തിരുവനന്തപുരം: കേരള വര്‍മ കോളജ് തെരഞ്ഞെടുപ്പില്‍ സിപിഎമ്മിനെ രൂക്ഷമായി വിമര്‍ശിച്ച് കെപിസിസി പ്രസിഡന്റ് കെ സുധാകരന്‍. ജനാധിപത്യ വിരുദ്ധതയ്ക്ക് പേരുകേട്ട തൃശ്ശൂരിലെ കേരളവര്‍മ്മ കലാലയത്തില്‍ വിദ്യാര്‍ത്ഥികള്‍ ഹൃദയംകൊണ്ട് വോട്ട് രേഖപ്പെടുത്തി ചെയര്‍മാന്‍ സ്ഥാനത്തേക്ക് തെരഞ്ഞെടുത്തത് കെഎസ് യുവിന്റെ ശ്രീക്കുട്ടനെയാണ്. .
സിപിഎമ്മിന്റെ അടിമക്കൂട്ടങ്ങളായ അധ്യാപകര്‍ എണ്ണി തോല്‍പ്പിച്ചാല്‍ മാറുന്നതല്ല വിദ്യാര്‍ത്ഥികളുടെ ആ തീരുമാനം. ഇത് കേവലം ഒരു ക്യാമ്പസ് തെരഞ്ഞെടുപ്പിന്റെ വിഷയമല്ല ജനാധിപത്യവിരുദ്ധരായ ഒരു തലമുറയെ സിപിഎം എങ്ങനെ വാര്‍ത്തെടുക്കുന്നു എന്നതിന്റെ ഉദാഹരണമാണിത്. ഈ നാണംകെട്ട പരിപാടിക്ക് നേതൃത്വം കൊടുത്ത അദ്ധ്യാപകരെ പ്രത്യേകം സ്മരിക്കുന്നു. കെ സുധാകരന്‍ ഫെയ്‌സ്ബുക്ക് പോസ്റ്റില്‍ കുറിച്ചു.
ഫെയ്സ്ബുക്ക് പോസ്റ്റിന്റെ പൂർണരൂപം:
ജനാധിപത്യ വിരുദ്ധതയ്ക്ക് പേരുകേട്ട തൃശ്ശൂരിലെ കേരളവർമ്മ കലാലയത്തിൽ വിദ്യാർത്ഥികൾ ഹൃദയംകൊണ്ട് വോട്ട് രേഖപ്പെടുത്തി ചെയർമാൻ സ്ഥാനത്തേക്ക് തെരഞ്ഞെടുത്തത് കെഎസ്‌യുവിന്റെ ശ്രീക്കുട്ടനെയാണ്.
സിപിഎമ്മിന്റെ അടിമക്കൂട്ടങ്ങളായ അധ്യാപകർ എണ്ണി തോൽപ്പിച്ചാൽ മാറുന്നതല്ല വിദ്യാർത്ഥികളുടെ ആ തീരുമാനം. സിപിഎമ്മിന്റെ ക്രിമിനൽ പോഷക സംഘടന വിജയിക്കുന്നതുവരെ വോട്ടെണ്ണണം എന്ന രീതിയൊക്കെ എത്രമാത്രം അപഹാസ്യമാണ്, എത്രമാത്രം ജനാധിപത്യ വിരുദ്ധമാണ് എന്ന് കേരളം മനസ്സിലാക്കുക . ഇത് കേവലം ഒരു ക്യാമ്പസ് തെരഞ്ഞെടുപ്പിന്റെ വിഷയമല്ല ജനാധിപത്യവിരുദ്ധരായ ഒരു തലമുറയെ സിപിഎം എങ്ങനെ വാർത്തെടുക്കുന്നു എന്നതിന്റെ ഉദാഹരണമാണിത്. ഈ നാണംകെട്ട പരിപാടിക്ക് നേതൃത്വം കൊടുത്ത അദ്ധ്യാപകരെ പ്രത്യേകം സ്മരിക്കുന്നു.
കേരളവർമ്മ കോളേജിലെ "കുട്ടികൾ ചെയർമാനായി തെരഞ്ഞെടുത്ത " ശ്രീക്കുട്ടന് അഭിവാദ്യങ്ങൾ .
ഈ വാര്‍ത്ത കൂടി വായിക്കൂ
സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ
Subscribe to our Newsletter to stay connected with the world around you
Follow Samakalika Malayalam channel on WhatsApp
Download the Samakalika Malayalam App to follow the latest news updates