കെ മുരളീധരന്‍ 
Kerala

ശബരിമല ദര്‍ശനത്തിന് കൂടുതല്‍ സ്‌പോട്ട് ബുക്കിങ് വേണം; വെര്‍ച്വല്‍ ക്യൂവില്‍ ഭക്തര്‍ക്ക് പരാതി: കെ മുരളീധരന്‍

പമ്പാ നദിയില്‍ മാലിന്യം തള്ളുന്നവര്‍ക്കെതിരെ കര്‍ശന നടപടി

Author : സമകാലിക മലയാളം ഡെസ്ക്
Edited By : സനല്‍ ദേവ്. ബി

പത്തനംതിട്ട: ശബരിമല ദര്‍ശനത്തിനുള്ള വെര്‍ച്വല്‍ ക്യൂ സംവിധാനത്തില്‍ ഭക്തര്‍ക്ക് പരാതിയുണ്ടെന്നും കൂടുതല്‍ സ്‌പോട്ട് ബുക്കിങ് സൗകര്യങ്ങള്‍ ഏര്‍പ്പെടുത്തണമെന്നും ദേവസ്വം മന്ത്രി കെ മുരളീധരന്‍. തിരുവനന്തപുരം, പന്തളം, ഏറ്റുമാനൂര്‍ എന്നിവിടങ്ങളില്‍ സ്‌പോട്ട് ബുക്കിങ് ഏര്‍പ്പെടുത്തണം. ഇതിനായി ആഭ്യന്തര വകുപ്പുമായി ആലോചിച്ച് ഹൈക്കോടതിയുടെ അനുമതി തേടാന്‍ തിരുവിതാംകൂര്‍ ദേവസ്വം ബോര്‍ഡിന് കത്ത് നല്‍കിയിട്ടുണ്ടെന്ന് മന്ത്രി പറഞ്ഞു.

വെര്‍ച്വല്‍ ക്യൂവിന്റെ പരിധി കവിഞ്ഞു എന്ന കാരണത്താല്‍ തീര്‍ത്ഥാടകര്‍ക്ക് അയ്യപ്പ ദര്‍ശനം നിഷേധിക്കപ്പെടുന്നത് ശരിയല്ല. വെര്‍ച്വല്‍ ക്യൂവില്‍ രജിസ്റ്റര്‍ ചെയ്യാന്‍ ആവുന്നില്ല എന്ന പരാതി ഭക്തര്‍ വ്യാപകമായി ഉന്നയിക്കുന്നുണ്ടെന്നും മന്ത്രി വ്യക്തമാക്കി.

സന്നിധാനത്തെ തിരക്ക് മുന്നില്‍ കണ്ട് എല്ലാ ക്രമീകരണങ്ങളും മുന്നൊരുക്കങ്ങളും നടത്തിയിട്ടുണ്ടെന്ന് ശബരിമല എഡിഎം ദിലീപ് കെ കൈനിക്കര പറഞ്ഞു. പമ്പാ നദിയില്‍ മാലിന്യങ്ങള്‍ വലിച്ചെറിയുന്നവര്‍ക്കെതിരെ 5,000 രൂപ വരെ പിഴ ചുമത്തുന്നതിന് ഹൈക്കോടതിയുടെ അനുമതിയുണ്ടെന്നും അദ്ദേഹം ചൂണ്ടിക്കാട്ടി. ഇതിനായി പമ്പ ഡ്യൂട്ടി മജിസ്‌ട്രേറ്റ്, ഗ്രാമ പഞ്ചായത്ത് സെക്രട്ടറി, സ്‌പെഷ്യല്‍ ഓഫീസര്‍ എന്നിവരെ ചുമതലപ്പെടുത്തിയിട്ടുണ്ട്.

K Muraleedharan demands more spot bookings for Sabarimala darshan

Subscribe to our Newsletter to stay connected with the world around you

Follow Samakalika Malayalam channel on WhatsApp

Download the Samakalika Malayalam App to follow the latest news updates 

'ഷാഫിയെ ഉമ്മന്‍ ചാണ്ടി സ്‌നേഹിച്ചു, തിരിച്ചു സ്‌നേഹിച്ചോ എന്ന് അറിയില്ല; വേട്ടയാടലിന്റെ കാലത്ത് മാറി നിന്നവര്‍ ഏറെയുണ്ട്'

'ആരെയും പ്രീതിപ്പെടുത്താനല്ല, സെക്സിയായിരിക്കുന്നത് എനിക്കിഷ്ടമാണ്'; പെദ്ദിയിലെ ഡാൻസ് ആസ്വദിച്ചു ചെയ്തതെന്ന് ശ്രുതി ഹാസൻ

'എന്റെ മനസ്സില്‍ നീയാണ്', കിട്ടേണ്ട ഇടം ആരൊക്കെയോ ഇല്ലാതാക്കി; ഉമ്മന്‍ചാണ്ടിയെ അവഗണിച്ച് എടുത്തയാളുടെ അവസ്ഥ നമുക്ക് മുന്നിലുണ്ട്: പ്രതികരണവുമായി ജെ എസ് അഖില്‍

ഏഴ് എംഎൽഎമാരുള്ള പാർട്ടിക്ക് അർഹമായ പ്രാധാന്യം ലഭിച്ചിട്ടില്ല; തുറന്നുപറഞ്ഞ് ചീഫ് വിപ്പ് അപു ജോൺ ജോസഫ്

'ശിവന്റെ ഉഗ്രഭാവം, കാലത്തിന്റെ അധിപൻ'; അറിയാം ശ്രീ കാലഭൈരവാഷ്ടകം ജപിച്ചാൽ ലഭിക്കുന്ന ഗുണഫലങ്ങൾ