വീണാ ജോര്‍ജ് മാധ്യമങ്ങളോടു സംസാരിക്കുന്നു/ടിവി ദൃശ്യം, ഫയല്‍ 
Kerala

കളമശ്ശേരി സ്‌ഫോടനം: ആറ് പേരുടെ നില  ഗുരുതരം, ചികിത്സയിലുള്ളത് 30 പേര്‍, മരിച്ചയാളെ തിരിച്ചറിഞ്ഞിട്ടില്ല

18 പേരില്‍ രണ്ട് പേര്‍ വെന്റിലേഷനിലാണ്.

സമകാലിക മലയാളം ഡെസ്ക്

കൊച്ചി: കളമശേരി സ്‌ഫോടനത്തില്‍ പരിക്കേറ്റ് ചികിത്സ തേടിയത് 52 പേരെന്ന് ആരോഗ്യമന്ത്രി വീണാ ജോര്‍ജ്.  30 പേരാണ് ഇപ്പോള്‍ ആശുപത്രിയില്‍ കഴിയുന്നത്. അതില്‍ 18 പേര്‍ തീവ്രപരിചരണ വിഭാഗത്തിലാണ്. ഐസിയുവില്‍ കഴിയുന്ന ആറുപേരുടെ നില  ഗുരുതരമാണ്. ഇതില്‍ 12 വയസുള്ള കുട്ടിയുമുണ്ട്. 18 പേരില്‍ രണ്ട് പേര്‍ വെന്റിലേഷനിലാണ്.

37 പേര്‍ കളമശ്ശേരി മെഡിക്കല്‍ കോളജിലാണ് ചികിത്സ തേടിയത്. 10 പേര്‍ ഐസിയുവിലും 10 പേര്‍ വാര്‍ഡിലുമുണ്ട്. വാര്‍ഡിലുള്ളവര്‍ക്ക് സാരമായ പൊള്ളലാണ് ഏറ്റിരിക്കുന്നത്. ഇവരെ വൈകുന്നേരം വരെ നിരീക്ഷിച്ചതിന് ശേഷം ഡിസ്ചാര്‍ജ് ചെയ്യുമെന്നും മന്ത്രി പറഞ്ഞു. 

ഐസിയുവിലുള്ള പത്ത് പേര്‍ക്ക് ആവശ്യമായ എല്ലാ ചികിത്സയും ലഭ്യമാക്കുമെന്നും മന്ത്രി പറഞ്ഞു. വിവിധ സ്വകാര്യ ആശുപത്രിയിലും പൊള്ളലേറ്റ ആളുകള്‍ ചികിത്സയിലസാണ്. രാജഗിരിയില്‍ ഒരാള്‍, സണ്‍റൈസില്‍ 2 പേര്‍, ആസ്റ്റര്‍ മെഡിസിറ്റിയില്‍ 2 പേര്‍ എന്നിങ്ങനെയാണ് ചികിത്സയിലുള്ളവരുടെ കണക്കുകള്‍.

തൃശൂര്‍, കോട്ടയം മെഡിക്കല്‍ കോളജിലുള്ള വിദഗ്ധരുടെ ടീം കളമശ്ശേരി മെഡിക്കല്‍ കോളജില്‍ എത്തിയിട്ടുണ്ട്. കൂടാതെ ജില്ലാ കലക്ടറുടെ നേതൃത്വത്തില്‍ മെഡിക്കല്‍ ബോര്‍ഡ് രൂപീകരിച്ചിട്ടുണ്ട്. ഇനിയുള്ള പ്രവര്‍ത്തനങ്ങള്‍ ബോര്‍ഡിന്റെ നേതൃത്വത്തിലായിരിക്കും. മരിച്ചയാളെ ഇതുവരെ തിരിച്ചറിഞ്ഞിട്ടില്ലെന്നും മന്ത്രി പറഞ്ഞു.

ഈ വാർത്ത കൂടി വായിക്കൂ 

സമകാലിക മലയാളം ഇപ്പോൾ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാർത്തകൾക്കായി ക്ലിക്ക് ചെയ്യൂ

Subscribe to our Newsletter to stay connected with the world around you

Follow Samakalika Malayalam channel on WhatsApp

Download the Samakalika Malayalam App to follow the latest news updates 

സീറ്റിനായി സണ്ണി എം കപിക്കാട് വന്നു കണ്ടു, വാക്കു കൊടുത്തിട്ടില്ല: വിഡി സതീശന്‍

ഒറ്റ നോട്ടത്തിൽ കണ്ടാൽ ഓറഞ്ച് തന്നെ, എന്താണ് കിന്നോവ്

ഇറാന്‍ ആക്രമണം: കൊല്ലപ്പെട്ടവരുടെ പേരുകള്‍ പുറത്തുവിട്ട് യുഎഇ; രാജ്യം നേരിട്ടത് 2000ത്തോളം ആക്രമണങ്ങള്‍

​ഗ്യാസ് തീരുമെന്ന ഭയം വേണ്ട.., 10 മിനിറ്റിൽ നല്ല മൊരിഞ്ഞ ചിക്കൻ ഫ്രൈ എയർഫ്രയറിൽ ഉണ്ടാക്കാം

'ഇത് ചെറിയ വേദന ആയിരുന്നില്ല, ഓരോ ദിവസവും വെല്ലുവിളി നിറഞ്ഞത്'; ആശുപത്രിവാസത്തെക്കുറിച്ച് നടി റോഷ്ന

SCROLL FOR NEXT