സില്‍വര്‍ ലൈന്‍ പ്രാഥമിക ചര്‍ച്ച പൂര്‍ത്തിയായി; പോസിറ്റീവെന്ന് കെ റെയില്‍ എംഡി പ്രതീകാത്മക ചിത്രം
Kerala

സില്‍വര്‍ ലൈന്‍ പ്രാഥമിക ചര്‍ച്ച പൂര്‍ത്തിയായി; പോസിറ്റീവെന്ന് കെ റെയില്‍ എംഡി

സില്‍വര്‍ ലൈന്‍ പദ്ധതിയുമായി ബന്ധപ്പെട്ട് ദക്ഷിണ റെയില്‍വേ ഉന്നയിച്ച സംശയങ്ങളില്‍ വ്യക്തത വരുത്തുകയായിരുന്നു ചര്‍ച്ചയുടെ ഉദ്ദേശം.

Author : സമകാലിക മലയാളം ഡെസ്ക്

കൊച്ചി: സില്‍വര്‍ലൈന്‍ പദ്ധതിയില്‍ ദക്ഷിണ റെയില്‍വേയുമായി നടത്തിയ ചര്‍ച്ച പോസിറ്റീവെന്ന് കെ റെയില്‍ എംഡി അജിത് കുമാര്‍. റെയില്‍വേ നിര്‍മാണ വിഭാഗം ചീഫ് അഡ്മിനിസ്ട്രേറ്റീവ് ഓഫീസര്‍ ഷാജി സക്കറിയയുമായാണ് കെ റെയില്‍ എംഡി ചര്‍ച്ച നടത്തിയത്. സില്‍വര്‍ ലൈന്‍ പദ്ധതിയുമായി ബന്ധപ്പെട്ട് ദക്ഷിണ റെയില്‍വേ ഉന്നയിച്ച സംശയങ്ങളില്‍ വ്യക്തത വരുത്തുകയായിരുന്നു ചര്‍ച്ചയുടെ ഉദ്ദേശം.

നാല്‍പ്പത്തിയഞ്ച് മിനിറ്റാണ് ഇരുവരും തമ്മിലുള്ള ചര്‍ച്ച നീണ്ടത്. ഇപ്പോള്‍ നടന്നത് പ്രാഥമിക ചര്‍ച്ചയായിരുന്നെന്നും പദ്ധതിയുമായി ബന്ധപ്പെട്ട് കൂടുതല്‍ ചര്‍ച്ചകള്‍ ഉണ്ടാകുമെന്നാണ് പ്രതീക്ഷിക്കുന്നതെന്നും അജിത് കുമാര്‍ പറഞ്ഞു. റെയില്‍വേ മുന്നോട്ടുവെച്ചിരിക്കുന്ന ഡിപിആറുമായി ബന്ധപ്പെട്ട് തുടര്‍ചര്‍ച്ചകള്‍ക്ക് കെ റെയില്‍ തയാറാകുന്നുവെന്നാണ് ലഭിക്കുന്ന സൂചന.

വീതികുറഞ്ഞ സ്റ്റാന്‍ഡേര്‍ഡ് ഗേജിന് പകരം സില്‍വര്‍ ലൈനിന്റെ ട്രാക്ക് റെയില്‍വേ ഉപയോഗിക്കുന്നതു പോലുള്ള ബ്രോഡ്‌ഗേജാക്കണമെന്നും വന്ദേഭാരതും ഗുഡ്‌സ്‌ട്രെയിനുകളും ഇതിലൂടെ ഓടിക്കണമെന്നുമാണ് റെയില്‍വേയുടെ പ്രധാന നിര്‍ദ്ദേശം. തിരുവനന്തപുരം മുതല്‍ കാസര്‍കോട് വരെ സില്‍വര്‍ലൈന്‍ ട്രെയിനുകള്‍ മാത്രം ഓടുന്ന പാതയാണ് സംസ്ഥാന സര്‍ക്കാര്‍ പദ്ധതിയിട്ടിരിക്കുന്നത്.

Subscribe to our Newsletter to stay connected with the world around you

Follow Samakalika Malayalam channel on WhatsApp

Download the Samakalika Malayalam App to follow the latest news updates 

'സര്‍ക്കാരിന് മുന്‍വിധിയില്ല, കാലാവധി കഴിഞ്ഞ മരുന്നാണോ നല്‍കിയതെന്ന് സംശയമുണ്ട്'; മരുന്ന് വിവാദത്തിൽ മന്ത്രി കെ മുരളീധരൻ

കണ്ണൂരിന്റെ സ്വന്തം 'മിനി ഊട്ടി': സഞ്ചാരികളുടെ മനംകവർന്ന് ഏലപ്പീടിക; ടൂറിസം വികസനത്തിന് കാതോർത്ത് മലയോരം

ഇസ്രയേലില്‍ വോട്ടെണ്ണല്‍ പൂര്‍ത്തിയായി; ആര്‍ക്കും ഭൂരിപക്ഷമില്ല, നെതന്യാഹുവിന് ഇനി സാധ്യതയെന്ത്?

കേരളപ്പിറവി ദിനത്തില്‍ ഇരുട്ടിലേക്ക്? സംസ്ഥാനത്ത് വീണ്ടും വൈദ്യുതി നിയന്ത്രണത്തിന് സാധ്യത

എബിൻ പോളിന്റെ അക്കൗണ്ടിലെത്തിയത് 2000 യുഎസ് ഡോളർ, ഇടപാട് ക്രിപ്റ്റോ വഴി; ചിത്രങ്ങൾ 'ബോസ്' എന്ന അക്കൗണ്ടിലേക്ക് അയച്ചു