k muraleedharan ഫയൽ
Kerala

ഒരു വ്യക്തിയില്‍ കെട്ടിത്തിരിയുന്നത് ശരിയാവില്ല, ആര് ഉണ്ടെങ്കിലും ഇല്ലെങ്കിലും യുഡിഎഫ് മുന്നോട്ട്: കെ മുരളീധരന്‍

അന്‍വറിന് എപ്പോള്‍ വേണമെങ്കിലും തീരുമാനം പുനഃപരിശോധിക്കാം

സമകാലിക മലയാളം ഡെസ്ക്

മലപ്പുറം: തെരഞ്ഞെടുപ്പില്‍ മത്സരിക്കാനില്ലെന്ന പി വി അന്‍വറിന്റെ തീരുമാനം നല്ലതെന്ന് കെ മുരളീധരന്‍ ( k muraleedharan). ആര് ഉണ്ടെങ്കിലും ഇല്ലെങ്കിലും യുഡിഎഫിന് നിലമ്പൂരില്‍ ജയിച്ചേ പറ്റൂ. അതിനായി മുമ്പോട്ട് നീങ്ങുകയാണ്. ഒരു ഭാഗത്ത് സിപിഎം-ബിജെപി ബന്ധം നിലനില്‍ക്കുന്നു. കൂടാതെ പിണറായി സര്‍ക്കാരിന്റെ ഒമ്പതു വര്‍ഷത്തെ ജനദ്രോഹ നടപടികള്‍ തുറന്നു കാട്ടേണ്ട സമയത്ത് ഒരു വ്യക്തിയില്‍ കെട്ടിത്തിരിയുന്നത് ശരിയാവില്ലെന്ന് കെ മുരളീധരന്‍ പറഞ്ഞു.

അന്‍വറിന് എപ്പോള്‍ വേണമെങ്കിലും തീരുമാനം പുനഃപരിശോധിക്കാം. യുഡിഎഫ് സ്ഥാനാര്‍ത്ഥിയെ പിന്തുണച്ച് കടന്നുവരാം. യുഡിഎഫിന് ഇനി അതിനുവേണ്ടി കാത്തിരിക്കാനാവില്ല. പി വി അന്‍വര്‍ യുഡിഎഫിനെ പിന്തുണയ്ക്കുമെന്നാണ് പ്രതീക്ഷിക്കുന്നത്. യുഡിഎഫ് വിട്ടുവീഴ്ച ചെയ്തിട്ടും അന്‍വര്‍ കടുത്ത നിലപാട് എടുക്കുന്നത് ശരിയല്ല. ആരുടെ മുന്നിലും വാതില്‍ കൊട്ടിയടക്കുന്നില്ലെന്നും കെ മുരളീധരന്‍ പറഞ്ഞു.

അന്‍വറിന്റെ തീരുമാനം യുഡിഎഫിനെ ബാധിക്കില്ല. അന്‍വര്‍ കൂടെ നിന്നില്ലെങ്കിലും തെരഞ്ഞെടുപ്പില്‍ പ്രതിഫലിക്കുമെന്ന് കരുതുന്നില്ല. ഭരണവിരുദ്ധ വികാരം സംസ്ഥാനത്ത് നിലനില്‍ക്കുന്നുണ്ട്. കൂടാതെ യുഡിഎഫിനെ തോല്‍പ്പിക്കുക എന്ന അജണ്ട അന്‍വറിനുണ്ടെന്ന് കരുതുന്നില്ല. യുഡിഎഫ് സ്ഥാനാര്‍ത്ഥി ആര്യാടന്‍ ഷൗക്കത്തിനും പ്രതിപക്ഷ നേതാവിനും എതിരെ പറഞ്ഞത് അംഗീകരിക്കാന്‍ കഴിയില്ല. ഇതു പിന്‍വലിച്ച് ഖേദം പ്രകടിപ്പിക്കണമെന്നാണ് യുഡിഎഫ് ആവശ്യപ്പെട്ടത്. സ്ഥാനാര്‍ത്ഥിയെ നിരുപാധികം പിന്തുണയ്ക്കുന്നുവെന്ന് പറഞ്ഞാല്‍ യുഡിഎഫില്‍ അസോസിയേറ്റ് അംഗമാക്കാമെന്ന് അന്‍വറിനെ അറിയിച്ചിരുന്നതാണ്.

അന്‍വര്‍ തൃണമൂല്‍ കോണ്‍ഗ്രസില്‍ ചേര്‍ന്നത് ഞങ്ങളോടൊന്നും ആലോചിച്ചിട്ടല്ലെന്ന് കെ മുരളീധരന്‍ പറഞ്ഞു. ടിഎംസി ഇന്ത്യ സഖ്യത്തില്‍ അംഗമാണെങ്കിലും, പലകാര്യങ്ങളിലും കോണ്‍ഗ്രസിനെ വിമര്‍ശിക്കുന്ന നിലപാടാണ് മമത ബാനര്‍ജിക്കുള്ളത്. ബംഗാളിലെ കോണ്‍ഗ്രസ്-സിപിഎം സഖ്യത്തിനെ തോല്‍പ്പിക്കാന്‍ പ്രവര്‍ത്തിക്കുന്ന പാര്‍ട്ടിയാണ് തൃണമൂല്‍ കോണ്‍ഗ്രസ്. ഇന്ത്യ മുന്നണിയില്‍ സാങ്കേതികമായി മാത്രമാണ് ടിഎംസി അംഗമായിട്ടുള്ളത്. അങ്ങനെയൊരു പാര്‍ട്ടിയെ എങ്ങനെയാണ് യുഡിഎഫില്‍ ഘടകകക്ഷിയാക്കുകയെന്ന് മുരളീധരന്‍ ചോദിച്ചു.

അന്‍വര്‍ സര്‍ക്കാരിനെതിരെ നിലപാടെടുത്ത് രാജിവെച്ച് പുറത്തു വന്ന സാഹചര്യത്തിലാണ്, അദ്ദേഹത്തെ അസോസിയേറ്റ് അംഗമാക്കാമെന്ന് തീരുമാനിച്ചത്. വേറെയൊരു പാര്‍ട്ടി രൂപീകരിച്ചാണ് അന്‍വര്‍ വന്നതെങ്കില്‍ മുന്നണിയില്‍ എടുക്കുന്നതില്‍ തടസ്സമുണ്ടാകുമായിരുന്നില്ല. രാജ്യത്ത് യുദ്ധത്തിന്റെ അന്തരീക്ഷവും കാലവര്‍ഷവും കണക്കിലെടുത്ത് ഉപതെരഞ്ഞെടുപ്പ് ഉണ്ടാകില്ലെന്നാണ് യുഡിഎഫ് വിചാരിച്ചത്. അതുകൊണ്ടാണ് തിരക്കിട്ട് പ്രഖ്യാപനം ഉണ്ടാകാതിരുന്നത്. പ്രതിപക്ഷ നേതാവ് ഒറ്റയ്ക്കല്ല, എല്ലാവരും കൂടിയാലോചിച്ചാണ് പാര്‍ട്ടിയില്‍ തീരുമാനങ്ങളെടുക്കുന്നത്. അസോസിയേറ്റ് അംഗത്വത്തിന് അന്‍വര്‍ സമ്മതം അറിയിച്ചിരുന്നുവെന്നാണ് താന്‍ അറിഞ്ഞിരുന്നതെന്നും കെ മുരളീധരന്‍ പറഞ്ഞു.

Subscribe to our Newsletter to stay connected with the world around you

Follow Samakalika Malayalam channel on WhatsApp

Download the Samakalika Malayalam App to follow the latest news updates 

കോണ്‍ഗ്രസും ലീഗും ചേര്‍ന്ന് ധ്രുവീകരണത്തിന് ശ്രമിച്ചു; 'പോറ്റിയേ കേറ്റിയേ' ഗാനത്തിനെതിരെ സിപിഎം പരാതി നല്‍കും

മാറ്റിവച്ച തെരഞ്ഞെടുപ്പ് ജനുവരി 12ന്

കൊല്ലം മെഡിക്കൽ കോളജിൽ സീനിയർ റസിഡന്റ് , തിരുവനന്തപുരം എൻജിനിയറിങ് കോളജിൽ അസിസ്റ്റന്റ് പ്രൊഫസർ ഒഴിവുകൾ

ശബരിമലയില്‍ റെക്കോര്‍ഡ് വരുമാനം, 200 കോടി പിന്നിട്ടു; അരവണ നിയന്ത്രണം തുടരും

എസ്‌ഐആര്‍: വോട്ടര്‍പട്ടികയില്‍ ഒഴിവാക്കുന്നവരുടെ വിവരങ്ങൾ പ്രസിദ്ധീകരിച്ചു

SCROLL FOR NEXT