മുളകുപൊടി പാക്കറ്റ് പൊട്ടി റോഡിൽ പടർന്നു സ്ക്രീൻഷോട്ട്
Kerala

മുളകുപൊടി പാക്കറ്റ് പൊട്ടി റോഡില്‍ വീണു, കാറ്റില്‍ പടര്‍ന്നു, വലഞ്ഞ് യാത്രക്കാര്‍

സ്കൂട്ടറിൽ നിന്ന് റോഡിലേക്ക് വീണ 250 ഗ്രാമിന്റെ രണ്ട് മുളകുപൊടി പാക്കറ്റുകളാണ്‌ യാത്രക്കാരെ കുരുക്കിയത്.

സമകാലിക മലയാളം ഡെസ്ക്

കൊച്ചി: കളമശേരി പത്തടിപ്പാലം റോഡിൽ വാഹനത്തിൽ നിന്ന് വീണ മുളകുപൊടി പാക്കറ്റ് പൊട്ടി യാത്രക്കാർ വലഞ്ഞു. റെസ്റ്റ് ഹൗസിനു സമീപം എറണാകുളം ഭാഗത്തേക്കുള്ള ദേശീയപാതയിൽ ഇന്നലെ രാവിലെ 8.45നാണ്‌ സംഭവം. സ്കൂട്ടറിൽ നിന്ന് റോഡിലേക്ക് വീണ 250 ഗ്രാമിന്റെ രണ്ട് മുളകുപൊടി പാക്കറ്റുകളാണ്‌ യാത്രക്കാരെ കുരുക്കിയത്.

വാഹനങ്ങൾ കയറിയിറങ്ങി പാക്കറ്റുകൾ പൊട്ടിയതോടെ മുളകുപൊടി കാറ്റിൽ പറന്നു. ഇതോടെ യാത്രക്കാരുടെ കണ്ണിലും മൂക്കിലും പൊടികയറി. തുമ്മലും കണ്ണെരിച്ചിലും തുടങ്ങിയതോടെ പലരും വാഹനങ്ങൾ റോഡരികില്‍ നിർത്തി മുഖവും കണ്ണും കഴുകിയാണ് യാത്ര തുടർന്നത്.

പ്രദേശത്ത് വലിയതോതിൽ ഗതാഗതക്കുരുക്കുമുണ്ടായി. മുളകുപൊടി കൂടുതൽ പ്രദേശത്തേക്കു വ്യാപിച്ചതോടെ കളമശേരി പൊലീസും അഗ്നി രക്ഷാസേനയുമെത്തി റോഡ് കഴുകിയശേഷമാണ് പ്രശ്നപരിഹാരമായത്.

Subscribe to our Newsletter to stay connected with the world around you

Follow Samakalika Malayalam channel on WhatsApp

Download the Samakalika Malayalam App to follow the latest news updates 

നിതിന്‍ രാജിന്റെ മരണം; ഡോ. റാമിനെ അഞ്ചരക്കണ്ടി ഡെന്റൽ കോളജിൽ നിന്ന് പുറത്താക്കി

വനിതാ സംവരണ ബില്‍ ലോക്‌സഭയില്‍; ഡോക്ടര്‍ എംകെ റാമിനെ പുറത്താക്കി; ഇന്നത്തെ അഞ്ച് പ്രധാന വാര്‍ത്തകള്‍

റിപ്പര്‍ ചന്ദ്രന്‍ കേസിലെ ദൃക്‌സാക്ഷി വീടിനകത്ത് മരിച്ച നിലയില്‍

നേമത്ത് ശിവന്‍കുട്ടിക്കെതിരെ പ്രവര്‍ത്തിച്ചു; ജില്ലാ നേതാവിനെ പുറത്താക്കി സിപിഐ

ഗതാഗത നിയമ ലംഘനം: ഇളവോടെ പിഴയൊടുക്കാൻ ഈ മാസം 30 വരെ സമയം

SCROLL FOR NEXT