കെ സുധാകരന്‍ / ഫയല്‍ ചിത്രം 
Kerala

പുരാവസ്തു തട്ടിപ്പ്; കെ സുധാകരന്‍ അറസ്റ്റില്‍

ഇന്ന് രാവിലെ 11 മണി മുതലാണ് തട്ടിപ്പു കേസില്‍ പ്രതിയായ സുധാകരനെ ചോദ്യം ചെയ്യാന്‍ ആരംഭിച്ചത്

സമകാലിക മലയാളം ഡെസ്ക്

കൊച്ചി: മോന്‍സന്‍ മാവുങ്കലുമായി ബന്ധപ്പെട്ട പുരാവസ്തു തട്ടിപ്പു കേസില്‍ കെപിസിസി അധ്യക്ഷന്‍ കെ സുധാകരന്‍ അറസ്റ്റില്‍. കേസില്‍ രണ്ടാം പ്രതിയായ സുധാകരനെ ക്രൈം ബ്രാഞ്ച് ഇന്ന് ചോദ്യം ചെയ്തിരുന്നു. ആറര മണിക്കൂറിനു മുകളില്‍ സമയം ചോദ്യം ചെയ്യല്‍ നീണ്ടു. പിന്നാലെയാണ് അറസ്റ്റ് രേഖപ്പെടുത്തിയത്. 

ഹൈക്കോടതി മുന്‍കൂര്‍ ജാമ്യം അനുവദിച്ചതിനാല്‍ അറസ്റ്റ് രേഖപ്പെടുത്തി ജാമ്യത്തില്‍ വിടും. ഇന്ന് രാവിലെ 11 മണി മുതലാണ് തട്ടിപ്പു കേസില്‍ പ്രതിയായ സുധാകരനെ ചോദ്യം ചെയ്യാന്‍ ആരംഭിച്ചത്.

ചോദ്യം ചെയ്യലില്‍ പല ചോദ്യങ്ങള്‍ക്കും സുധാകരനു മറുപടിയുണ്ടായിരുന്നില്ലെന്നു റിപ്പോര്‍ട്ടുകളുണ്ട്. 50,000 രൂപ ബോണ്ടില്‍ സുധാകരനെ ജാമ്യത്തില്‍ വിടും. 

ഈ വാർത്ത കൂടി വായിക്കൂ

സമകാലിക മലയാളം ഇപ്പോൾ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാർത്തകൾക്കായി ക്ലിക്ക് ചെയ്യൂ

Subscribe to our Newsletter to stay connected with the world around you

Follow Samakalika Malayalam channel on WhatsApp

Download the Samakalika Malayalam App to follow the latest news updates 

Union Budget 2026 Live Updates: ആദായനികുതി സ്ലാബുകളില്‍ മാറ്റമില്ല, കേരളത്തിന് ഇത്തവണയും എയിംസ് ഇല്ല

കാന്താരി മുതൽ കശ്മീരി വരെ; അറിയാം ഇന്ത്യയിലെ മുളക് വൈവിധ്യങ്ങൾ

'അഭിഷേകിനെ വിട്ടു കൊടുക്കരുതെന്ന് കേണു പറഞ്ഞു, അവര്‍ കേട്ടില്ല; വരാനിരിക്കുന്നത് വലിയ പ്രകടനങ്ങള്‍'

'ബി നിലവറ പല തവണ തുറന്നിട്ടുണ്ട്, പായസപ്പാത്രത്തില്‍ സ്വര്‍ണം കൊണ്ടുപോയെന്നു വിഎസ് പറഞ്ഞതില്‍ കാര്യമുണ്ട്'

ഷു​ഗർ കട്ടിലാണോ? എങ്കിൽ ഈ അബദ്ധങ്ങൾ ഒഴിവാക്കണം

SCROLL FOR NEXT