Kanikonna  
Kerala

പൂത്തുലഞ്ഞ് കൊന്നകള്‍, വിഷുവിന് കണികാണാന്‍ കിട്ടുമോ?

ഒരു മാസം ബാക്കി നില്‍ക്കെ വിഷുവിന് കണി വയ്ക്കാന്‍ പൂക്കളുണ്ടാകുമോ എന്നാണ് ആശങ്ക.

Author : സമകാലിക മലയാളം ഡെസ്ക്

തൃശൂര്‍: സംസ്ഥാനത്ത് കാലം തെറ്റി പൂത്തുലഞ്ഞ് കണിക്കൊന്നകള്‍. മീനമാസം പകുതിയോടെ മാത്രം പൂവിടാറുള കണിക്കൊന്നകള്‍ ഇത്തവണ നേരത്തെ പൂവിട്ടു. മാര്‍ച്ച് ആദ്യവാരത്തോടെ തന്നെ സംസ്ഥാനത്താകമാനം കണിക്കൊന്നകള്‍ പൂത്തുലഞ്ഞ് ദൃശ്യ വിരുന്നൊരുക്കി നില്‍ക്കുമ്പോള്‍ ഒരു മാസം ബാക്കി നില്‍ക്കെ വിഷുവിന് കണി വയ്ക്കാന്‍ പൂക്കളുണ്ടാകുമോ എന്നാണ് ആശങ്ക.

കാലാവസ്ഥയിലെ മാറ്റങ്ങളും മണ്ണിലെ ഈര്‍പ്പത്തിലെ വ്യതിയാനവുമാണ് കൊന്നകള്‍ നേരത്തെ പൂവിടാന്‍ കാരണമെന്നാണ് കരുതുന്നത്. കഴിഞ്ഞ കുറേവര്‍ഷമായി ഫെബ്രുവരി, മാര്‍ച്ച് മാസങ്ങളില്‍ താപനില ഗണ്യമായി ഉയരുന്നുണ്ട്. 32 ഡിഗ്രിയില്‍ താപനില എത്തുമ്പോഴാണ് സാധാരണയായി കൊന്നകള്‍ പൂക്കാറുള്ളത്. അന്തരീക്ഷത്തിലെ അമിതമായ ചൂട് സസ്യങ്ങളിലെ ഹോര്‍മോണുകളെ ഉത്തേജിപ്പിക്കുകയും പൂവിടാന്‍ പ്രേരിപ്പിക്കുകയും ചെയ്യുന്നതായി സസ്യശാസ്ത്രകാരന്മാര്‍ പറയുന്നു.

കാലാവസ്ഥാ വ്യതിയാനം കാരണം സസ്യങ്ങള്‍ക്ക് ലഭിക്കുന്ന പ്രകാശത്തിന്റെ തീവ്രതയിലും കാലയളവിലും മാറ്റം വന്നു. ഇത് ചെടികളുടെ ബയോളജിക്കല്‍ ക്ലോക്ക് തെറ്റാന്‍ കാരണമാകുന്നു. മണ്ണിലെ ജലാംശം വല്ലാതെ കുറയുമ്പോള്‍ സസ്യങ്ങള്‍ ഒരുക്കുന്ന അതിജീവന തന്ത്രമാണ് കൊന്നകളും ചെയ്യുന്നതെന്നാണ് സസ്യശാസ്ത്രകാരന്മാരുടെ അഭിപ്രായം. ആഗോള താപനം കേരളത്തിന്റെ കാലാവസ്ഥയിലും പിടിമുറുക്കിയതായി പരിസ്ഥിതിവാദികള്‍ ചൂണ്ടിക്കാട്ടുന്നു. കാലം തെറ്റി കണിക്കൊന്നകള്‍ പൂക്കുന്നത് അതിന്റ സൂചനയാണ്.

As the intense heat continues in the state, the Kanikonna have bloomed out of time. The Kanikonnas, which normally bloom only in the first of april, have bloomed earlier this time.

Subscribe to our Newsletter to stay connected with the world around you

Follow Samakalika Malayalam channel on WhatsApp

Download the Samakalika Malayalam App to follow the latest news updates 

ഒടുവില്‍ പശ്ചിമേഷ്യ സമാധാനത്തിലേക്ക്, കരടു കരാറിന് അംഗീകാരം; ഹോര്‍മുസ് വെള്ളിയാഴ്ച തുറക്കും

'എല്‍എഡിഎഫ് അല്ലാതെ മറ്റാരുണ്ട്' എന്ന മുദ്രാവാക്യം ശരിയായില്ല, ജനങ്ങള്‍ക്കിടയില്‍ മറ്റൊരു ബോധം സൃഷ്ടിച്ചു: പി രാജീവ്

​40ാം വയസിൽ ലോകകപ്പ് അരങ്ങേറ്റം! അവിശ്വസനീയ സേവുകൾ, ആ അതികായന് മുന്നിൽ സ്പെയിൻ 'സുല്ലിട്ടു'; ആരാണ് വോസിന്യ?

ഒറ്റരാത്രികൊണ്ട് കുളംകോരിയ ചരിത്രം; തൃശ്ശൂരിന്റെ ഹൃദയമിടിപ്പായി പുരാണങ്ങളും ഐതിഹ്യങ്ങളും കെട്ടുപിണയുന്ന വടക്കേച്ചിറ

'സീറോ ടിക്കറ്റ്' കളയല്ലേ! നിങ്ങളെ കാത്തിരിക്കുന്നുണ്ട് ആ സമ്മാനം

SCROLL FOR NEXT