കെ സുധാകരന്‍, നൗഷാദിന്റെ മകള്‍ 
Kerala

'നൗഷാദിന്റെ പൊന്നുമകള്‍; ഈ വിജയം ഏറെ പ്രിയപ്പെട്ടത്'

കൊല്ലപ്പെട്ട കോണ്‍ഗ്രസ് പ്രവര്‍ത്തകന്‍ പുന്ന നൗഷാദിന്റെ മകളുടെ എസ്എസ്എല്‍സി വിജയ വാര്‍ത്ത പങ്കുവച്ച് കെപിസിസി പ്രസിഡന്റ് കെ സുധാകരന്‍

Author : സമകാലിക മലയാളം ഡെസ്ക്

കൊല്ലപ്പെട്ട കോണ്‍ഗ്രസ് പ്രവര്‍ത്തകന്‍ പുന്ന നൗഷാദിന്റെ മകളുടെ എസ്എസ്എല്‍സി വിജയ വാര്‍ത്ത പങ്കുവച്ച് കെപിസിസി പ്രസിഡന്റ് കെ സുധാകരന്‍. എസ്ഡ്പിഐ കൊലപ്പെടുത്തിയ ചാവക്കാട് പുന്ന നൗഷാദിന്റെ മകള്‍ ധിഖ്‌റ നെഹ്‌റിന് മുഴുവന്‍ വിഷയങ്ങള്‍ക്കും എ പ്ലസ് കിട്ടിയ വിവരമാണ് കെ സുധാകരന്‍ പങ്കുവച്ചത്. 

2019ലാണ് കോണ്‍ഗ്രസ് ബൂത്ത് പ്രസിഡന്റ് ചാവക്കാട് പുന്ന പുതുവീട്ടില്‍ നൗഷാദ് (44) കൊല്ലപ്പെട്ടത്. ചാവക്കാട് പുന്ന സെന്ററില്‍ വച്ച് മുഖംമൂടി ധരിച്ച് ഏഴ് ബൈക്കുകളിലെത്തിയ 15 അംഗ സംഘം നൗഷാദ് ഉള്‍പ്പെടെയുള്ള നാലു കോണ്‍ഗ്രസ് പ്രവര്‍ത്തകരെ വെട്ടുകയായിരുന്നു. 


കെ സുധാകരന്റെ ഫെയ്‌സ്ബുക്ക് പോസ്റ്റിന്റെ പൂര്‍ണരൂപം: 
 
ഏറെ സന്തോഷം പകരുന്ന വിജയമാണ് ധിഖ്‌റ നെഹ്രിന്റേത്.
എസ്ഡിപിഐ തീവ്രവാദികള്‍ കൊലപ്പെടുത്തിയ കോണ്‍ഗ്രസിന്റെ പ്രിയ പ്രവര്‍ത്തകന്‍ പുന്ന നൗഷാദിന്റെ മകളാണ് ധിഖ്‌റ. ജീവിച്ചിരുന്നെങ്കില്‍ ഏറ്റവും സന്തോഷിക്കേണ്ടിയിരുന്നത് പുന്ന നൗഷാദ് തന്നെയാണ്. മുഴുവന്‍ വിഷയങ്ങളിലും എ പ്ലസ് കരസ്ഥമാക്കി ഉജ്ജ്വല വിജയം സ്വന്തമാക്കിയ നൗഷാദിന്റെ മകളുടെ വിജയം ഞങ്ങള്‍ക്ക് ഏറെ പ്രിയപ്പെട്ടതാണ്.
നൗഷാദിന്റെ പൊന്നുമോള്‍ക്ക് എല്ലാവിധ ആശംസകളും നേരുന്നു.

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

Subscribe to our Newsletter to stay connected with the world around you

Follow Samakalika Malayalam channel on WhatsApp

Download the Samakalika Malayalam App to follow the latest news updates 

സംസ്ഥാനത്ത് അതിശക്ത മഴ; പത്തനംതിട്ടയിലും ഇടുക്കിയിലും കോട്ടയത്തും ഉരുള്‍പൊട്ടല്‍; മൂന്ന് മരണം; കണ്‍ട്രോള്‍ റും തുറന്നു

അമ്പോ... രോഹിത് ശർമ അല്ലേ ഇത്! 10 വയസ് കുറഞ്ഞെന്ന് ആരാധകർ

തീവ്രമഴ: ഏത് സാഹചര്യവും നേരിടാന്‍ സജ്ജം; സ്ഥിതി ഗതികള്‍ വിലയിരുത്തി മുഖ്യമന്ത്രി

'എന്ത് പറഞ്ഞാലും മിണ്ടാതിരിക്കുന്ന ഒരാളായി ജീവിക്കാൻ പറ്റില്ല; പ്രശ്നം വരുമ്പോൾ ഓടിയാൽ, അത് വീണ്ടും നമ്മളിലേക്ക് വരും'

കാപ്പി കുടിച്ചാൽ ഹൃദയവും 'ഹാപ്പി', പക്ഷെ അളവുണ്ട്, ഉണ്ടാക്കുന്ന രീതിയും ശ്രദ്ധിക്കണം