ഫയല്‍ ചിത്രം 
Kerala

ജനമനസ്സുകളിലേക്ക് കടന്നാലെ 'രക്ഷയുള്ളു'; കോണ്‍ഗ്രസില്‍ പോരായ്മകളുണ്ടെന്ന് കെ സുധാകരന്‍

കോണ്‍ഗ്രസിന് ഒരുപാട് പോരായ്മകളുണ്ട്.അത് തിരുത്തി മുന്നോട്ടു പോകണമെന്നും സുധാകരന്‍

Author : സമകാലിക മലയാളം ഡെസ്ക്

തിരുവനന്തപുരം: ജനമനസ്സുകളിലേക്ക് കടന്നാലെ കോണ്‍ഗ്രസിന് വളരാന്‍ സാധിക്കുള്ളുവെന്ന് കെപിസിസി പ്രസിഡന്റ് കെ സുധാകരന്‍. കോണ്‍ഗ്രസിന് ഒരുപാട് പോരായ്മകളുണ്ട്.അത് തിരുത്തി മുന്നോട്ടു പോകണമെന്നും സുധാകരന്‍ പറഞ്ഞു. 

കെ സുധാകരന്റെ പ്രവര്‍ത്തന രീതികളില്‍ അതൃപ്തി രേഖപ്പെടുത്തി എംപിമാര്‍ സോണിയ ഗാന്ധിക്ക് കഴിഞ്ഞദിവസം കത്തയച്ചിരുന്നു. ഇതിന് പിന്നാലെയാണ് കോണ്‍ഗ്രസില്‍ പോരായ്മകളുണ്ടെന്ന് സുധാകരന്‍ പറഞ്ഞിരിക്കുന്നത്. 

കോണ്‍ഗ്രസ് ജില്ലാ ഭാരവാഹികളെയും ബ്ലോക്ക് പ്രസിഡന്റുമാരെയും നിയമിക്കുന്ന കാര്യത്തില്‍ കൂടിയാലോചന നടത്താന്‍ സുധാകരന്‍ തയ്യാറാകുന്നില്ലെന്ന് കത്തില്‍ ആരോപിച്ചിരുന്നു. 

ദേശീയ നേതൃത്വത്തിന്റെ വ്യക്തമായ നിര്‍ദേശമുണ്ടായിട്ടും ചര്‍ച്ചയ്ക്ക് സുധാകരന്‍ ഇനിയും തയാറായിട്ടില്ലെന്നും സ്വന്തം ആളുകളെ തിരുകിക്കയറ്റാനാണ് അദ്ദേഹത്തിന്റെ ശ്രമമെന്നും എംപിമാര്‍ കുറ്റപ്പെടുത്തി.

അഭിപ്രായങ്ങള്‍ പരിഗണിച്ചുവെന്നു സുധാകരന്‍ പറയുന്നത് അടിസ്ഥാനരഹിതമാണ്. എംപിമാരില്‍ ചിലരെ സുധാകരന്‍ ഇതുവരെ നേരിട്ടു വിളിച്ചിട്ടു പോലുമില്ല. പട്ടികയിലുള്‍പ്പെട്ട പലരും കഴിഞ്ഞ തിരഞ്ഞെടുപ്പുകളില്‍ കോണ്‍ഗ്രസ് സ്ഥാനാര്‍ഥികളെ തോല്‍പിക്കാന്‍ പ്രവര്‍ത്തിച്ചവരാണെന്നും കത്തില്‍ ആരോപിച്ചു.

Subscribe to our Newsletter to stay connected with the world around you

Follow Samakalika Malayalam channel on WhatsApp

Download the Samakalika Malayalam App to follow the latest news updates 

അടുത്ത മാസം ഇന്ധനവില വര്‍ധിപ്പിച്ചേക്കും, റിസര്‍വ് ബാങ്ക് പലിശനിരക്ക് കൂട്ടാനും സാധ്യത; റിപ്പോര്‍ട്ട്

'ബാഷ', 'അണ്ണാമലൈ' തുടങ്ങി നിരവധി സൂപ്പർ ഹിറ്റുകൾ, സം​ഗീത സംവിധായകൻ ദേവ അന്തരിച്ചു; കണ്ണീരോടെ തമിഴ് സിനിമാ ലോകം

ക്രൂയിസ് കണ്‍ട്രോള്‍, ക്ലച്ച് ഉപയോഗിക്കാതെ ഗിയര്‍ മാറാം; ഹീറോ എക്‌സ്ട്രീ 250ആര്‍ 2026 വിപണിയില്‍

യൂണിവേഴ്‌സിറ്റി ഹോസ്റ്റല്‍ സംഘര്‍ഷം: ഫെയ്‌സ്ബുക്ക് പോസ്റ്റിട്ട സിഐക്കെതിരെ നടപടിക്ക് ശുപാര്‍ശ

രാഹുല്‍ ഗാന്ധിയെക്കുറിച്ച് പറഞ്ഞാല്‍ കലാപാഹ്വാനം, പ്രധാനമന്ത്രിയെ അധിക്ഷേപിച്ചാല്‍ മാനനഷ്ടക്കേസ്; ഇരട്ട നീതിയെന്ന് ആര്‍ ശ്രീലേഖ