ബ്രൗണ്‍ഷുഗര്‍ കൈമാറാനെത്തി; അസം സ്വദേശി ആലുവയില്‍ പിടിയില്‍

മഹിളാലയം പാലത്തിന് സമീപം വെച്ചായിരുന്നു ബ്രൗണ്‍ ഷുഗറുമായി ഇതിരീസ് അലി പിടിയിലാകുന്നത്
Ithirees Ali
ഇതിരീസ് അലി
Edited By:
Updated on
1 min read

കൊച്ചി: ബ്രൗണ്‍ ഷുഗറുമായി ഇതര സംസ്ഥാനക്കാരന്‍ ആലുവയില്‍ പിടിയില്‍. അസം സ്വദേശി ഇതിരീസ് അലിയെയാണ് എക്‌സൈസ് പിടികൂടിയത്. 22 ഗ്രാം ബ്രൗണ്‍ ഷുഗര്‍ ഇയാളില്‍ നിന്നും കണ്ടെടുത്തു.

മയക്കുമരുന്ന് മറ്റൊരാള്‍ക്ക് കൈമാറാനായി എത്തിയപ്പോഴാണ് ഇയാള്‍ പിടിയിലായത്. മഹിളാലയം പാലത്തിന് സമീപം വെച്ചായിരുന്നു ബ്രൗണ്‍ ഷുഗറുമായി ഇതിരീസ് അലി പിടിയിലാകുന്നത്.

സംശയം തോന്നി ഇതിരീസ് അലിയെ എക്‌സൈസ് ഉദ്യോഗസ്ഥര്‍ പരിശോധന നടത്തിയപ്പോഴാണ് മയക്കുമരുന്ന് കണ്ടെടുത്തത്. കൊച്ചി തൃക്കാക്കരയില്‍ എംഡിഎംഎയുമായി യുവാവിനെ പൊലീസ് പിടികൂടിയിരുന്നു. ആലപ്പുഴ സ്വദേശി സെയ്ദലിയാണ് അറസ്റ്റിലായത്. 38.75 ഗ്രാം എംഡിഎംഎ കണ്ടെടുത്തു.

Ithirees Ali
38.75 ഗ്രാം എംഡിഎംഎയുമായി തൃക്കാക്കരയില്‍ യുവാവ് അറസ്റ്റില്‍
Ithirees Ali
'ഗുരു പുതുമടിശീലക്കാരുടെ മടിയിൽ പിടഞ്ഞു വീണു മരിക്കുന്നു'; വെള്ളാപ്പള്ളിക്കെതിരെ ഒളിയമ്പുമായി എഎൻ ഷംസീർ
Ithirees Ali
വാഹന മോഡിഫിക്കേഷന്‍ : 'മുഖ്യമന്ത്രിയുടേത് പച്ചയായ വാഗ്ദാനലംഘനം, ഷൗക്കത്തലിയുടെ മരണത്തില്‍ ക്രിമിനല്‍ കേസെടുക്കണം'
Summary

Assam native arrested with brown sugar

Subscribe to our Newsletter to stay connected with the world around you

Follow Samakalika Malayalam channel on WhatsApp

Download the Samakalika Malayalam App to follow the latest news updates 

X
logo
Samakalika Malayalam - The New Indian Express
www.samakalikamalayalam.com