കെ സുരേന്ദ്രന്‍/ഫയല്‍ ചിത്രം 
Kerala

'വിധി മുഖ്യമന്ത്രിയുടെ മുഖത്തേറ്റ അടി; രാജിവയ്‌ക്കേണ്ടത് ബിന്ദുവല്ല, പിണറായി'

വൈസ് ചാന്‍സലറെ നിയമിക്കാന്‍ നിയതമായ മാര്‍ഗം ഉണ്ട്. ഇവിടെ അമിതാധികാരണ പ്രവണതയാണ് മുഖ്യമന്ത്രി നടത്തിയത്.

സമകാലിക മലയാളം ഡെസ്ക്

ആലപ്പുഴ: കണ്ണൂര്‍ സര്‍വകലാശാല വിസിയായി ഗോപിനാഥ് രവീന്ദ്രനെ പുനര്‍നിയമിച്ച നടപടി സുപ്രീം കോടതി റദ്ദാക്കിയ സാഹചര്യത്തില്‍ മുഖ്യമന്ത്രി രാജിവയ്ക്കണമെന്ന് ബിജെപി സംസ്ഥാന അധ്യക്ഷന്‍ കെ സുരേന്ദ്രന്‍. സുപ്രീം കോടതി വിധി വലിയ തിരിച്ചടിയുണ്ടാക്കിയിരിക്കുന്നത് സംസ്ഥാന മുഖ്യമന്ത്രിക്കാണ്. ചട്ടങ്ങള്‍ ലംഘിച്ചും യുജിസി മാനദണ്ഡങ്ങള്‍ കാറ്റില്‍ പറത്തിയുമാണ് കണ്ണൂര്‍ വൈസ് ചാന്‍സലറെ പുനര്‍ നിയമിച്ചത്. അത് സംസ്ഥന സര്‍ക്കാര്‍ നടത്തിയിട്ടുള്ള രാഷ്ട്രീയ ഇടപെടലിന്റെ ഫലമാണെന്നും സ്വജനപക്ഷപാതവും അഴിമതിയുമാണ് നിയമനത്തില്‍ നടന്നതെന്നും കെ സുരേന്ദ്രന്‍ പറഞ്ഞു.
 
അത് ശരിവെക്കുന്നതാണ് ഗവര്‍ണറുടെ പ്രസ്താവന. മുഖ്യമന്ത്രി നേരിട്ട് സമ്മര്‍ദ്ദം ചെലുത്തിയതിനെ തുടര്‍ന്നാണ് ഒപ്പിട്ടതെന്നാണ് ഗവര്‍ണര്‍ പറഞ്ഞിരിക്കുന്നത്. ഇവിടെ  രാജിവയ്‌ക്കേണ്ടത് ഉന്നതവിദ്യാഭ്യാസമന്തി ബിന്ദുവല്ല, മുഖ്യമന്ത്രി പിണറായി വിജയനാണ്. ഈ അടുത്ത കാലത്തൊന്നും കേരള സര്‍ക്കാരിന് സുപ്രീം കോടതിയില്‍ നിന്ന് ഇത്രവലിയ തിരിച്ചടിയുണ്ടായിട്ടില്ല. മുഖ്യമന്ത്രി നടത്തിയത് ഭരണഘടനാ ലംഘനവും സത്യപ്രതിജ്ഞാ ലംഘനവുമാണ്.  സുപ്രീം കോടതി വിധി മുഖ്യമന്ത്രിയുടെ മുഖത്തേറ്റ അടിയാണ്. ഈ സാഹചര്യത്തില്‍ മുഖ്യമന്ത്രി രാജിവയ്ക്കണമെന്നും സുരേന്ദ്രന്‍ പറഞ്ഞു.

വൈസ് ചാന്‍സലറെ നിയമിക്കാന്‍ നിയതമായ മാര്‍ഗം ഉണ്ട്. ഇവിടെ അമിതാധികാരണ പ്രവണതയാണ് മുഖ്യമന്ത്രി നടത്തിയത്. ഗവര്‍ണറുടെ നിലപാടല്ല സുപ്രീം കോടതി ചോദ്യം ചെയ്തതെന്നും സര്‍ക്കാരിന്റെ നിലപാടാണെന്നും സുരേന്ദ്രന്‍ പറഞ്ഞു.

ഈ വാർത്ത കൂടി വായിക്കൂ 

സമകാലിക മലയാളം ഇപ്പോൾ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാർത്തകൾക്കായി ക്ലിക്ക് ചെയ്യൂ

Subscribe to our Newsletter to stay connected with the world around you

Follow Samakalika Malayalam channel on WhatsApp

Download the Samakalika Malayalam App to follow the latest news updates 

'യുഎസിന് ആരുടേയും സഹായം വേണ്ട'; ഇറാൻ യുദ്ധത്തിൽ ഒന്നിച്ചു ചേരാൻ വിസമ്മതിച്ച നാറ്റോ രാജ്യങ്ങൾക്കെതിരെ ട്രംപ്

Today's Rashi Phalam March 18 2026;പൊതുപ്രവര്‍ത്തനത്തില്‍ താല്‍പ്പര്യം, മനസിന് സന്തോഷം

നിരോധിത സംഘടനയിലുള്ളവർക്ക് ആയുധ പരിശീലനം; യുഎപിഎ കേസിൽ 7 വി​ദേശ പൗരൻമാർ പിടിയിൽ

'കോണ്‍ഗ്രസിന് ദളിത് വോട്ട് വേണ്ടേ? നായന്‍മാര്‍ക്ക് മാത്രം ഇത്രയും സീറ്റ് എവിടുന്ന്? കോണ്‍ഗ്രസിന്റേത് പവര്‍ പൊളിറ്റിക്‌സ്'- അഭിമുഖം

രോഹിത് ശര്‍മ ഇത്തവണയും ഇംപാക്ട് പ്ലെയര്‍? മുംബൈ ഇന്ത്യന്‍സ് കോച്ച് പറയുന്നത്...

SCROLL FOR NEXT