കെ രാമചന്ദ്രൻ നായർ 
Kerala

കെ കരുണാകരന്റെ ഗൺമാൻ രാമചന്ദ്രൻ നായർ അന്തരിച്ചു

29 വർഷം കരുണാകരന്റെ ഗൺമാനായിരുന്നു രാമചന്ദ്രൻ നായർ, മരണംവരെ കൂടെയുണ്ടായിരുന്നു.

സമകാലിക മലയാളം ഡെസ്ക്

തിരുവനന്തപുരം: മുൻ മുഖ്യമന്ത്രി കെ കരുണാകരന്റെ ഗൺമാൻ കെ രാമചന്ദ്രൻ നായർ (83) അന്തരിച്ചു. 29 വർഷം കരുണാകരന്റെ ഗൺമാനായിരുന്നു ഊരൂട്ടമ്പലം മാറനല്ലൂർ കൂവളശ്ശേരി പത്മനിലയത്തിൽ രാമചന്ദ്രൻ നായർ. സംസ്കാരം ഇന്ന് രാവിലെ തൈക്കാട്‌ ശാന്തികവാടത്തിൽ.

19-ാം വയസ്സിൽ പൊലീസ്‌ സേനയിൽ പ്രവേശിച്ച രാമചന്ദ്രൻ നായർ അസി. കമാൻഡന്റായാണ്‌ വിരമിച്ചത്‌. കെ കരുണാകരന്റെ മരണംവരെ കൂടെയുണ്ടായിരുന്നു അദ്ദേഹം. 

ഭാര്യ: ഡി സരസ്വതി, മക്കൾ: ഡോ. ആർ എസ്‌ ഗോപകുമാർ (ഹെൽത്ത്‌ ഓഫീസർ, തിരുവനന്തപുരം കോർപ്പറേഷൻ), ആർ എസ്‌ ഗംഗ (ഗുരുവായൂർ ശ്രീകൃഷ്ണ എച്ച്‌എസ്‌എസ്‌). മരുമക്കൾ: എസ്‌ അഞ്ജു, പരേതനായ എം കൃഷ്ണകുമാർ. 

ഈ വാര്‍ത്ത കൂടി വായിക്കൂ

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

Subscribe to our Newsletter to stay connected with the world around you

Follow Samakalika Malayalam channel on WhatsApp

Download the Samakalika Malayalam App to follow the latest news updates 

Union Budget 2026 Live Updates: ആദായനികുതി സ്ലാബുകളില്‍ മാറ്റമില്ല, കേരളത്തിന് ഇത്തവണയും എയിംസ് ഇല്ല

രാവിലെ നാം ചെയ്യുന്ന ഈ തെറ്റുകൾ ഒഴിവാക്കാം

ഇങ്ങോട്ട് ആരും വരണ്ട; വിവാദങ്ങൾക്ക് പിന്നാലെ മാധ്യമ പ്രവർത്തകർക്ക് വിലക്കുമായി ബംഗ്ലാദേശ് ക്രിക്കറ്റ് ബോർഡ്

എയിംസ് മോഡലില്‍ മൂന്ന് ആയുര്‍വേദ ഇന്‍സ്റ്റിറ്റ്യൂട്ടുകള്‍; നിംഹാന്‍സ് കേന്ദ്രം വടക്കേ ഇന്ത്യയിലും

കാമുകി ജീവനൊടുക്കി, പിന്നാലെ കോവളത്ത് പൊലീസ് ഓഫിസര്‍ മരിച്ച നിലയില്‍

SCROLL FOR NEXT