ഉണ്ണികൃഷ്ണന്‍ പോറ്റി file
Kerala

'കടകംപള്ളി എനിക്കെതിരെ ഗൂഢാലോചന നടത്തി'; ഡിജിപിക്ക് പരാതി നല്‍കി ഉണ്ണികൃഷ്ണന്‍ പോറ്റി

മുന്‍ മന്ത്രിയും സിപിഎം നേതാവുമായ കടകംപള്ളി സുരേന്ദ്രനെതിരെ ഡിജിപിക്ക് പരാതി നല്‍കി ശബരിമല സ്വര്‍ണക്കൊള്ള കേസ് പ്രതി ഉണ്ണികൃഷ്ണന്‍ പോറ്റി

Author : സമകാലിക മലയാളം ഡെസ്ക്

കൊച്ചി: മുന്‍ മന്ത്രിയും സിപിഎം നേതാവുമായ കടകംപള്ളി സുരേന്ദ്രനെതിരെ ഡിജിപിക്ക് പരാതി നല്‍കി ശബരിമല സ്വര്‍ണക്കൊള്ള കേസ് പ്രതി ഉണ്ണികൃഷ്ണന്‍ പോറ്റി. ഭൂമി തട്ടിപ്പ് പരാതി നല്‍കിയതിന് പിന്നില്‍ കടകംപള്ളിയാണെന്നാണ് ഉണ്ണികൃഷ്ണന്‍ പോറ്റിയുടെ ആരോപണം.

കഴക്കൂട്ടം സ്വദേശിനിയെ കൊണ്ട് തനിക്കെതിരെ പരാതി നല്‍കിപ്പിച്ചുവെന്നും പോറ്റി ആരോപിച്ചു. ഭൂമി വിലക്ക് വാങ്ങിയതാണന്നും പോറ്റി പറയുന്നു. സാമ്പത്തിക പ്രതിസന്ധിയിലായ കഴക്കൂട്ടം സ്വദേശിനിയെ സഹായിക്കാന്‍ കടകംപള്ളി ആവശ്യപ്പെട്ടിരുന്നുവെന്നും പോറ്റി വെളിപ്പെടുത്തി. തന്നെ കുരുക്കാനും വിവാദങ്ങള്‍ വഴിതിരിക്കാനുമാണ് പരാതിയെന്നും പോറ്റി ആരോപിക്കുന്നു

തനിക്കെതിരെ കടകംപള്ളി ഗൂഢാലോചന നടത്തിയെന്നാണ് പരാതിയില്‍ പറയുന്നത്. താന്‍ പുറത്തിറങ്ങുന്നത് തടയാന്‍ കടകംപള്ളി ശ്രമിക്കുകയാണ്. കടകംപള്ളിക്കെതിരെ അന്വേഷണം വേണമെന്നും പരാതിയില്‍ ആവശ്യപ്പെടുന്നു. പോറ്റി ജാമ്യം ലഭിച്ച് പുറത്തിറങ്ങിയതിന് പിന്നാലെയാണ് കഴക്കൂട്ടം സ്വദേശിനി പരാതി നല്‍കിയത്. ഭൂമി തട്ടിപ്പുമായി ബന്ധപ്പെട്ടായിരുന്നു പരാതി.

ഈടായി വാങ്ങിയ ഭൂമി പോറ്റി മറിച്ച് വിറ്റെന്നായിരുന്നു കഴക്കൂട്ടം സ്വദേശിനി എസ്‌ഐടിക്ക് നല്‍കിയ പരാതിയില്‍ പറയുന്നത്. 2020ലാണ് ഉണ്ണികൃഷ്ണന്‍ പോറ്റി ഭൂമി തട്ടിപ്പ് നടത്തിയത്. പരാതി ലഭിച്ചതിന് പിന്നാലെ ഭൂമി തട്ടിപ്പില്‍ എസ്‌ഐടി അന്വേഷണം ആരംഭിച്ചിരുന്നു. കഴിഞ്ഞ മാസം അഞ്ചിനാണ് ദ്വാരപാലക കേസിലും കട്ടിളപ്പാളി കേസിലും ഉണ്ണികൃഷ്ണന്‍ പോറ്റിയ്ക്ക് ജാമ്യം ലഭിച്ചത്.

'Kadakampally conspired against me'; Unnikrishnan Potty files complaint with DGP

Subscribe to our Newsletter to stay connected with the world around you

Follow Samakalika Malayalam channel on WhatsApp

Download the Samakalika Malayalam App to follow the latest news updates 

'എകെജി ഭവനില്‍ കയറാന്‍ എവിടെ നിന്നാണ് ധൈര്യം?, നെയിം ബോര്‍ഡും യൂണിഫോമും എവിടെ?'; പൊലീസ് ഉദ്യോഗസ്ഥയോട് തര്‍ക്കിച്ച് ജോണ്‍ ബ്രിട്ടാസ്

'അജു പറയുന്നത് കാര്യമായി എടുക്കാനിരുന്നാൽ ഞാൻ കുത്തുപാള എടുക്കും; അഭിനയം നിർത്തിക്കഴിഞ്ഞാൽ 'സിഎം' ആകാതെ എനിക്ക് വേറെ വഴിയില്ല'

റബ്ബര്‍ കർഷകർക്ക് 75,000 രൂപ ധനസഹായം! കൃഷി വകുപ്പിന്റെ 'കേര' പദ്ധതി

പ്രധാനമന്ത്രിയുടെ ഫേസ്ബുക്ക് പോസ്റ്റ് നീക്കം ചെയ്ത സംഭവം: മെറ്റ നൽകിയ വിശദീകരണം തള്ളി കേന്ദ്രം

ദിവസവും കാപ്പി കുടിക്കുന്നത് പിസിഒഎസ് ഉള്ളവർക്ക് നല്ലതാണോ? പഠനം