K Sudhakaran, K C Venugopal ഫെയ്സ്ബുക്ക്
Kerala

'നിങ്ങള്‍ നിങ്ങളുടെ വഴിക്ക് നടക്ക്, ഞാന്‍ എന്റെ വഴിക്ക് ; ഗുഡ് ബൈ കെസി'; കെ സുധാകരന്‍ കോണ്‍ഗ്രസിനോട് വിടപറയുന്നു?

കെ സുധാകരന്‍ പുതിയ പാര്‍ട്ടി രൂപീകരിക്കാനാണ് നീക്കമെന്നാണ് സൂചന

Author : സമകാലിക മലയാളം ഡെസ്ക്

ന്യൂഡല്‍ഹി: സീറ്റ് നിഷേധിച്ചതില്‍ കടുത്ത അതൃപ്തിയുള്ള കെ സുധാകരന്‍ കോണ്‍ഗ്രസ് വിടാന്‍ ഒരുങ്ങുന്നതായി അഭ്യൂഹം. എഐസിസി ജനറല്‍ സെക്രട്ടറി കെ സി വേണുഗോപാലിനെ ഫോണില്‍ വിളിച്ച് ഗുഡ് ബൈ പറഞ്ഞതായാണ് റിപ്പോര്‍ട്ടുകള്‍. നിങ്ങള്‍ നിങ്ങളുടെ വഴിക്ക് നടക്ക്, ഞാന്‍ എന്റെ വഴിക്ക് നടക്കാം എന്ന് സുധാകരന്‍ പറഞ്ഞതായാണ് വിവരം. കെ സുധാകരന്‍ പുതിയ പാര്‍ട്ടി രൂപീകരിക്കാനാണ് നീക്കമെന്നാണ് സൂചന.

സ്ഥാനാര്‍ത്ഥിത്വം നല്‍കാത്ത എഐസിസിയുടെ തീരുമാനം കടുത്ത വഞ്ചനയും അപമാനിക്കലുമാണെന്ന് സുധാകരന്‍ അടുപ്പമുള്ളവരോട് പറഞ്ഞതായാണ് വിവരം. സീറ്റ് നല്‍കാത്ത പക്ഷം സ്വതന്ത്രനായി മത്സരിക്കാനും സുധാകരന്‍ നീക്കം നടത്തുന്നുവെന്നാണ് റിപ്പോര്‍ട്ടുകള്‍. നിലപാട് വ്യക്തമാക്കാന്‍ ഉച്ചയ്ക്ക് 12 മണിക്ക് കെ സുധാകരന്‍ മാധ്യമങ്ങളെ കാണുന്നുണ്ട്.

കോണ്‍ഗ്രസ് ഹൈക്കമാന്‍ഡുമായി ഇടഞ്ഞു നില്‍ക്കുന്ന കെ സുധാകരനുമായി ബിജെപി നേതാക്കളും ബന്ധം പുലര്‍ത്തുന്നുണ്ട്. ബിജെപി കേന്ദ്ര നേതൃത്വം സുധാകരന്റെ അടുത്ത ബന്ധുക്കളുമായി ഫോണില്‍ സംസാരിച്ചതായും റിപ്പോര്‍ട്ടുകളുണ്ട്. കണ്ണൂര്‍ സീറ്റ് വേണമെന്ന കെ സുധാകരന്റെ ആവശ്യം ഹൈക്കമാന്‍ഡ് തള്ളിയതില്‍ സുധാകര അനുകൂലികളും കടുത്ത പ്രതിഷേധത്തിലാണ്.

കെ സുധാകരന്‍ കണ്ണൂരില്‍ സ്വതന്ത്രനായി മത്സരിച്ചാല്‍ പിന്തുണ നല്‍കുന്നതും ബിജെപി ആലോചിക്കുന്നുണ്ട്. കണ്ണൂരില്‍ എന്‍ഡിഎ സ്ഥാനാര്‍ത്ഥിയാകാന്‍ ധാരണയായ സി രഘുനാഥുമായി ബിജെപി സംസ്ഥാന - ദേശീയ നേതാക്കള്‍ സംസാരിച്ചു. സുധാകരന്‍ രംഗത്തു വന്നാല്‍ മത്സരത്തില്‍ നിന്നും പിന്മാറാനുള്ള സന്നദ്ധത രഘുനാഥിനോട് ബിജെപി നേതാക്കള്‍ തേടിയതായും വാര്‍ത്തകളുണ്ട്.

Reports says that, K Sudhakaran, who is deeply unhappy with being denied a seat, is preparing to leave the Congress.

Subscribe to our Newsletter to stay connected with the world around you

Follow Samakalika Malayalam channel on WhatsApp

Download the Samakalika Malayalam App to follow the latest news updates 

സംസ്ഥാനത്ത് 79.70 ശതമാനം പോളിങ്; ഇന്ന് വരെയുള്ള സര്‍വീസ് വോട്ടുകള്‍ പരിഗണിക്കുമെന്ന് മുഖ്യതെരഞ്ഞെടുപ്പ് ഓഫീസര്‍

രാജസ്ഥാൻ റോയൽസിന് '15,660.23' കോടി രൂപ! റെക്കോർഡ‍് തുകയ്ക്ക് സ്വന്തമാക്കി മിത്തൽ കുടുംബം, അദാർ പൂനവാല കൺസോർഷ്യം

'ആ ഒരു വര്‍ഷക്കാലം എന്നും മദ്യപിച്ചു, രാവിലെ ഉണരുമ്പോള്‍ ദേഹത്തിന് മദ്യത്തിന്റെ മണം'; വെളിപ്പെടുത്തി ജാന്‍വി കപൂര്‍

'അമിതമായ സമ്മർദ്ദം, എന്നെക്കൊണ്ട് അത് പറ്റില്ലെന്ന് മനസിലായി'; 'തലൈവർ 173' യിൽ നിന്ന് പിന്മാറിയതിനെക്കുറിച്ച് സുന്ദർ സി

കിഡ്നി സ്റ്റോൺ; വെള്ളം കുടിക്കുന്നതിലുമുണ്ട് രീതി, റെഡ് മീറ്റ് പരമാവധി ഒഴിവാക്കാം

SCROLL FOR NEXT