തിരുവനന്തപുരം: കടക്കാവൂരിൽ അമ്മ മകനെ പീഡിപ്പിച്ചെന്ന കേസ് കെട്ടിച്ചമച്ചതാണെന്ന ആരോപണം ശക്തമാകുന്നതിനിടെ പ്രതികരണവുമായി മുൻ ഭർത്താവും മൂത്ത മകനും. മകനെ ഉപയോഗിച്ച് കള്ള പരാതി നൽകിയിട്ടില്ലെന്നാണ് അച്ഛന്‍ പറയുന്നത്. അമ്മ പീഡിപ്പിച്ചെന്ന അനിയന്‍റെ മൊഴിയില്‍ ഉറച്ച് നില്‍ക്കുന്നതായി മൂത്ത സഹോദരനും പറഞ്ഞു.
ഒരു കുട്ടിയിലും കാണാൻ ആഗ്രഹിക്കാത്ത വൈകൃതങ്ങൾ മകനിൽ കണ്ടതിനെ തുടർന്നാണ് പൊലീസില്‍ വിവരം അറിയിച്ചത്. മകന്‍റെ മൊഴിയുടെ അടിസ്ഥാനത്തിലാണ് പൊലീസ് കേസെടുത്തത്. രണ്ടാമത് വിവാഹം കഴിച്ചത് ഭാര്യ ഉപേക്ഷിച്ച് പോയതിന് ശേഷമാണ്. മൂന്ന് മക്കളെയും സംരക്ഷിക്കുന്നത് താനാണ്. ഒരു മകൻ സ്വന്തം ഇഷ്ട പ്രകാരം മുൻ ഭാര്യക്കൊപ്പം നിന്നതാണെന്നും അച്ഛൻ വ്യക്തമാക്കി.
പീഡിപ്പിച്ചെന്ന അനിയന്‍റെ മൊഴിയില്‍ ഉറച്ച് നില്‍ക്കുകയാണെന്നാണ് മൂത്ത സഹോദരൻ പറയുന്നത്. ഐജിയുടെ അന്വേഷണത്തെ സ്വാഗതം ചെയ്യുന്നതായും സത്യം പുറത്തുവരണമെന്നും മകന്‍ പറഞ്ഞു.
മകനെ ലൈംഗികമായി പീഡിപ്പിച്ചെന്ന പരാതിയിലാണ് അമ്മയ്ക്കെതിരെ കേസെടുത്തത്. അതിനു പിന്നാലെ കള്ളപ്പരാതിയാണെന്ന ആരോപണവുമായി ഇളയ സഹോദരൻ രംഗത്തെത്തി. അച്ഛൻ ഇത്തരത്തിൽ പറയുന്നതിനായി മർദിക്കുമായിരുന്നു എന്നാണ് കുട്ടി പറഞ്ഞത്. യുവതിയെ മുന്‍ ഭർത്താവ് പോക്സോ കേസിൽ കുരുക്കിയതാണെന്ന ആക്ഷേപത്തിൽ ഐജി ഹർഷിത അട്ടല്ലൂരി അന്വേഷണം നടത്തും. കേസിൽ പൊലീസ് അനാവശ്യ തിടുക്കം കാണിച്ചുവെന്ന് വനിത കമ്മീഷൻ ഉൾപ്പടെ ആക്ഷേപം ഉന്നയിച്ചിരുന്നു.
Subscribe to our Newsletter to stay connected with the world around you
Follow Samakalika Malayalam channel on WhatsApp
Download the Samakalika Malayalam App to follow the latest news updates