Kannur Bus Cleaner Receives Praise for Saving Elderly Passenger’s Life. 
Kerala

'ദൈവത്തിൻ്റെ കൈയ്യായി ക്ലീനർ'; ബസിൽ നിന്നും തെന്നിവീണ യാത്രക്കാരനെ അത്ഭുതകരമായി രക്ഷപ്പെടുത്തി (വിഡിയോ)

കണ്ണൂർ - കുറ്റ്യാട്ടൂർ റൂട്ടിലോടുന്ന പാർവ്വതി ബസ് സർവീസ് നടത്തുന്നതിനിടെയാണ് വെള്ളിയാഴ്ച്ച രാവിലെ 10 മണിയോടെ പത്താംമൈൽ എന്ന സ്ഥലത്ത് വെച്ച് സംഭവം നടന്നത്

Author : സമകാലിക മലയാളം ഡെസ്ക്
Edited By : Joice Daniel

കണ്ണൂർ: ദൈവത്തിൻ്റെ കൈ പോലെ യാത്രക്കാരൻ്റെ ജീവൻ രക്ഷിച്ച ബസ് ക്ലീനർക്ക് നിറഞ്ഞ കൈയ്യടി. ബസിൽ കയറുന്നതിനിടെ പിന്നിലേക്ക് തെന്നി വീണ വയോധികനായ യാത്രക്കാരനെയാണ് ക്ലീനർ കൊളച്ചേരി സ്വദേശി അതുൽ കുക്കു (30) താങ്ങിപ്പിടിച്ചു ഉയർത്തിയത്.

കണ്ണൂർ - കുറ്റ്യാട്ടൂർ റൂട്ടിലോടുന്ന പാർവ്വതി ബസ് സർവീസ് നടത്തുന്നതിനിടെയാണ് വെള്ളിയാഴ്ച്ച രാവിലെ 10 മണിയോടെ പത്താംമൈൽ എന്ന സ്ഥലത്ത് വെച്ച് സംഭവം നടന്നത്. ബസിൻ്റെ പിൻവശത്തുകൂടി പടികൾ കയറിയ വയോധികൻ സീറ്റിൻ്റെ കൈവരിയിൽ പിടിക്കുന്നതിനിടെ പിന്നോട്ടെക്ക് വീഴുകയായിരുന്നു ഉടൻ പിൻ സീറ്റിലിരുന്ന ക്ലീനർ യാത്രക്കാരനെ താങ്ങിയെടുക്കുകയായിരുന്നു.

യാത്രക്കാരനെ ക്ലീനറും മറ്റൊരു സഹയാത്രക്കാരനും ചേർന്ന് രക്ഷിക്കുന്ന ദൃശ്യം സോഷ്യൽ മീഡിയയിലും പ്രചരിക്കുന്നുണ്ട്. നിറഞ്ഞ കൈയ്യടിയാണ് അതുലിന് സമൂഹ മാധ്യമത്തിൽ നിന്നും ലഭിക്കുന്നത്.

Kannur Bus Cleaner Receives Praise for Saving Elderly Passenger’s Life.

Subscribe to our Newsletter to stay connected with the world around you

Follow Samakalika Malayalam channel on WhatsApp

Download the Samakalika Malayalam App to follow the latest news updates 

സോണിയയുടെ ആത്മകഥ; വിവാദത്തില്‍ വിശദീകരണവുമായി പെന്‍ഗ്വിന്‍

മോഡിഫിക്കേഷൻ വിലക്ക് എന്തിന്?, ഷൗക്കത്തിന്റെ മരണത്തിന് പിന്നാലെ ചോദ്യങ്ങളുമായി ഡ്രൈവർമാർ

രണ്ട് വര്‍ഷം വരെ തടവ് ലഭിക്കാവുന്ന കുറ്റങ്ങൾ; ട്രാൻസ് വുമൺ ദീപ്തി കല്യാണിക്കെതിരായ അധിക്ഷേപം: ഹെലന്‍ ഓഫ് സ്പാര്‍ട്ടയ്ക്കെതിരെ കേസ്

'അല്ലുവിന്റെ കട്ട ഫാന്‍, അതുപോലെ ഡ്രസിട്ട് നടക്കുമായിരുന്നു'; കാസിയോ പ്രേമത്തിനും കാരണം അല്ലു അര്‍ജുന്‍: മമിത ബൈജു

ബ്രൗണ്‍ഷുഗര്‍ കൈമാറാനെത്തി; അസം സ്വദേശി ആലുവയില്‍ പിടിയില്‍