Rahmathullah Saquafi Elamaram facebook
Kerala

'മുസ്ലീം പെണ്‍കുട്ടികള്‍ തുറന്ന വാഹനങ്ങളില്‍ ഡാന്‍സ് ചെയ്തു, വനിതകളെ വോട്ടു പിടിക്കാന്‍ ഇറക്കിയത് ജമാഅത്തെ ഇസ്ലാമി '; വിമര്‍ശനവുമായി കാന്തപുരം വിഭാഗം നേതാവ്

''സ്ത്രീകള്‍ക്ക് സംവരണം വന്നതിന് ശേഷവും ലീഗ് അവരെ പ്രകടനത്തിനും മറ്റും ഇറക്കിയിരുന്നില്ല. ഇപ്പോള്‍ വെല്‍ഫെയര്‍ സംസ്‌കാരം മുഖ്യധാര മുസ്ലിം രാഷ്ട്രീയ പാര്‍ട്ടിയേയും സ്വാധീനിക്കുന്ന കാഴ്ചയാണ് കഴിഞ്ഞ രണ്ട് ദിവസങ്ങളില്‍ വ്യാപകമായി കണ്ടത്''

സമകാലിക മലയാളം ഡെസ്ക്

കോഴിക്കോട്: മുസ്ലിം വനിതകളെ വ്യാപകമായി വോട്ട് പിടിക്കാന്‍ ഇറക്കിയതും ആദ്യമായി പ്രകടനങ്ങളില്‍ പ്രദര്‍ശിപ്പിച്ചതും ജമാഅത്തെ ഇസ്ലാമിയാണെന്ന് വിമര്‍ശനവുമായി സമസ്ത കാന്തപുരം വിഭാഗം. ബാഫഖി കാലത്ത് എംഇഎസ് സ്ത്രീകളെ റോഡിലിറക്കിയപ്പോള്‍ ലീഗ് അവരുമായുള്ള ബന്ധം വിച്ഛേദിച്ചിരുന്നു. സ്ത്രീകള്‍ക്ക് സംവരണം വന്നതിന് ശേഷവും ലീഗ് അവരെ പ്രകടനത്തിനും മറ്റും ഇറക്കിയിരുന്നില്ല. ഇപ്പോള്‍ വെല്‍ഫെയര്‍ സംസ്‌കാരം മുഖ്യധാര മുസ്ലിം രാഷ്ട്രീയ പാര്‍ട്ടിയേയും സ്വാധീനിക്കുന്ന കാഴ്ചയാണ് കഴിഞ്ഞ രണ്ട് ദിവസങ്ങളില്‍ വ്യാപകമായി കണ്ടത്, കാന്തപുരം വിഭാഗം നേതാവ് റഹ്മത്തുല്ല സഖാഫി ഫെയ്‌സ്ബുക്കില്‍ കുറിച്ചു.

ഫെയ്‌സ്ബുക്ക് കുറിപ്പിന്റെ പൂര്‍ണരൂപം

മുസ്‌ലിം വനിതകളെ വ്യാപകമായി വോട്ട് പിടിക്കാന്‍ ഇറക്കിയതും പ്രകടനങ്ങളില്‍ പ്രദര്‍ശിപ്പിച്ചതും ആദ്യമായി ജമാഅത്തെ ഇസ്‌ലാമിയാണ്. ബാഫഖി തങ്ങളുടെ കാലത്ത് എം.ഇ.എസ് സ്ത്രീകളെ റോട്ടിലിറക്കിയപ്പോള്‍ ലീഗ് അവരുമായുള്ള ബന്ധം തന്നെ വിച്ഛേദിച്ചിരുന്നു. സ്ത്രീകള്‍ക്ക് സംവരണം വന്നതിനു ശേഷവും ലീഗ് അവരെ പ്രകടനത്തിനും മറ്റും ഇറക്കിയിരുന്നില്ല. ഇപ്പോള്‍ 'വെല്‍ഫയര്‍' സംസ്‌കാരം മുഖ്യധാര മുസ്‌ലിം രാഷ്ട്രീപാര്‍ട്ടിയേയും സ്വാധീനിക്കുന്ന കാഴ്ചയാണ് കഴിഞ്ഞ രണ്ടു ദിവസങ്ങളില്‍ വ്യാപകമായി കണ്ടത്.

കൗമാരക്കാരികളായ മുസ്‌ലിം പെണ്‍ കുട്ടികള്‍ തുറന്ന വാഹനങ്ങളില്‍ കയറി ഡാന്‍സ് ചെയ്തു നീങ്ങുന്ന കാഴ്ച എങ്ങും ദൃശ്യമായിരുന്നു. മറ്റു സമുദായങ്ങളിലെ പെണ്‍ കുട്ടികള്‍ തീരെ കുറവായിരുന്നു എന്നതും ശ്രദ്ധേയമാണ്.

മുസ്‌ലിം ഉമ്മത്ത് കാത്തുസൂക്ഷിച്ചു പോന്ന സാംസ്‌കാരിക അച്ചടക്കം നശിച്ചു കാണാന്‍ ആഗ്രഹിക്കുന്ന സ്വതന്ത്ര വാദികളെയാണ് ഇത് സന്തോഷിപ്പിക്കുക. രാഷ്ട്രീയ അതിക്രമങ്ങള്‍ തെരുവുകളില്‍നിന്നും വീടുകളിലേക്ക് കൂടി പടരാനും സ്ത്രീകളും കുട്ടികളും അക്രമിക്കപ്പെടാനും കൂടി ഇത് വഴിവെക്കും. ചെറിയ കുട്ടികളെക്കൊണ്ട് പ്രകോപനപരമായ മുദ്രാവാക്യം വിളിപ്പിക്കുന്നതും സമൂഹം അവരോട് കാണിച്ചിരുന്ന ദയയും അനുകമ്പയും ഇല്ലാതെയാക്കും.

പൂര്‍വികര്‍ കാത്തു സൂക്ഷിച്ചു പോന്ന സാംസ്‌കാരിക ത്തനിമ നശിപ്പിച്ചു കളഞ്ഞാല്‍ വലിയ വില നല്‍കേണ്ടി വരും.

kanthapuram faction criticizes jamaat e islami for sending muslim women out to vote

Subscribe to our Newsletter to stay connected with the world around you

Follow Samakalika Malayalam channel on WhatsApp

Download the Samakalika Malayalam App to follow the latest news updates 

കേരളത്തിന് കേന്ദ്ര സഹായം; 260 കോടി അനുവദിച്ചു

മേയര്‍, ചെയര്‍പേഴ്‌സണ്‍ തെരഞ്ഞെടുപ്പ് 26 ന്; പഞ്ചായത്തുകളില്‍ 27 ന് പ്രസിഡന്റ് തെരഞ്ഞെടുപ്പ്

തോൽവി വിലയിരുത്താൻ എൽഡിഎഫ്, എസ്ഐആറിൽ കരട് വോട്ടർ പട്ടിക ഇറങ്ങും; ഇന്നത്തെ 5 പ്രധാന വാർത്തകൾ

പെൺകുട്ടിയോട് അശ്ലീലം പറഞ്ഞു; യുവാവിന്റെ തല ഇരുമ്പ് ചങ്ങല കൊണ്ട് അടിച്ചു പൊട്ടിച്ചു

എസ്‌ഐആര്‍: അഞ്ച് സംസ്ഥാനങ്ങളിലെ കരട് വോട്ടര്‍ പട്ടിക ഇന്ന് പ്രസിദ്ധീകരിക്കും; ബംഗാളില്‍ 58 ലക്ഷം പേര്‍ പുറത്തെന്ന് സൂചന

SCROLL FOR NEXT