കെ സുധാകരന്‍ / ഫയല്‍ ചിത്രം 
Kerala

മോന്‍സന്‍ മാവുങ്കല്‍ പ്രതിയായ തട്ടിപ്പ് കേസ്: കെ സുധാകരനെ ചോദ്യം ചെയ്യും, നോട്ടീസ് നല്‍കി 

മോന്‍സന്‍ മാവുങ്കല്‍ പ്രതിയായ തട്ടിപ്പ് കേസില്‍ കെപിസിസി പ്രസിഡന്റ് കെ സുധാകരനെ ചോദ്യം ചെയ്യും

Author : സമകാലിക മലയാളം ഡെസ്ക്

കൊച്ചി: മോന്‍സന്‍ മാവുങ്കല്‍ പ്രതിയായ തട്ടിപ്പ് കേസില്‍ കെപിസിസി പ്രസിഡന്റ് കെ സുധാകരനെ ചോദ്യം ചെയ്യും. ബുധനാഴ്ച കളമശേരി ഓഫീസില്‍ ഹാജരാകാന്‍ ആവശ്യപ്പെട്ട് കെ സുധാകരന് ക്രൈംബ്രാഞ്ച് നോട്ടീസ് നല്‍കി.

നിലവില്‍ കേസിന്റെ അന്വേഷണം അനന്തമായി നീളുന്നതായി പരാതിക്കാര്‍ ആരോപണം ഉന്നയിച്ചിരുന്നു. ഇതിന്റെ അടിസ്ഥാനത്തിലാണ് കേസിന്റെ അന്വേഷണം ഊര്‍ജ്ജിതമാക്കാന്‍ ക്രൈംബ്രാഞ്ച് തീരുമാനിച്ചത്. കേസിന്റെ അന്വേഷണത്തിന്റെ ഭാ​ഗമായാണ് ചോദ്യം ചെയ്യലിന് ഹാജരാകാന്‍ സുധാകരനോട് ക്രൈംബ്രാഞ്ച് ആവശ്യപ്പെട്ടിരിക്കുന്നത്.

മോന്‍സന്‍ മാവുങ്കലിന് പണം നല്‍കുന്ന സമയത്ത് അവിടെ കെ സുധാകരനും ഉണ്ടായിരുന്നുവെന്നാണ് പരാതിക്കാര്‍ പറയുന്നത്. ചികിത്സയ്ക്കായി എത്തിയ തന്റെ സാന്നിധ്യം മോന്‍സന്‍ മാവുങ്കല്‍ ദുരുപയോഗം ചെയ്തിരിക്കാമെന്നാണ് ഇതുസംബന്ധിച്ച് വിവാദങ്ങള്‍ ഉയര്‍ന്ന ഘട്ടത്തില്‍ കെ സുധാകരന്‍ അന്ന് പ്രതികരിച്ചത്.

ഈ വാർത്ത കൂടി വായിക്കൂ

സമകാലിക മലയാളം ഇപ്പോൾ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാർത്തകൾക്കായി ക്ലിക്ക് ചെയ്യൂ

Subscribe to our Newsletter to stay connected with the world around you

Follow Samakalika Malayalam channel on WhatsApp

Download the Samakalika Malayalam App to follow the latest news updates 

സഞ്ജു- അഭിഷേക് 6.2 ഓവറില്‍ 88 റണ്‍സ്!!! പരമ്പര തൂക്കി ഇന്ത്യ!

റിങ്കു സിങ്- പ്രിയ സരോജ് എംപി വിവാഹം ഡിസംബര്‍ 4ന് ലഖ്‌നൗവില്‍

മോദി-പുടിന്‍-ഷി ജിന്‍പിങ് ചിത്രത്തിലെ വൈറല്‍ മലയാളി, ആരാണ് സിദ്ധാര്‍ത്ഥ് ബാബു?

കോപ്പിയടി വിവാദം; ചിന്താ ജെറോമിന്റെ പിഎച്ച്ഡി പരിശോധിക്കാൻ പ്രത്യേക സമിതി

'ദുരിതയാത്രകള്‍ മാറി, ഹെലികോപ്റ്ററില്‍ ഇറങ്ങാം, ഇന്ത്യയില്‍ ആത്മീയ ടൂറിസം പ്രീമിയം നിലവാരത്തിലേക്ക് ഉയര്‍ന്നു'