Kannur City Police commissioner hand over mobile phones to owners that found Cyber Cell SM ONLINE
Kerala

നഷ്ടപ്പെട്ട ഫോണുകള്‍ തേടിപ്പിടിച്ച് കേരള പൊലീസ്; കണ്ണൂര്‍ സൈബര്‍ സെല്‍ വീണ്ടെടുത്ത് കൈമാറിയത് 33 എണ്ണം

നഷ്ടപ്പെട്ടെന്ന് പരാതി ലഭിച്ച ഫോണുകള്‍ കേരളത്തിലെ വിവിധ ജില്ലകള്‍ക്ക് പുറമെ തമിഴ്‌നാട്, ഉത്തര്‍പ്രദേശ്, ഡല്‍ഹി, കര്‍ണാടക തുടങ്ങിയ സംസ്ഥാനങ്ങളില്‍ നിന്നുമാണ് കണ്ടെത്തിയത്

സമകാലിക മലയാളം ഡെസ്ക്

കണ്ണൂര്‍: നഷ്ടപ്പെട്ടതും മോഷണം പോയതുമായ മൊബൈല്‍ ഫോണുകള്‍ വീണ്ടെടുക്കുന്നതില്‍ മികവ് തുടര്‍ന്ന് കേരള പൊലീസ്. നഷ്ടപ്പെട്ട 33 മൊബൈല്‍ ഫോണുകളാണ് കണ്ണൂര്‍ സിറ്റി സൈബര്‍ സെല്‍ കണ്ടെത്തി ഉടമസ്ഥര്‍ക്ക് കൈമാറി.

നഷ്ടപ്പെട്ടെന്ന് പരാതി ലഭിച്ച ഫോണുകള്‍ കേരളത്തിലെ വിവിധ ജില്ലകള്‍ക്ക് പുറമെ തമിഴ്‌നാട്, ഉത്തര്‍പ്രദേശ്, ഡല്‍ഹി, കര്‍ണാടക തുടങ്ങിയ സംസ്ഥാനങ്ങളില്‍ നിന്നുമാണ് കണ്ടെത്തിയത്. ഇത്തരത്തില്‍ കണ്ടെത്തിയ ഫോണുകളില്‍ ചിലത് കൈവശമുണ്ടായിരുന്നവര്‍ നേരിട്ട് എത്തിച്ചു നല്‍കി. മറ്റുള്ളവ ബന്ധപ്പെട്ട പൊലീസ് സ്റ്റേഷന്‍ വഴിയും കൊറിയര്‍ സംവിധാനങ്ങള്‍ ഉപയോഗിച്ചുമാണ് തിരിച്ചെത്തിച്ചത്. കണ്ണൂര്‍ സിറ്റി പോലീസ് കമ്മീഷണര്‍ നിധിന്‍രാജ്. പി ഐപിഎസ് ഫോണുകള്‍ യഥാര്‍ഥ ഉടമസ്ഥര്‍ക്ക് കൈമാറി. ലഭിച്ച ഫോണുകള്‍ സൈബര്‍ സെല്‍ ഉടമസ്ഥര്‍ക്ക് അണ്‍ബ്ലോക്ക് ചെയ്തു നല്‍കി.

സിഇഐആര്‍ പോര്‍ട്ടലിന്റെ സഹായത്തോടെയാണ് നഷ്ടപ്പെട്ട ഫോണുകള്‍ കണ്ടെത്തിയത്. ഇതിന്റെ നടപടി ക്രമങ്ങളും കണ്ണൂര്‍ സിറ്റി പോലീസ് കമ്മീഷണര്‍ വിശദീകരിച്ചു. സൈബര്‍ സെല്‍ എഎസ്‌ഐ എം ശ്രീജിത്ത് സിപിഒ ദിജിന്‍ രാജ് പികെ, എന്നിവരുടെ നേതൃത്വത്തിലാണ് ഫോണുകള്‍ കണ്ടെത്താന്‍ പ്രവര്‍ത്തിച്ചത്. കഴിഞ്ഞ ആറുമാസത്തിനുള്ളില്‍ സൈബര്‍ സെല്‍ 300 ഓളം മൊബൈല്‍ ഫോണുകള്‍ കണ്ടെത്തി ഉടമസ്ഥര്‍ക്ക് തിരിച്ച് നല്‍കിയിട്ടുണ്ട്.

Kerala Police continues to excel in recovering lost and stolen mobile phones. Kannur City Cyber Cell recently recovering 33 lost phones and returning them to their owners.

Subscribe to our Newsletter to stay connected with the world around you

Follow Samakalika Malayalam channel on WhatsApp

Download the Samakalika Malayalam App to follow the latest news updates 

'കേരളം അത്ഭുതം; പ്രസവ ചികിത്സയില്‍ അമേരിക്കയെക്കാള്‍ മെച്ചം; ഇതാണ് റിയല്‍ കേരള സ്റ്റോറി'

മുലപ്പാൽ നെറുകയിൽ കയറി അല്ല, ഒന്നര വയസുകാരന്റെ മരണം കപ്പലണ്ടി അന്നനാളത്തിൽ കുടുങ്ങി

മാഞ്ചസ്റ്റര്‍ യുനൈറ്റഡിന് കടിഞ്ഞാണ്‍; ഗണ്ണേഴ്‌സ് ജയം തുടരുന്നു

മുസ്ലീം ലീഗിന്റെ സാംസ്‌കാരിക അപചയം; സംസ്‌കാരശൂന്യമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കണം; പിഎംഎ സലാം മാപ്പുപറയണമെന്ന് സിപിഎം

അന്ന് പുരുഷ ടീമിന് 125 കോടി! ലോകകപ്പടിച്ചാല്‍ ഇന്ത്യന്‍ വനിതാ ടീമിന് 'അതുക്കും മേലെ'?

SCROLL FOR NEXT