കോണ്‍ഗ്രസ് മാര്‍ച്ച് ഉദ്ഘാടനം ചെയ്യുന്ന കെ സുധാകരന്‍ SM ONLINE
Kerala

'ആണാണെന്ന് പറഞ്ഞാല്‍ പോരാ, ആണത്തം വേണം'; തിരുത്താന്‍ തയ്യാറാവുന്നതാണ് നല്ലത്‌; കണ്ണൂര്‍ കലക്ടര്‍ക്കെതിരെ കെ സുധാകരന്‍

കര്‍മനിരതനായ, അഴിമതി രഹിതനായ ഉദ്യോഗസ്ഥനെക്കുറിച്ച് പറയുമ്പോള്‍ യൂ ഷട്ടപ്പ് യുവര്‍ മൗത്ത് എന്നുപറയേണ്ട കലക്ടര്‍ അതിനുള്ള നട്ടെല്ലും തന്റേടവും കാണിക്കേണ്ടേ.

Author : സമകാലിക മലയാളം ഡെസ്ക്

കണ്ണൂര്‍: കലക്ടര്‍ അരുണ്‍ കെ വിജയന്‍ പിപി ദിവ്യയെ സഹായിക്കാനാണ് രംഗത്തുവന്നതെന്ന് കെപിസിസി അധ്യക്ഷന്‍ കെ സുധാകരന്‍. കലക്ടര്‍ അത് തിരുത്താന്‍ തയ്യാറാവണം. ഇന്ന് ജനം നിങ്ങളെ കുറ്റവാളിയായാണ് കാണുന്നതെന്നും അദ്ദേഹം പറഞ്ഞു. എഡിഎമ്മിന്റെ മരണത്തില്‍ കലക്ടറുടെ പങ്കും അന്വേഷിക്കണമെന്നാവശ്യപ്പെട്ട് കോണ്‍ഗ്രസ് നടത്തിയ കലക്ടറേറ്റ് മാര്‍ച്ച് ഉദ്ഘാടനം ചെയ്യുകയായിരുന്നു കെ സുധാകരന്‍

ഔദ്യോഗിക യോഗത്തില്‍ ജില്ലാ പഞ്ചായത്ത് പ്രസിഡന്റ് തറവാട്ടില്‍ കയറി ചെല്ലുന്നതുപോലെ കയറിപ്പോയി. അവിടെ കസേര നീക്കിക്കൊടുക്കാന്‍ കലക്ടര്‍ നിന്നു. ആ മീറ്റിങ് നിയന്ത്രിക്കേണ്ടത് കലക്ടറാണ്. എഡിഎമ്മിനെതിരെ ഇങ്ങനെ പറയാന്‍ കലക്ടര്‍ അനുവദിക്കാമോ?. ഏറ്റവും നല്ല ഉദ്യോഗസ്ഥനെന്ന് പറയുന്ന, കര്‍മനിരതനായ, അഴിമതി രഹിതനായ ഉദ്യോഗസ്ഥനെക്കുറിച്ച് പറയുമ്പോള്‍ യൂ ഷട്ടപ്പ് യുവര്‍ മൗത്ത് എന്നുപറയേണ്ട കലക്ടര്‍ അതിനുള്ള നട്ടെല്ലും തന്റേടവും കാണിക്കേണ്ടേ. ആണാണെന്ന് പറഞ്ഞാല്‍ പോരാ, ആണത്തം വേണം.

ഇന്ന് ജനം നിങ്ങളെ കുറ്റവാളിയായാണ് കാണുന്നത്. അവസാനം ദിവ്യയെ സഹായിക്കാന്‍ ഇറങ്ങിയെന്ന് എല്ലാവര്‍ക്കും ബോധ്യമായി. നവീന്‍ ബാബു തെറ്റുപറ്റിയെന്ന് കലക്ടര്‍ പറഞ്ഞത് ശുദ്ധ അസംബന്ധവും നുണയുമാണ്. കലക്ടര്‍ തിരുത്താന്‍ തയ്യാറാവുന്നതാണ് നല്ലത്. ഇല്ലെങ്കില്‍ ജനം നിങ്ങളെയും ദിവ്യക്കൊപ്പം വിലയിരുത്തും. തെറ്റ് തിരുത്തുവാന്‍ കലക്ടര്‍ തയ്യാറാവണം. അല്ലെങ്കില്‍ കലക്ടര്‍ക്ക് എതിരെ പ്രതിഷേധം ശക്തമാക്കും സുധാകരന്‍ പറഞ്ഞു.

ദിവ്യയെ സിപിഎം നേതാക്കളും പൊലീസും സംരക്ഷിക്കുകയാണ്. ദിവ്യയ്ക്ക് ഒളിവില്‍ കഴിയാന്‍ പൊലീസ് പൂര്‍ണ സംരക്ഷണം നല്‍കിയെന്നും സുധാകരന്‍ കുറ്റപ്പെടുത്തി. മുഖ്യമന്ത്രി പിണറായി വിജയന്‍, സിപിഎം സംസ്ഥാന സെക്രട്ടറി എംവി ഗോവിന്ദന്‍ , പി ശശിയുള്‍പ്പെടെയുള്ളവര്‍ ദിവ്യയെ സംരക്ഷിക്കുകയാണ്. നവീന്‍ ബാബുവിന്റെ കുടുംബത്തിന് നീതി കിട്ടാന്‍ കോണ്‍ഗ്രസ് ഏതറ്റം വരെ പോകുമെന്ന് സുധാകരന്‍ പറഞ്ഞു.

Subscribe to our Newsletter to stay connected with the world around you

Follow Samakalika Malayalam channel on WhatsApp

Download the Samakalika Malayalam App to follow the latest news updates 

സംസ്ഥാനത്ത് 79.70 ശതമാനം പോളിങ്; ഇന്ന് വരെയുള്ള സര്‍വീസ് വോട്ടുകള്‍ പരിഗണിക്കുമെന്ന് മുഖ്യതെരഞ്ഞെടുപ്പ് ഓഫീസര്‍

'അന്ന് നമ്മൾ ഒരുമിച്ച് കണ്ട സ്വപ്നം ഇന്ന് പ്രാവർത്തികമാകാൻ പോകുന്നു'; 'ജയിലർ 2' വിൽ താനുമുണ്ടെന്ന് മേഘ്ന രാജ്

'വിഡി സതീശൻ മുഖ്യമന്ത്രി ആകണം; ജനവികാരം പറഞ്ഞതിന്റെ പേരിൽ നടപടിയെടുത്താൽ ഹൃദയപൂർവം സ്വീകരിക്കും' (വിഡിയോ)

ഭരണത്തുടർച്ച പ്രവചിച്ച് കനഗോലു റിപ്പോർട്ട്; നേമത്തും പാലക്കാട്ടും താമര വിരിയും

'കണ്ടുകൊണ്ടേന്‍ കണ്ടുകൊണ്ടേനില്‍' നായികയാകേണ്ടിയിരുന്നത് മഞ്ജു വാര്യര്‍; കഥ ഇഷ്ടപ്പെട്ടിട്ടും ചെയ്യാതിരുന്നത് ഇക്കാരണത്താല്‍!

SCROLL FOR NEXT