കെ സുധാകരന്‍  ഫയല്‍
Kerala

ഈ ഐക്യം നിലനിര്‍ത്തിപ്പോയാല്‍ കോണ്‍ഗ്രസ് ആയി; പിണറായിക്ക് ഇനിയൊരവസരം കൊടുക്കില്ല; കെ സുധാകരന്‍

കോര്‍ കമ്മിറ്റി വന്നത് നല്ല കാര്യമാണ്. കോടികളുടെ കൊള്ള നടത്തുന്നവര്‍ക്ക് വോട്ട് ചെയ്യാന്‍ മാത്രം മലയാളികള്‍ മോശക്കാരന്‍ അല്ലെന്നും കെ സുധാകരന്‍ പറഞ്ഞു

സമകാലിക മലയാളം ഡെസ്ക്

കണ്ണൂര്‍: കോണ്‍ഗ്രസ് ഐക്യത്തോടെ പോയാല്‍ കോണ്‍ഗ്രസായെന്ന് മുന്‍ കെപിസിസി അധ്യക്ഷന്‍ കെ സുധാകരന്‍. ഇപ്പോള്‍ പാര്‍ട്ടിയില്‍ സമാധാനം ഉണ്ട്. അത് നിലനിര്‍ത്തിപോയാല്‍ കോണ്‍ഗ്രസിന് അത് മാത്രം മതിയെന്നും അദ്ദേഹം പറഞ്ഞു. ഇവരുടെ ദോഷങ്ങളും

ഡല്‍ഹി എഐസിസി ആസ്ഥാനത്ത് നടന്ന ചര്‍ച്ച ഫലപ്രദമായിരുന്നു. കോര്‍ കമ്മിറ്റി വന്നത് നല്ല കാര്യമാണ്. കോടികളുടെ കൊള്ള നടത്തുന്നവര്‍ക്ക് വോട്ട് ചെയ്യാന്‍ മാത്രം മലയാളികള്‍ മോശക്കാരന്‍ അല്ലെന്നും കെ സുധാകരന്‍ പറഞ്ഞു. സിപിഎമ്മിനകത്ത് മുഴുവന്‍ സമയവും തര്‍ക്കമല്ലേ. ഇനിയൊരവസരം കേരളജനത പിണറായി വിജയന്‍ കൊടക്കില്ലെന്നും കെ സുധാകരന്‍ പറഞ്ഞു.

തെരഞ്ഞെടുപ്പ് മുന്നില്‍ കണ്ട് കെപിസിസിക്ക് പുതിയ കോര്‍ കമ്മിറ്റി രൂപീകരിച്ചിരുന്നു. പതിനേഴ് അംഗങ്ങളാണ് കമ്മിറ്റിയില്‍ ഉള്ളത്. തെരഞ്ഞെടുപ്പ് ഒരുക്കം, പ്രചാരണം, സ്ഥാനാര്‍ഥി നിര്‍ണയം തുടങ്ങിയ കാര്യങ്ങളില്‍ കൂടിയാലോചനയും ഏകോപനവും കോര്‍കമ്മിറ്റിയാകും നിര്‍വഹിക്കുക. കെപിസിസി ഭാരവാഹികളുടെയും രാഷ്ട്രീയകാര്യസമിതിയുടെയും യോഗങ്ങള്‍ ഉണ്ടാകുമെങ്കിലും അവക്ക് മുകളില്‍ അനൗദ്യോഗിക സമിതിയായാണ് കോര്‍ കമ്മിറ്റി പ്രവര്‍ത്തിക്കുക.

കേരളത്തിന്റെ ചുമതലയുള്ള എഐസിസി ജനറല്‍ സെക്രട്ടറി ദീപാദാസ് മുന്‍ഷിയാണ് കോര്‍ കമ്മിറ്റി കണ്‍വീനര്‍. കെപിസിസി പ്രസിഡന്റ് സണ്ണി ജോസഫ്, പ്രതിപക്ഷ നേതാവ് വി ഡി സതീശന്‍, മുതിര്‍ന്ന നേതാവ് എ കെ ആന്റണി, എഐസിസി ജനറല്‍ സെക്രട്ടറി കെ സി വേണുഗോപാല്‍, രമേശ് ചെന്നിത്തല, ശശി തരൂര്‍ എംപി, കെ സുധാകരന്‍, കൊടിക്കുന്നില്‍ സുരേഷ്, അടൂര്‍ പ്രകാശ്, കെ മുരളീധരന്‍, വി എം സുധീരന്‍, എംഎം ഹസ്സന്‍, മുല്ലപ്പള്ളി രാമചന്ദ്രന്‍, എ പി അനില്‍ കുമാര്‍, പി സി വിഷ്ണുനാഥ്, ഷാഫി പറമ്പില്‍, ഷാനിമോള്‍ ഉസ്മാന്‍ എന്നിവരാണ് അംഗങ്ങള്‍.

K Sudhakaran said that Pinarayi Vijayan will not be given another chance

Subscribe to our Newsletter to stay connected with the world around you

Follow Samakalika Malayalam channel on WhatsApp

Download the Samakalika Malayalam App to follow the latest news updates 

കിഫ്ബി റോഡുകളില്‍ ടോള്‍?, കിഫ്ബിയോട് ഉമ്മന്‍ ചാണ്ടിയുടെ നിലപാട്; തുറന്നുപറഞ്ഞ് കെ എം എബ്രഹാം

എസ്എസ്‌കെ ഫണ്ട് കിട്ടിയേക്കും, ചര്‍ച്ചകള്‍ക്കായി ഡല്‍ഹിയില്‍ പോകുമെന്ന് മന്ത്രി ശിവന്‍കുട്ടി

'ഇന്ദിരാഗാന്ധിയുടെ പ്രണയവും മനസ്സിനക്കരെയിലെ ഷീലയും'; ആ രംഗത്തിന്റെ പിറവിയെക്കുറിച്ച് സത്യന്‍ അന്തിക്കാട്

ഇക്കാര്യം ചെയ്തില്ലേ? ജനുവരി 1 മുതല്‍ പാന്‍ കാര്‍ഡ് പ്രവര്‍ത്തനരഹിതമാകും

വ്യാജമദ്യക്കേസ്: ആന്ധ്ര മുന്‍ മന്ത്രി ജോഗി രമേശ് അറസ്റ്റില്‍

SCROLL FOR NEXT