കെ കെ ശൈലജ  ഫെയ്സ്ബുക്ക്
Kerala

'പേരാവൂരില്‍ മത്സരിക്കുന്നതില്‍ സന്തോഷം, മട്ടന്നൂരില്‍ മത്സരിക്കേണ്ടെന്നായിരുന്നു എന്റേയും തീരുമാനം'

'പിണറായി വിജയന്‍ തന്നെ വീണ്ടും മുഖ്യമന്ത്രിയാകും. ഇത്ര ആധുനികമായി കേരളത്തെ വളര്‍ത്തിയെടുക്കുന്നതില്‍ പിണറായിക്ക് പങ്കുണ്ട്'

Author : സമകാലിക മലയാളം ഡെസ്ക്

കണ്ണൂര്‍: നിയമസഭാ തെരഞ്ഞെടുപ്പില്‍ പേരാവൂരില്‍ മത്സരിക്കണമെന്ന് പാര്‍ട്ടി പറഞ്ഞെന്നും അതില്‍ സന്തോഷം മാത്രമേ ഉള്ളൂവെന്നും കെ കെ ശൈലജ എംഎല്‍എ. പേരാവൂരില്‍ മത്സരിക്കാന്‍ അതൃപ്തിയില്ലെന്നും മട്ടന്നൂരില്‍ മത്സരിക്കേണ്ടതില്ലെന്നാണ് താനും തീരുമാനിച്ചിരുന്നതെന്നും ശൈലജ പറഞ്ഞു. പിണറായി വിജയന്‍ തന്നെ വീണ്ടും മുഖ്യമന്ത്രിയാകും. ഇത്ര ആധുനികമായി കേരളത്തെ വളര്‍ത്തിയെടുക്കുന്നതില്‍ പിണറായിക്ക് പങ്കുണ്ട്. 10 വര്‍ഷക്കാലത്തെ മാറ്റം കേരളത്തില്‍ കാണാമെന്നും അവര്‍ പറഞ്ഞു.

ജി സുധാകരന്റേത് വ്യക്തിപരമായ തീരുമാനമാണ്. പാര്‍ട്ടിയുടെ തീരുമാനം അംഗീകരിക്കുന്നവരാണ് ഞങ്ങള്‍. ഓരോ കാലഘട്ടത്തിലും പാര്‍ട്ടിക്ക് ഓരോ തീരുമാനം ഉണ്ടാകും. പാര്‍ട്ടി വിട്ടുപോകാന്‍ ഉദ്ദേശിക്കുന്നവരല്ല ഞങ്ങള്‍. എന്തെങ്കിലും തീരുമാനം വന്നാല്‍ പിണങ്ങി പോകുന്നതല്ല കമ്മ്യൂണിസ്റ്റുകാരുടെ രീതി. ആലപ്പുഴയില്‍ പാര്‍ട്ടിക്ക് ഒരു കുഴപ്പവുമില്ലെന്നും അവര്‍ കൂട്ടിച്ചേര്‍ത്തു.

കേരളം ഉള്‍പ്പെടെ നാല് സംസ്ഥാനങ്ങളിലെ നിയമസഭാ തെരഞ്ഞെടുപ്പ് തീയതികള്‍ പ്രഖ്യാപിച്ച ഉടന്‍ തന്നെ സിപിഎം സ്ഥാനാര്‍ഥി പട്ടിക പ്രഖ്യാപിക്കുകയായിരുന്നു. അതിന് ശേഷമാണ് കെ കെ ശൈലജയുടെ പ്രതികരണം. അസമിലും കേരളത്തിലും ഏപ്രില്‍ 9 നാണ്് വോട്ടെടുപ്പ് നടക്കുക. തമിഴ്നാട്ടില്‍ ഏപ്രില്‍ 29 നാണ് വോട്ടെടുപ്പ്. ഒറ്റ ഘട്ടമായാണ് മൂന്ന് സംസ്ഥാനങ്ങളില്‍ വോട്ടെടുപ്പ് നടക്കുന്നത്. പശ്ചിമ ബംഗാളില്‍ രണ്ട് ഘട്ടമായാണ് നിയമസഭാ തെരഞ്ഞെടുപ്പ് നടക്കുക. ആദ്യഘട്ടം ഏപ്രില്‍ 23-നും രണ്ടാംഘട്ടം ഏപ്രില്‍ 29-നും നടക്കും. മെയ് നാലിനായിരിക്കും നാല് സംസ്ഥാനങ്ങളിലെയും വോട്ടെണ്ണല്‍. തെരഞ്ഞെടുപ്പ് കമ്മീഷന്‍ നടത്തിയ വാര്‍ത്താസമ്മേളനത്തിലാണ് തിയതികള്‍ പ്രഖ്യാപിച്ചത്.

k k shailaja says she is very happy to be the candidate in peravoor constituency

Subscribe to our Newsletter to stay connected with the world around you

Follow Samakalika Malayalam channel on WhatsApp

Download the Samakalika Malayalam App to follow the latest news updates 

എസ് ശ്രീജിത്ത് ഡിജിപി; യോഗേഷ് ഗുപ്ത ബെവ്‌കോ എംഡി

കണ്ണൂർ നഗരത്തിൽ ബൈക്ക് യാത്രികന്റെ പണവും മൊബൈൽ ഫോണും കൊള്ളയടിച്ചു; മൂന്നംഗ സംഘം അറസ്റ്റിൽ

കേരള ആരോഗ്യശാസ്ത്ര സര്‍വകലാശാലയില്‍ നാല് സുപ്രധാന പദ്ധതികള്‍ക്ക് തുടക്കം

നീറ്റ് പ്രതിഷേധം: കേരളത്തിലെടുത്ത കേസുകൾ റദ്ദാക്കും, തുടരന്വേഷണം വേണ്ടെന്ന് ഡി ജി പിക്ക് നിർദേശം

17 കാരിയെ വഴിയിൽ തടഞ്ഞു നിർത്തി ഉപദ്രവിച്ചു; പ്രതിക്ക് ഒരു വർഷം തടവും പിഴയും