കെ സുധാകരന്‍ 
Kerala

'ഞാനെന്താ പറ്റില്ലേ?, മനസ്സിലുള്ള മുഖ്യമന്ത്രി ഞാന്‍ തന്നെ'

ഇക്കാര്യത്തില്‍ ഹൈക്കമാന്‍ഡ് അഭിപ്രായം ചോദിച്ചാല്‍ തന്റെ അഭിപ്രായം പറയുമെന്നും സുധാകരന്‍ പറഞ്ഞു.

Author : സമകാലിക മലയാളം ഡെസ്ക്

തിരുവനന്തരപുരം: കേരളത്തിന്റെ അടുത്ത മുഖ്യമന്ത്രി ആരെന്ന ചര്‍ച്ചകള്‍ക്കിടെ വിഷയത്തില്‍ പ്രതികരിച്ച് മുന്‍ കെപിസിസി അധ്യക്ഷന്‍ കെ സുധാകരന്‍. മുഖ്യമന്ത്രി ചര്‍ച്ചയില്‍ തീരുമാനം വരുമെന്നും അപ്പോള്‍ പറയാമെന്നുന്നാണ് സുധാകരന്‍ പറഞ്ഞത്. ഇക്കാര്യത്തില്‍ ഹൈക്കമാന്‍ഡ് അഭിപ്രായം ചോദിച്ചാല്‍ തന്റെ അഭിപ്രായം പറയുമെന്നും സുധാകരന്‍ പറഞ്ഞു.

സുധാകരന്റെ മനസ്സിലുള്ള മുഖ്യമന്ത്രി ആരാണ് എന്ന ചോദ്യത്തിന്; 'ഞാന്‍ തന്നെ' എന്നായിരുന്നു മറുപടി. രണ്ടാമതൊരു പേര് എന്റെ മനസ്സിലില്ലെന്നും, ഞാനെന്താ എന്താപറ്റില്ലേ എന്നും അദ്ദേഹം ചോദിച്ചു. ഹൈക്കമാന്‍ഡ് ചോദിച്ചാല്‍ മുഖ്യമന്ത്രി ആരാകണം എന്ന കാര്യത്തില്‍ അഭിപ്രായം പറയുമെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു.

നേരത്തെ കെസി വേണുഗോപാലിനുവേണ്ടി കെ സുധാകരന്‍ ഫെയ്‌സ്ബുക്കില്‍കൂടി രംഗത്തെത്തിയിരുന്നു. എന്നാല്‍ ഇന്നലെ കെ മുരളീധരുമായുള്ള കൂടിക്കാഴ്ചയ്ക്ക് ശേഷം മാധ്യമങ്ങളോട് സംസാരിക്കവെ തന്റെ പഴയ നിലപാടില്‍ മാറ്റമുണ്ടെന്നാണ് സുധാകരന്‍ വ്യക്തമാക്കിയത്. പഴയ നിലപാടില്‍ തന്നെ ഉറച്ചുനില്‍ക്കാന്‍ താന്‍ 'പൂഴിയല്ല' എന്ന കടുത്ത പ്രയോഗമാണ് അദ്ദേഹം നടത്തിയത്.

K Sudhakaran confirms he will share his opinion on the CM candidate if asked by the High Command.

Subscribe to our Newsletter to stay connected with the world around you

Follow Samakalika Malayalam channel on WhatsApp

Download the Samakalika Malayalam App to follow the latest news updates 

പാര്‍ട്ടിയില്‍ പിണറായി വിജയന്റെ ഏകാധിപത്യം, തോല്‍വിയുടെ ഉത്തരവാദിത്തം പിണറായിക്കു മാത്രം; തുറന്നടിച്ച് സെബാസ്റ്റ്യന്‍ പോള്‍

സമ്മർ ഫാഷനിൽ ഗ്ലാമറസ് ലുക്കുമായി രമ്യാ

'അദ്ദേഹം വര്‍ഗവഞ്ചകനല്ല; ഞങ്ങള്‍ക്ക് അനഭിമതനല്ല'; കോടിയേരിയുടെ വീട്ടിലെത്തി പുഷ്പാര്‍ച്ചന നടത്തി ടികെ ഗോവിന്ദന്‍

'ജോണി ജോണി യെസ് പപ്പാ' കുട്ടികളെ നുണ പറയാന്‍ പഠിപ്പിക്കുന്നു; ഭാരത മൂല്യങ്ങള്‍ ഇല്ലെന്ന് ഉത്തര്‍പ്രദേശ് മന്ത്രി; വിവാദം

15 കിലോമീറ്റര്‍ സഞ്ചരിക്കാന്‍ 1200 രൂപയും 3 മണിക്കൂറും; ബെംഗളൂരുവിലെ അധിക ചാര്‍ജിനെതിരെ യുവതി, വിഡിയോ വൈറല്‍

SCROLL FOR NEXT