കെ സുരേന്ദ്രന്‍ 
Kerala

ശോഭാ സുരേന്ദ്രന്റെ പരാമര്‍ശം; മറുപടി പറയാന്‍ താനില്ലെന്ന് കെ സുരേന്ദ്രന്‍

കോണ്‍ഗ്രസിന് ഭൂരിപക്ഷം കിട്ടിയാല്‍ മാത്രമേ മുഖ്യമന്ത്രി ആരെന്ന് പറയേണ്ടതൂള്ളു. അവര്‍ മൂന്നാം സ്ഥാനത്ത് പോകും.

സമകാലിക മലയാളം ഡെസ്ക്

കോഴിക്കോട്: കോടിയേരിക്കെതിരായ ശോഭാ സുരേന്ദ്രന്റെ പരാമര്‍ശങ്ങളോടുള്ള ചോദ്യങ്ങള്‍ക്ക് മറുപടി പറയാന്‍ താനില്ലെന്ന് ബിജെപി അധ്യക്ഷന്‍ കെ സുരേന്ദ്രന്‍. കോഴിക്കോട് നടത്തിയ വാര്‍ത്താ സമ്മേളനത്തില്‍ ശോഭാ സുരേന്ദ്രനുമായി ബന്ധപ്പെട്ട മാധ്യമപ്രവര്‍ത്തകരുടെ ചോദ്യങ്ങള്‍ക്ക് കെ സുരേന്ദ്രന്റെ മറുപടി ഇങ്ങനെ; നേതാക്കളുടെ പരാമര്‍ശങ്ങളെ കുറിച്ചുള്ള ചോദ്യങ്ങള്‍ക്കുള്ള മറുപടി പറയാന്‍ താനില്ല.

കേന്ദ്രബജറ്റില്‍ കേന്ദ്രത്തിന് കേരളത്തോട് അവഗണനയെന്ന് വ്യാപക രീതിയില്‍ പ്രചരിപ്പിക്കുന്നുവെന്നും ഇത് തെറ്റാണെന്നും സുരേന്ദ്രന്‍ പറഞ്ഞുു. കണക്കുകള്‍ക്ക് കള്ളം പറയാനാവില്ലെന്നും കേന്ദ്രം കേരളത്തെ ബജറ്റില്‍ കൈയ്യയച്ച് സഹായിച്ചിട്ടുണ്ടെന്നും കെ സുരേന്ദ്രന്‍ വ്യക്തമാക്കി. ഏത് വിഷയത്തിലായാലും കേന്ദ്രം കേരളത്തെ സഹായിച്ചു. ഇഷ്ടമില്ലാത്ത അച്ചി തൊട്ടതൊക്കെ കുറ്റം എന്ന രീതിയിലാണ് കേരളത്തിന് കേന്ദ്രത്തോട് ഉള്ള മനോഭാവം. കേന്ദ്ര അവഗണനയല്ല കേരളത്തിന്റെ ധനകാര്യ മാനേജ്‌മെന്റാണ് സംസ്ഥാനത്തിന്റെ സാമ്പത്തിക പ്രതിസന്ധിക്ക് കാരണമെന്നും അദ്ദേഹം കുറ്റപ്പെടുത്തി.

യുപിഎ സര്‍ക്കാര്‍ നല്‍കിയതിനേക്കാള്‍ സഹായം ബിജെപി സര്‍ക്കാര്‍ നല്‍കിയിട്ടുണ്ട്. ബജറ്റില്‍ കേന്ദ്രം കേരളത്തെ അവഗണിച്ചുവെന്ന പരാതി അടിസ്ഥാനരഹിതമാണ്. 10 വര്‍ഷത്തെ ചരിത്രം പരിശോധിച്ചാല്‍ 370 കോടി രൂപ ശരാശരി ഒരു വര്‍ഷം റെയില്‍വേ വികസനത്തിന് കിട്ടിയിട്ടുണ്ട്. ശബരി റെയില്‍പാത യാഥാര്‍ത്ഥ്യമാവാത്തതില്‍ കേന്ദ്രത്തിന് വീഴ്ചയില്ല. സംസ്ഥാന സര്‍ക്കാരാണ് പദ്ധതിക്ക് തടസ്സം നില്‍കുന്നത്. കേരളത്തിലെ എല്ലാ റെയില്‍വെ പദ്ധതികള്‍ക്കും കേന്ദ്രം അനുമതി നല്‍കിയിട്ടുണ്ട്. സംസ്ഥാന സര്‍ക്കാറാണ് ഇതുമായി സഹകരിക്കാത്തതെന്നും കെസുരേന്ദ്രന്‍ പറഞ്ഞു.

കോണ്‍ഗ്രസിന് ഭൂരിപക്ഷം കിട്ടിയാല്‍ മാത്രമേ മുഖ്യമന്ത്രി ആരെന്ന് പറയേണ്ടതൂള്ളു. അവര്‍ മൂന്നാം സ്ഥാനത്ത് പോകും. ബിജെപി ഒന്നാം സ്ഥാനത്തെത്തുമെന്നും സുരേന്ദ്രന്‍ പറഞ്ഞു. സംസ്ഥാനത്തെ ആരോഗ്യവകുപ്പ് സംവിധാനം കുത്തഴിഞ്ഞ രീതിയിലാണ്. കാലാവധി കഴിഞ്ഞ മരുന്നുകള്‍ കൊടുക്കുന്നു. മെഡിക്കല്‍ കോളജുകളില്‍ ആവശ്യത്തിന് മരുന്നോ, ഡോക്ടര്‍മാരോ ഇല്ല. മരുന്ന് എത്തിക്കാതെ ആരോഗ്യരംഗത്ത് കേരളം ഒന്നാമാതായി നില്‍ക്കുകയാണെന്ന് വീമ്പു പറയുകയാണ്. അതുകൊണ്ട് ആര്‍ക്ക് എന്തുഗുണമെന്നും സുരേന്ദ്രന്‍ ചോദിച്ചു. ടോളിനെതിരെ സമരം ചെയ്തവര്‍ ഇപ്പോള്‍ മുക്കിന് മുക്കിന് ടോള്‍വക്കുമെന്നാണ് പറയുന്നതെന്നും സുരേന്ദ്രന്‍ പരിഹസിച്ചു.

Subscribe to our Newsletter to stay connected with the world around you

Follow Samakalika Malayalam channel on WhatsApp

Download the Samakalika Malayalam App to follow the latest news updates 

മുഖ്യമന്ത്രി ഗവര്‍ണര്‍ക്കു വഴങ്ങി, പാര്‍ട്ടിയില്‍ വിമര്‍ശനം, സെക്രട്ടേറിയറ്റില്‍ ഒരാള്‍ പോലും പിന്തുണച്ചില്ല

പുക സര്‍ട്ടിഫിക്കറ്റ് ഇല്ലെങ്കില്‍ ഇന്ധനം ലഭിക്കില്ല; പഴയ കാറുകള്‍ക്കും ഡല്‍ഹിയില്‍ പ്രവേശന വിലക്ക്

സ്വര്‍ണവില വീണ്ടും 99,000ലേക്ക്; രണ്ടുദിവസത്തിനിടെ വര്‍ധിച്ചത് 720 രൂപ

ഒരു ലക്ഷം പേരില്‍ 173 കാന്‍സര്‍ ബാധിതര്‍, കേരളത്തില്‍ രോഗികള്‍ 54 ശതമാനം വര്‍ധിച്ചു, ദക്ഷിണേന്ത്യയില്‍ ഒന്നാമത്

അതിജീവിതയുടെ പേര് വെളിപ്പെടുത്തി, അധിക്ഷേപം; മാർട്ടിനെതിരെ പൊലീസ് കേസെടുത്തു

SCROLL FOR NEXT