കെ മുരളീധരന്‍ ഫയൽ ചിത്രം
Kerala

'മിമിക്രിയോ, ഒറിജിനലോ?, ഗര്‍ഭച്ഛിദ്ര ശബ്ദരേഖ രാഹുലിന്റേതെന്ന് തെളിയിക്കപ്പെടണം'

ഈ സന്ദേശം മിമിക്രിക്കാരെ വെച്ച് ചെയ്യിച്ചതാണോ ഒറിജിനല്‍ ആണോ എന്ന് പരിശോധിക്കേണ്ടതുണ്ടെന്നും അത് പൊലീസും കോടതിയുമാണ് ചെയ്യേണ്ടതെന്നും മുരളീധരന്‍ പറഞ്ഞു.

സമകാലിക മലയാളം ഡെസ്ക്

തിരുവനന്തപുരം: ഗര്‍ഭച്ഛിദ്ര ആരോപണത്തില്‍ ശബ്ദ സന്ദേശം രാഹുല്‍ മാങ്കൂട്ടത്തിലിന്റേത് തന്നെയാണോയെന്ന് പരിശോധിക്കണമെന്ന് കോണ്‍ഗ്രസ് നേതാവ് കെ മുരളീധരന്‍. പുറത്തുവന്ന ശബ്ദ സന്ദേശത്തിന്റെ അടിസ്ഥാനത്തിലാണ് രാഹുലിനെതിരേ പാര്‍ട്ടി നടപടിയെടുത്തത്. ഈ സന്ദേശം മിമിക്രിക്കാരെ വെച്ച് ചെയ്യിച്ചതാണോ ഒറിജിനല്‍ ആണോ എന്ന് പരിശോധിക്കേണ്ടതുണ്ടെന്നും അത് പൊലീസും കോടതിയുമാണ് ചെയ്യേണ്ടതെന്നും മുരളീധരന്‍ പറഞ്ഞു.

'രാഹുല്‍ മാങ്കൂട്ടത്തിലിനെതിരേയുള്ള ആക്ഷേപങ്ങള്‍ കോടതിയിലോ പൊലീസിനോ പരാതിയായി ഉയരുമെങ്കില്‍ അന്നത്തെ സാഹചര്യം അനുസരിച്ച് പാര്‍ട്ടി തീരുമാനമെടുക്കും. പുകമറയാണെങ്കില്‍ സസ്‌പെന്‍ഷന്‍ അവസാനിപ്പിക്കും. രണ്ടുപേര്‍ക്കും അവരുടെ നിലപാട് പറയാനുള്ള സമയം ഉണ്ട്. വിഷയവുമായി ബന്ധപ്പെട്ട് പാര്‍ട്ടിക്ക് ആരും പരാതി തന്നിട്ടില്ല. അതുകൊണ്ട് തന്നെ പാര്‍ട്ടി അന്വേഷിക്കേണ്ട ആവശ്യമില്ല. ഞങ്ങള്‍ക്ക് നിയമത്തില്‍ വിശ്വാസമുണ്ട്. കുറ്റം ആരോപിക്കപ്പെട്ടവരെ രക്ഷിക്കാന്‍ വേണ്ടിയാണ് പാര്‍ട്ടി അന്വേഷണം നടത്തുന്നത്. അത് മാര്‍ക്‌സിസ്റ്റ് പാര്‍ട്ടിയാണ്. ഞങ്ങള്‍ അങ്ങനെ അല്ല' കെ മുരളീധരന്‍ പറഞ്ഞു.

'ഗൂഢാലോചനയാണോ അല്ലയോ എന്ന് തെളിയിക്കേണ്ടത് ബന്ധപ്പെട്ട വ്യക്തികളാണ്. രാഹുല്‍ നിരപരാധിയാണെങ്കില്‍ അദ്ദേഹത്തിന് അത് തെളിയിക്കാനുള്ള അവസരമുണ്ട്. അതുകൊണ്ടാണ് പാര്‍ട്ടി സസ്‌പെന്‍ഷനില്‍ ഒതുക്കിയിരിക്കുന്നത്. പുറത്തുവന്ന ശബ്ദരേഖ രാഹുല്‍ മാങ്കൂട്ടത്തിലിന്റേത് തന്നെ ആണ് എന്ന് തെളിയിക്കപ്പെടണം. രാഹുല്‍ നിഷേധിച്ചിട്ടില്ല. അതുകൊണ്ട് അദ്ദേഹത്തെ സസ്‌പെന്‍ഡ് ചെയ്തു. കടകംപള്ളി സുരേന്ദ്രന്റേതടക്കം ഒരുപാട് ശബ്ദരേഖകള്‍ പുറത്തുവന്നു. അതിലൊന്നും ആധികാരികതയില്ല. മിമിക്രി ആര്‍ടിസ്റ്റ് പറയുന്നതാണോ അതോ ഒറിജിനലാണോ? അത് പരിശോധിക്കേണ്ടത് പൊലീസും കോടതിയുമാണ്. ഇത് തെളിയിക്കപ്പെടണമെന്നും' മുരളീധരന്‍ പറഞ്ഞു.

K Muraleedharan reacts abortion allegations against Rahul Mankootathil MLA

Subscribe to our Newsletter to stay connected with the world around you

Follow Samakalika Malayalam channel on WhatsApp

Download the Samakalika Malayalam App to follow the latest news updates 

അതിദാരിദ്ര്യമുക്ത സംസ്ഥാനം എന്ന പ്രഖ്യാപനം ശുദ്ധ തട്ടിപ്പെന്ന് വി ഡി സതീശന്‍; തട്ടിപ്പ് എന്ന് പറയുന്നത് സ്വന്തം ശീലങ്ങളില്‍ നിന്നെന്ന് മുഖ്യമന്ത്രി, സഭയില്‍ കൊമ്പുകോര്‍ക്കല്‍

നൃത്തത്തിലും വിസ്മയമാകുന്ന ആഷ്; താരറാണിയുടെ അഞ്ച് ഐക്കണിക് ഡാൻസ് പെർഫോമൻസുകൾ

'കരിക്ക്' ടീം ഇനി ബിഗ് സ്‌ക്രീനിൽ; ആവേശത്തോടെ ആരാധകർ

'എന്റെ കൈ മുറിഞ്ഞ് മൊത്തം ചോരയായി; വിരലിനിടയില്‍ ബ്ലെയ്ഡ് വച്ച് കൈ തന്നു'; ആരാധന ഭ്രാന്തായി മാറരുതെന്ന് അജിത്

എസ്‌ഐആര്‍: എല്ലാവരും രേഖകള്‍ സമര്‍പ്പിക്കേണ്ടി വരില്ല; നടപടിക്രമങ്ങള്‍ വിശദീകരിച്ച് മുഖ്യ തെരഞ്ഞെടുപ്പ് ഓഫീസര്‍

SCROLL FOR NEXT