ആലപ്പുഴയില്‍ കെ സുധാകരന്റെ വാര്‍ത്താ സമ്മേളനം  ഫെയ്‌സ്ബുക്ക്
Kerala

'പ്രസിഡന്റേ ക്യാമറയും മൈക്കും ഓണാണ്'; പ്രതിപക്ഷ നേതാവിനെതിരെ അസഭ്യപ്രയോഗവുമായി കെ സുധാകരന്‍; തടഞ്ഞ് നേതാക്കള്‍

പ്രതിപക്ഷ നേതാവ് വിഡി സതീശന്‍ വാര്‍ത്താസമ്മേളനത്തിന് എത്താന്‍ വൈകിയതിനെ തുടര്‍ന്ന് അസഭ്യപദപ്രയോഗവുമായി കെപിസിസി പ്രസിഡന്റ് കെ സുധാകരന്‍

Author : സമകാലിക മലയാളം ഡെസ്ക്

ആലപ്പുഴ: പ്രതിപക്ഷ നേതാവ് വിഡി സതീശന്‍ വാര്‍ത്താസമ്മേളനത്തിന് എത്താന്‍ വൈകിയതിനെ തുടര്‍ന്ന് അസഭ്യപദപ്രയോഗവുമായി കെപിസിസി പ്രസിഡന്റ് കെ സുധാകരന്‍. ആലപ്പുഴയിലെ സമരാഗ്നിപരിപാടിക്കിടെ വിളിച്ചുചേര്‍ത്ത വാര്‍ത്താ സമ്മേളനത്തിലാണ് കെ സുധാകരന്‍ പ്രതിപക്ഷ നേതാവിനെ അപമാനിച്ചത്.

'ഓനെയൊന്ന് വിളിച്ചുനോക്കപ്പാ എവിട്യാള്ളതെന്ന്. എന്താ ഇയാള്‍ ഇങ്ങനെയെന്ന്..... (അസഭ്യ പ്രയോഗം). പത്രക്കാരോട് പറഞ്ഞിട്ട്. ഇത് എന്തൊരു മോശമാണ്' കെ സുധാകരന്‍ പറഞ്ഞു. ഉടന്‍ തന്നെ വേദിയിലുണ്ടായിരുന്ന ഷാനി മോള്‍ ഉസ്മാന്‍ ഇടപെട്ട് പ്രസിഡന്റേ സംസാരിക്കരുത്. ക്യാമറയും മൈക്കും ഓണാണെന്ന് പറയുകയായിരുന്നു. ഇതോടെയാണ് സംസാരം അവസാനിപ്പിച്ചത്.

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

രാവിലെ പത്തുമണിക്കായിരുന്നു വാര്‍ത്താ സമ്മേളനം വിളിച്ചത്. എന്നാല്‍ പതിനൊന്നുമണിയായിട്ടും വിഡി സതീശന്‍ എത്താത്തതാണ് സുധാകരനെ ചൊടിപ്പിച്ചത്. വൈകിയതിനെ സംബന്ധിച്ച് ഡിസിസി പ്രസിഡന്റിനോട് അതൃപ്തി അറിയിക്കുന്നതിനിടയിലായിരുന്നു സുധാകരന്റെ അസഭ്യപ്രയോഗം.

Subscribe to our Newsletter to stay connected with the world around you

Follow Samakalika Malayalam channel on WhatsApp

Download the Samakalika Malayalam App to follow the latest news updates 

വീണയുടെ 'റെഡ് ബുക്കില്‍' ഹവാല ഇടപാടിന് തെളിവ്; റിയാസിനും പങ്കെന്ന് ഇഡി കണ്ടെത്തല്‍

പരമ്പര ലക്ഷ്യമിട്ട് ഇന്ത്യ ഇറങ്ങുന്നു; അഫ്ഗാനിസ്ഥാനെതിരെ രണ്ടാം ടി20 ഇന്ന്

കോഴിക്കോട് നഗരത്തില്‍ ഇന്ന് ഗതാഗത നിയന്ത്രണം; ബീച്ച് ഭാഗത്തേയ്ക്ക് വാഹനങ്ങള്‍ക്ക് പ്രവേശനമില്ല

2000 രൂപയ്ക്ക് മുകളിലുള്ള യുപിഐ ഇടപാടുകള്‍ക്ക് ചാര്‍ജ് വന്നേക്കും

വൈദ്യുതി പ്രതിസന്ധി: ബാറ്ററി സംഭരണം താല്‍ക്കാലിക ആശ്വാസം മാത്രം, പമ്പ്ഡ് സ്റ്റോറേജ് പദ്ധതികളാണ് ശാശ്വത പരിഹാരമെന്ന് വിദഗ്ധര്‍