കെ സുധാകരന്‍, പിണറായി വിജയന്‍/ ഫയല്‍ 
Kerala

വിദേശയാത്രയില്‍ മോദിയെ കടത്തിവെട്ടുന്നു; ഒരു കുന്തമോ കുടചക്രമോ ഇവിടെ നടപ്പാക്കിയോ?; മുഖ്യമന്ത്രിയെ പരിഹസിച്ച് കെ സുധാകരന്‍

വിദേശത്ത് പോകാന്‍ ചെലവഴിച്ച കോടികള്‍ സംബന്ധിച്ച് സിപിഎം വിശദീകരിക്കണം

സമകാലിക മലയാളം ഡെസ്ക്


തിരുവനന്തപുരം: മുഖ്യമന്ത്രിയുടെ വിദേശയാത്രയ്‌ക്കെതിരെ രൂക്ഷവിമര്‍ശനവുമായി കെപിസിസി പ്രസിഡന്റ് കെ സുധാകരന്‍. വിദേശത്ത് പോകാന്‍ ചെലവഴിച്ച കോടികള്‍ സംബന്ധിച്ച് സിപിഎം വിശദീകരിക്കണം. ധൂര്‍ത്ത് കൊണ്ട് കേരളത്തിന് എന്തുകിട്ടി?. ടൂര്‍ പോകാന്‍ ഓരോ കാരണങ്ങള്‍ കണ്ടെത്തുകയാണെന്നും സുധാകരന്‍ പരഹിസിച്ചു. 

വിദേശത്ത് പോയി പ്രഖ്യാപിച്ച ഒരു കുന്തമോ കുടചക്രമോ ഇവിടെ നടപ്പാക്കിയോ?. കുടുംബത്തിന്റെ വിദേശയാത്ര ചെലവ് സ്വന്തമായി വഹിക്കുന്നുവെന്ന് മുഖ്യമന്ത്രി പള്ളിയില്‍ പോയി പറഞ്ഞാല്‍ മതിയെന്നും സുധാകരന്‍ പറഞ്ഞു

പാര്‍ട്ടി ദേശീയ അധ്യക്ഷ തെരഞ്ഞെടപ്പില്‍ തരൂരിന് വേണ്ടി പാര്‍ട്ടി പ്രവര്‍ത്തകര്‍ക്ക് വോട്ട് ചോദിക്കുന്നതില്‍ തെറ്റില്ല. ഇഷ്ടപ്പെട്ടവര്‍ക്ക് വോട്ട് പിടിക്കുന്നത് തെറ്റായി കാണേണ്ടതില്ല. ക്ലബുകളില്‍ തെരഞ്ഞെടുപ്പ് നടന്നാല്‍ പോലും വോട്ടഭ്യര്‍ഥിക്കും. തരുരൂമായി തനിക്ക് യാതൊരു പ്രശ്‌നവുമില്ലെന്ന് സുധാകരന്‍ മാധ്യമങ്ങളോട് പറഞ്ഞു. 

ഈ വാര്‍ത്ത കൂടി വായിക്കൂ 

സമകാലിക മലയാളം ഇപ്പോള്‍ വാട്ട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ അറിയാന്‍ ക്ലിക്ക് ചെയ്യൂ

Subscribe to our Newsletter to stay connected with the world around you

Follow Samakalika Malayalam channel on WhatsApp

Download the Samakalika Malayalam App to follow the latest news updates 

അനുനയത്തിന് വഴങ്ങാതെ കെ സുധാകരന്‍, തീരുമാനം ഹൈക്കമാന്‍ഡിന് ?; ബാക്കി സ്ഥാനാര്‍ത്ഥികളെയും ഇന്ന് പ്രഖ്യാപിക്കും

'മതി ഇവിടെ വച്ച് നിർത്തിക്കോ, നടിമാർ നിങ്ങളുടെ സ്വത്തല്ല'; എഐഎഡിഎംകെ നേതാവിനെതിരെ ഖുശ്ബു

യുഎഇയിലും ഖത്തറിലും ഈദ് ഗാഹുകൾ ഒഴിവാക്കി, പെരുന്നാൾ നമസ്കാരം പള്ളികളിൽ മാത്രം

'ഇന്നലത്തെ മഴയിൽ പൊട്ടിമുളച്ച തകരയല്ല'; ലീഗ് സ്ഥാനാർത്ഥി പട്ടികയിൽ അതൃപ്തിയുമായി നൂർബിന റഷീദ്

'കോൺ​ഗ്രസ് കുട്ടനാടിനെ വിറ്റു, ഇത് ജനങ്ങൾ പൊറുക്കില്ല'

SCROLL FOR NEXT