കെ സുധാകരന്‍/ ഫയല്‍ 
Kerala

'അന്തംവിട്ട പിണറായി എന്തും ചെയ്യും'; ഉമ്മന്‍ചാണ്ടിയെ വേട്ടയാടിയത് പോലെ വി ഡി സതീശനെ കുടുക്കാന്‍ ശ്രമം: കെ സുധാകരന്‍

പ്രതിപക്ഷ നേതാവ് വിഡി സതീശന് എതിരായുള്ള വിജിലന്‍സ് അന്വേഷണത്തില്‍ മുഖ്യമന്ത്രി പിണറായി വിജയന് എതിരെ കെപിസിസി അധ്യക്ഷന്‍ കെ സുധാകരന്‍

സമകാലിക മലയാളം ഡെസ്ക്

തിരുവനന്തപുരം: പ്രതിപക്ഷ നേതാവ് വിഡി സതീശന് എതിരായുള്ള വിജിലന്‍സ് അന്വേഷണത്തില്‍ മുഖ്യമന്ത്രി പിണറായി വിജയന് എതിരെ കെപിസിസി അധ്യക്ഷന്‍ കെ സുധാകരന്‍. പ്രതിപക്ഷ നേതാവ് എന്ന നിലയിലുള്ള വിഡി സതീശന്റെ പ്രകടനത്തില്‍ അന്തംവിട്ട പിണറായി വിജയന്‍ എന്തും ചെയ്യുമെന്ന മാനസികാവാസ്ഥയിലാണ് വിജിലന്‍സ് അന്വേഷണത്തിന് ഉത്തരവിട്ടതെന്ന് സുധാകരന്‍ പറഞ്ഞു. മുഖ്യമന്ത്രിയുടെ കള്ളത്തരങ്ങള്‍ ഒന്നൊന്നായി പൊളിച്ചടുക്കുകയും മികച്ച പ്രളയദുരിതാശ്വാസ പ്രവര്‍ത്തനങ്ങള്‍ നടത്തുകയും ചെയ്തത് പിണറായി വിജയന് ഒട്ടും ദഹിച്ചില്ല.  

മുന്‍ മുഖ്യമന്ത്രി ഉമ്മന്‍ ചാണ്ടിയെ വ്യാജക്കേസ് ഉണ്ടാക്കി വേട്ടയാടിയതുപോലെ പ്രതിപക്ഷ നേതാവ് വിഡി സതീശനെയും വ്യാജ വിജിലന്‍സ് കേസില്‍ കുടുക്കി നിശബ്ദനാക്കാണ് പിണറായി വിജയന്‍ ശ്രമിക്കുന്നത്. പ്രതിപക്ഷ നേതാവിനെ തളര്‍ത്തുന്നതിലൂടെ യുഡിഎഫിനെ തളര്‍ത്താമെന്ന കണക്കൂട്ടലിലാണ് പിണറായി വിജയന്‍. ഉമ്മന്‍ ചാണ്ടിക്കെതിരേ നടത്തിയ ഹീനമായ രാഷ്ട്രീയ കുടിലതന്ത്രങ്ങള്‍ കേരളീയസമൂഹത്തിനു ബോധ്യപ്പെട്ട സാഹചര്യത്തില്‍ ഇനിയെങ്കിലും ഇത്തരം നെറികേടുകളില്‍നിന്ന് മുഖ്യമന്ത്രി പിന്മാറണം. പ്രതിപക്ഷനേതാവിനെ കോണ്‍ഗ്രസും യുഡിഎഫും ഒറ്റക്കെട്ടായി സംരക്ഷിക്കുമെന്ന് സുധാകന്‍ പറഞ്ഞു.  

2018ലെ മഹാപ്രളയത്തിന്റെ ദുരിതം ഏറ്റുവാങ്ങിയവര്‍ക്ക് സഹായം എത്തിക്കാതിരിക്കുകയും പ്രളയഫണ്ട് കയ്യിട്ടുവാരുകയും ലൈഫ് മിഷന്‍ പദ്ധതിയില്‍ വന്‍കൊള്ള നടത്തുകയും ചെയ്ത പിണറായി സര്‍ക്കാരിന് വിഡി സതീശന്‍ നടത്തിയ പ്രളയസഹായം ഒരു വിസ്മയമാണ്. പരാതിയില്‍ കഴമ്പില്ലെന്നു കണ്ട് അന്വേഷിക്കേണ്ടെന്ന് ആഭ്യന്തരവകുപ്പും നിയമസഭാ സ്പീക്കറും നിലപാടെടുത്ത വിഷയത്തിലാണ് മുഖ്യമന്ത്രി ഉത്തരവിട്ടത്. 

മുഖ്യമന്ത്രിയുടെ വിദേശയാത്രയോട് അനുബന്ധിച്ചു നടക്കുന്ന പണപ്പിരിവും അതിലെ അതിസമ്പന്നന്മാരുടെ സാന്നിധ്യവുമൊക്കെ സതീശന്‍ തുറന്നുകാട്ടിയിരുന്നു. ഇത് മുഖ്യമന്ത്രിയെ ചൊടിപ്പിച്ചതുകൊണ്ടാണ് വിദേശയാത്രയ്ക്ക് തൊട്ടുമുമ്പ് വിജിലന്‍സ് അന്വേഷണത്തിന് ഉത്തരവിട്ടത്.  ഉമ്മന്‍ ചാണ്ടിയെ വേട്ടയാടി അവസാനം അപഹാസ്യമായതു വിഡി സതീശന്റെ കാര്യത്തിലും സംഭവിക്കുമെന്ന്  സുധാകരന്‍ പറഞ്ഞു.

പ്രളയത്തിന് ശേഷം സ്വന്തം മണ്ഡലമായ പറവൂരില്‍ വി.ഡി. സതീശന്റെ നേതൃത്വത്തില്‍ നടപ്പാക്കിയ പുനര്‍ജനി പദ്ധതിയെ കുറിച്ചാണ് വിജിലന്‍സ് അന്വേഷണം നടത്തുക.പദ്ധതിക്കു വേണ്ടി കേന്ദ്രസര്‍ക്കാരിന്റെ അനുമതിയില്ലാതെ വിദേശ ഫണ്ട് സ്വീകരിച്ചെന്ന ആരോപണത്തിന്റെ അടിസ്ഥാനത്തിലാണ് അന്വേഷണം.

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

Subscribe to our Newsletter to stay connected with the world around you

Follow Samakalika Malayalam channel on WhatsApp

Download the Samakalika Malayalam App to follow the latest news updates 

കണ്ണൂര്‍ പയ്യാമ്പലത്ത് മൂന്ന് മെഡിക്കല്‍ വിദ്യാര്‍ത്ഥികള്‍ മുങ്ങിമരിച്ചു

മുഖ്യമന്ത്രിക്കെതിരെ അധിക്ഷേപം: പിഎംഎ സലാമിനെതിരെ പൊലീസിൽ പരാതി

ഷു​ഗറു കൂടുമെന്ന ടെൻഷൻ വേണ്ട, അരി ഇങ്ങനെ വേവിച്ചാൽ പ്രമേഹ രോ​ഗികൾക്കും ചോറ് കഴിക്കാം

'പട്ടാഭിഷേകത്തിനും രാജവാഴ്ചയ്ക്കും മുമ്പ്...'; ഗേ ആയും പേരില്ലാത്തവനായും താര രാജാവ്; ഷാരൂഖ് ഖാനിലെ നടനെ കണ്ടെത്തിയ ടെലി ഫിലിമുകള്‍

ഡെലിവറി ഡ്രൈവർമാർ ഇക്കാര്യം ശ്രദ്ധിക്കണം, ഇല്ലെങ്കിൽ പിഴ ലഭിക്കും; പുതിയ നിയമവുമായി ബഹ്‌റൈൻ

SCROLL FOR NEXT