പ്രതീകാത്മക ചിത്രം 
Kerala

കണ്ണൂരില്‍ സൈക്കിള്‍ യാത്രക്കാരനായ വിദ്യാര്‍ഥി വാഹനമിടിച്ച് മരിച്ചു

സൈക്കിള്‍ യാത്രക്കാരനായ വിദ്യാര്‍ഥി വാഹനമിടിച്ച് മരിച്ചു

Author : സമകാലിക മലയാളം ഡെസ്ക്

കണ്ണൂര്‍: സൈക്കിള്‍ യാത്രക്കാരനായ വിദ്യാര്‍ഥി വാഹനമിടിച്ച് മരിച്ചു. കണ്ണൂര്‍ പാപ്പിനിശ്ശേരി സ്വദേശി മുഹമ്മദ് ഫര്‍ഹീന്‍ (15) ആണ് മരിച്ചത്.

മൂന്ന് ദിവസം മുന്‍പാണ് അപകടം നടന്നത്. ഗുരുതരമായി പരിക്കേറ്റ ഫര്‍ഹീനെ സ്വകാര്യ ആശുപത്രിയില്‍ പ്രവേശിപ്പിക്കുകയായിരുന്നു. ചികിത്സയിലിരിക്കേ, ആരോഗ്യനില വഷളായതിനെ തുടര്‍ന്നാണ് അന്ത്യം.

ഇടിച്ചിട്ട വാഹനം നിര്‍ത്താതെ പോയി. വാഹനം കണ്ടെത്താനുള്ള പൊലീസിന്റെ ശ്രമം പുരോഗമിക്കുന്നു. പാപ്പിനിശ്ശേരി ഗവ. ഹയര്‍ സെക്കന്‍ഡറി സ്‌കൂള്‍ വിദ്യാര്‍ഥിയാണ് ഫര്‍ഹീന്‍.

ഈ വാർത്ത കൂടി വായിക്കാം 

സമകാലിക മലയാളം ഇപ്പോള്‍ വാട്ട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ അറിയാന്‍ ക്ലിക്ക് ചെയ്യൂ

Subscribe to our Newsletter to stay connected with the world around you

Follow Samakalika Malayalam channel on WhatsApp

Download the Samakalika Malayalam App to follow the latest news updates 

പെയ്‌തൊഴിയാതെ പേമാരി; ഒന്‍പത് ജില്ലകളില്‍ റെഡ് അലര്‍ട്ട്; അഞ്ച് നദികളില്‍ ഓറഞ്ച് അലര്‍ട്ട്

പന്തിന്റെ പരിശീലനം ധോനിക്കൊപ്പം!

കാസര്‍കോട് തൃക്കരിപ്പൂരില്‍ വീട്ടമ്മ കിണറ്റില്‍ വീണ് മരിച്ചു

മലപ്പുറത്ത് തോട്ടില്‍ വീണ് നാലുവയസുകാരന്‍ മരിച്ചു

കണ്ണൂരിലെ മലയോര മേഖലയില്‍ കനത്ത മഴ; പാല്‍ചുരം റോഡ് തകര്‍ന്നു, പഴശ്ശി ഡാം തുറക്കും