kerala muslim jamaat 
Kerala

നിലമ്പൂര്‍ ഉപതെരഞ്ഞെടുപ്പ്: മുഹമ്മദലി കിനാലൂരിന്റെ കുറിപ്പുമായി ബന്ധമില്ല; സുന്നി പ്രസ്ഥാനത്തിന്റെ പേരില്‍ നടത്തുന്ന പ്രചാരണം സത്യവിരുദ്ധം

ആവശ്യാനുസരണം കേരള മുസ്ലിം ജമാഅത്ത് നിലപാടുകള്‍ വ്യക്തമാക്കുമെന്ന് കാന്തപുരം വിഭാഗം അറിയിച്ചു.

സമകാലിക മലയാളം ഡെസ്ക്

മലപ്പുറം: നിലമ്പൂര്‍ ഉപതെരഞ്ഞെടുപ്പുമായി ബന്ധപ്പെട്ട് സുന്നി പ്രസ്ഥാനത്തിന്റെ പേരില്‍ മാധ്യമങ്ങള്‍ നടത്തുന്ന പ്രചാരണം സത്യവിരുദ്ധമാണെന്ന് കേരള മുസ്ലിം ജമാഅത്ത് (kerala muslim jamaat). തെരഞ്ഞെടുപ്പ് നിലപാടുകള്‍ രൂപവത്കരിക്കുന്നതിനും അത് അണികളെ ബോധ്യപ്പെടുത്തുന്നതിനും പ്രസ്ഥാനത്തിന് കൃത്യമായ സംവിധാനങ്ങളുണ്ട്. ആവശ്യാനുസരണം കേരള മുസ്ലിം ജമാഅത്ത് നിലപാടുകള്‍ വ്യക്തമാക്കുമെന്ന് കാന്തപുരം വിഭാഗം അറിയിച്ചു.

മുഹമ്മദലി കിനാലൂരിന്റെ ഫെയ്‌സ്ബുക്ക് പരാമര്‍ശങ്ങളുമായി പ്രസ്ഥാനത്തിന് ഒരു ബന്ധവുമില്ല. അതുമായി ബന്ധപ്പെടുത്തി മാധ്യമങ്ങള്‍ ചമയ്ക്കുന്ന പ്രചാരണങ്ങള്‍ അസംബന്ധമാണ്. ഇതിന്റെ പേരില്‍ പ്രസ്ഥാനത്തെ തെറ്റിദ്ധരിക്കരുതെന്നും നിലപാടുകള്‍ പറയാന്‍ പ്രസ്ഥാനത്തിന് ഒരു ഏജന്‍സിയുടെയും ആവശ്യമില്ലെന്നും സംസ്ഥാന കമ്മിറ്റി അറിയിച്ചു.

അതേസമയം, താന്‍ ഒരു പ്രസ്ഥാനത്തിന്റെയും ഭാരവാഹിയല്ലെന്നും തന്റെ വ്യക്തിപരമായ അഭിപ്രായങ്ങളെ സംഘടനയുമായി ചേര്‍ത്തുപറയരുതെന്നും മുഹമ്മദലി കിനാലൂര്‍ സാമൂഹിക മാധ്യമത്തില്‍ കുറിച്ചു. നിലമ്പൂര്‍ ഉപതെരഞ്ഞെടുപ്പ് പ്രഖ്യാപിച്ചതിന് പിന്നാലെ പിവി അന്‍വറിനെയും വിഡി സതീശനെയും പിണറായി വിജയനെയും വിമര്‍ശിച്ച് സാമൂഹിക മാധ്യമങ്ങളില്‍ കുറിപ്പിട്ടിരുന്നു. എന്നാല്‍ ചില മാധ്യമങ്ങള്‍ അവര്‍ക്ക് ഇഷ്ടമുള്ളത് മാത്രം എടുത്ത് വാര്‍ത്ത ആക്കുകയും അതിന് സംഘടനാ നിറം കൊടുക്കാന്‍ ശ്രമിക്കുകയും ചെയ്തത് ശ്രദ്ധയില്‍ പെട്ടതിനെ തുടര്‍ന്നാണ് പ്രസ്ഥാനത്തിന്റെ ചുമതല വഹിക്കുന്നില്ലെന്ന് അറിയിച്ചത്. ഒരിക്കല്‍ പ്രസ്ഥാനത്തില്‍ ചുമതലകള്‍ വഹിച്ചിരുന്നു എന്നതിനെ മുന്‍നിര്‍ത്തി ആകണം മാധ്യമങ്ങള്‍ അങ്ങനെ വാര്‍ത്ത നല്‍കിയത്. അതുകൊണ്ടാണ് അത് തിരുത്തണമെന്ന് ആവശ്യപ്പെടുന്നതെന്നും മുഹമ്മദലി കിനാലൂര്‍ ഫെയ്‌സ്ബുക്കില്‍ കുറിച്ചു.

'സംഘടനക്ക് നിലമ്പൂരില്‍ നിലപാടുണ്ട്. അത് അറിയിക്കേണ്ട സമയത്ത് അറിയിക്കേണ്ട പോലെ നേതൃത്വം അറിയിക്കും. ആരുടെയെങ്കിലും ഫെയ്‌സ്ബുക്ക് കുറിപ്പിലൂടെ അല്ല അത് അറിയിക്കാറുള്ളത്. ദയവ് ചെയ്ത് ഇത്തരം വാര്‍ത്തകള്‍ കൊടുത്ത് എനിക്ക് ഇല്ലാത്ത പദവി ചാര്‍ത്തി തരരുത്. മുഹമ്മദലി കിനാലൂര്‍ എന്ന വ്യക്തിയാണ് അന്‍വറിനെതിരെയും ഷൗക്കത്തിനെതിരെയും സ്വരാജിനെതിരെയും വിമര്‍ശം ഉന്നയിച്ചത്. അല്ലാതെ കാന്തപുരം വിഭാഗം നേതാവല്ല. അങ്ങനെ സംഘടനാ വക്താവായി ആരും എന്നെ നിശ്ചയിച്ചിട്ടില്ല. നേതൃപരമായ ഒരു പദവിയും പ്രസ്ഥാനത്തില്‍ ഞാന്‍ വഹിക്കുന്നില്ല' കുറിപ്പില്‍ പറയുന്നു.

Subscribe to our Newsletter to stay connected with the world around you

Follow Samakalika Malayalam channel on WhatsApp

Download the Samakalika Malayalam App to follow the latest news updates 

'കണ്ണൂർ സീറ്റ്', നിലപാട് നാളെ പറയും; കെ സുധാകരൻ ഡൽഹിയിൽ മാധ്യമങ്ങളെ കാണും

പൊലീസ് സുരക്ഷയില്‍ നിയമപഠനം,ധര്‍മ്മടത്ത് പിണറായിയെ നേരിടാന്‍ യുവ നേതാവിനെ ഇറക്കി കോണ്‍ഗ്രസ്; ആരാണ് അബ്ദുള്‍ റഷീദ്?

ഇന്‍സ്റ്റഗ്രാമിലൂടെ സൗഹൃദം സ്ഥാപിക്കും, യുവതികളുടെ സ്വര്‍ണാഭരണവുമായി മുങ്ങുന്ന 'കിനാവിന്റെ രാജകുമാരന്‍' പിടിയില്‍

സെറ്റ് പരീക്ഷാഫലം പ്രസിദ്ധീകരിച്ചു,3163 പേർ വിജയിച്ചു;വിജയ ശതമാനം 15.59

'ഇറാൻ ഒരു ഭീഷണിയും ഉയർത്തിയിട്ടില്ല, ഈ യുദ്ധം അം​ഗീകരിക്കാൻ കഴിയില്ല'; ട്രംപിന് കനത്ത തിരിച്ചടി; യുഎസ് ഭീകരവിരുദ്ധ വിഭാ​ഗം മേധാവി രാജിവച്ചു

SCROLL FOR NEXT