സച്ചിദാനന്ദന്‍- പിണറായി വിജയന്‍ 
Kerala

'അവര്‍ക്കു എക്‌സംപ്ഷന്‍ കൊടുത്താലോ, ഒരു വയോജനആനുകൂല്യം?'; കുറിപ്പുമായി സച്ചിദാനന്ദന്‍

പൊതുജനങ്ങള്‍ നല്‍കുന്ന നിവേദനങ്ങള്‍ക്ക് മറുപടി നല്‍കുമ്പോള്‍ 'ബഹു' മുഖ്യമന്ത്രി എന്ന് ചേര്‍ക്കണമെന്ന് ഉത്തരവ്. മന്ത്രിമാരുടെ മറുപടിയിലും 'ബഹു' എന്ന് ചേര്‍ക്കണം. ഉദ്യോഗസ്ഥ ഭരണപരിഷ്‌കാര വകുപ്പിന്റേതാണ് ഉത്തരവ്.

സമകാലിക മലയാളം ഡെസ്ക്

കൊച്ചി: പൊതുജനങ്ങള്‍ നല്‍കുന്ന നിവേദനങ്ങള്‍ക്ക് മറുപടി നല്‍കുമ്പോള്‍ 'ബഹു ' മുഖ്യമന്ത്രി എന്ന് ചേര്‍ക്കണമെന്ന് ഉത്തരവിനെതിരെ കേരള സാഹിത്യ അക്കാദമി പ്രസിഡന്റും കവിയുമായ കെ സച്ചിദാനന്ദന്‍. ഔപചാരിക സന്ദര്‍ഭങ്ങളില്‍ താനും അങ്ങനെയാണെങ്കിലും മറ്റ് സന്ദര്‍ഭങ്ങളില്‍ പ്രിയമുള്ള മന്ത്രിമാരെ മന്ത്രി 'പ്രിയപ്പെട്ട', 'കുട്ടി' എന്നൊക്കെ വിളിച്ചിട്ടുണ്ട്. അധ്യാപവൃത്തിയിലേര്‍പ്പെട്ടവര്‍ക്ക് അങ്ങനെ ഒരു കുഴപ്പമുണ്ടെന്നും സച്ചിദാനന്ദന്‍ ഫെയ്‌സ്ബുക്കില്‍ കുറിച്ചു.

'കാല്‍ നൂറ്റാണ്ട് ഒക്കെ പഠിപ്പിച്ചവര്‍ക്ക്, 80 വയസ്സാകാറായവര്‍ക്ക്, ഒക്കെ അങ്ങനെ പറ്റിപ്പോകും. അവര്‍ക്കു എക്‌സംപ്ഷന്‍ കൊടുത്താലോ, ഒരു വയോജനആനുകൂല്യം?'- സച്ചിദാനന്ദന്റെ കുറിപ്പില്‍ പറയുന്നു.

കുറിപ്പിന്റെ പൂര്‍ണരൂപം

മന്ത്രിമാരെ 'ബഹുമാനപ്പെട്ട' എന്ന് ചേര്‍ത്തു വിളിക്കണം എന്ന ഒരു സര്‍ക്കുലര്‍ സാമൂഹ്യ മാധ്യമങ്ങളില്‍ കറങ്ങി നടക്കുന്നുണ്ട്. അത് ശരിക്കും ഉള്ളതാണെന്നു ഞാന്‍ വിശ്വസിക്കുന്നില്ല. ഔപചാരിക സന്ദര്‍ഭങ്ങളില്‍ ഞാനും അങ്ങനെയാണ് പതിവ്. പക്ഷെ മറ്റു സന്ദര്‍ഭങ്ങളില്‍ എനിക്ക് ശരിക്കും പ്രിയമുള്ള മന്ത്രിമാരെ 'പ്രിയപ്പെട്ട'എന്നു മുതല്‍ 'കുട്ടീ' എന്നു വരെയോ വെറും പേരോ വിളിച്ചുപോന്നിട്ടും ഉണ്ട്. എല്ലാ പാര്‍ട്ടികളിലും നേതാക്കള്‍ ആയിത്തന്നെ ചില വിദ്യാര്‍ത്ഥികളും സഹപാഠികളും ഉണ്ട്. മാഷന്മാര്‍ക്ക് അങ്ങനെ ഒരു കുഴപ്പം ഉണ്ട്, കാല്‍ നൂറ്റാണ്ട് ഒക്കെ പഠിപ്പിച്ചവര്‍ക്ക്, 80 വയസ്സാകാറായവര്‍ക്ക്, ഒക്കെ അങ്ങനെ പറ്റിപ്പോകും. അവര്‍ക്കു എക്‌സംപ്ഷന്‍ കൊടുത്താലോ, ഒരു വയോജനആനുകൂല്യം?.

ഉത്തരവിന്റെ പൂര്‍ണരൂപം,

ഉദ്യോഗസ്ഥ ഭരണ പരിഷ്‌കാര വകുപ്പ് - പൊതു ജനങ്ങള്‍ വിവിധ ആവശ്യങ്ങള്‍ ഉന്നയിച്ചു കൊണ്ട് ബഹു. മുഖ്യമന്ത്രി, ബഹു. മന്ത്രിമാര്‍ എന്നിവര്‍ക്ക് നല്‍കുന്ന നിവേദനങ്ങളില്‍ മറുപടി നല്‍കുന്ന മാര്‍ഗ്ഗ നിര്‍ദ്ദേശങ്ങള്‍ സംബന്ധിച്ച്.

പൊതു ജനങ്ങള്‍ വിവിധ ആവശ്യങ്ങള്‍ ഉന്നയിച്ചു കൊണ്ട് ബഹു. മുഖ്യമന്ത്രി, ബഹു. മന്ത്രിമാര്‍ എന്നിവര്‍ക്ക് നല്‍കുന്ന നിവേദനങ്ങള്‍/പരാതികള്‍ എന്നിവ പരിശോധന വിധേയമാക്കിയശേഷം ബന്ധപ്പെട്ട ഓഫീസുകളില്‍ നിന്നും നടപടികള്‍ സ്വീകരിച്ചതിന്റെ ഭാഗമായി നിവേദകര്‍ക്കും, അപേക്ഷകര്‍ക്കും നല്‍കുന്ന മറുപടി സംബന്ധമായ കത്തിടപാടുകളില്‍ ബഹുമാന സൂചകമായി ബഹു. മുഖ്യമന്ത്രി, ബഹു. മന്ത്രി എന്ന് രേഖപ്പെടുത്തേണ്ടതാണ്.

K Satchidanandan opposes the order to add "respected" before the Chief Minister's name

Subscribe to our Newsletter to stay connected with the world around you

Follow Samakalika Malayalam channel on WhatsApp

Download the Samakalika Malayalam App to follow the latest news updates 

ആര്‍ ശ്രീലേഖ തിരുവനന്തപുരം മേയര്‍?; ചര്‍ച്ചകള്‍ക്കായി രാജീവ് ചന്ദ്രശേഖര്‍ ഡല്‍ഹിക്ക്

'ഇതുപോലെയുള്ള സിനിമകൾ ഞാനധികം ചെയ്തിട്ടില്ല; ഇത് എനിക്ക് വേണ്ടി എഴുതിയ കഥയുമല്ല'

താരന് ഷാംപൂ ഉപയോ​ഗിക്കേണ്ട വിധം, ഈ നാല് കാര്യങ്ങൾ അവ​ഗണിക്കരുത്

മിക്‌സിയുടെ ജാറിലെ മണമാണോ പ്രശ്‌നം ? ഇവ പരീക്ഷിക്കാം

'ബഹുമാനം ആവശ്യപ്പെടരുത്, ആജ്ഞാപിക്കാന്‍ കഴിയുന്ന തരത്തില്‍ വളരണം'; 12 സ്ത്രീരത്‌നങ്ങള്‍ക്ക് ദേവി അവാര്‍ഡ്, ആദരം

SCROLL FOR NEXT