A P Anilkumar 
Kerala

കെസിയുടെ 'വിശ്വസ്തന്‍' എപി അനില്‍ കുമാര്‍ കെപിസിസി പ്രസിഡന്റ്?; പ്രഖ്യാപനം ദീപാവലിക്ക് ശേഷം

സര്‍ക്കാരിന്റെ പ്രവര്‍ത്തനങ്ങളില്‍ നിയന്ത്രണം കൊണ്ടുവരുന്നതിന്റെയും പാര്‍ട്ടിയില്‍ ദളിത് പ്രാതിനിധ്യം ഉറപ്പാക്കുകയും ലക്ഷ്യമിട്ടാണ് നീക്കം.

Author : അന്ന ജോസ്
Edited By : Sujith

തിരുവനന്തപുരം: മന്ത്രിയും മുതിര്‍ന്ന കോണ്‍ഗ്രസ് നേതാവും കെസി വേണുഗോപാലിന്റെ വിശ്വസ്തനുമായ എപി അനില്‍കുമാര്‍ കെപിസിസി പ്രസിഡന്റായേക്കും. ഈ മാസം അവസാനം ഹൈക്കമാന്‍ഡ് പ്രഖ്യാപനം ഉണ്ടാകുമെന്നാണ് വിവരം. സര്‍ക്കാരിന്റെ പ്രവര്‍ത്തനങ്ങളില്‍ നിയന്ത്രണം കൊണ്ടുവരുന്നതിന്റെയും പാര്‍ട്ടിയില്‍ ദളിത് പ്രാതിനിധ്യം ഉറപ്പാക്കുകയും ലക്ഷ്യമിട്ടാണ് നീക്കം.

മുഖ്യമന്ത്രി വിഡി സതീശന്റെ പ്രവര്‍ത്തനരീതിയെച്ചൊല്ലി പാര്‍ട്ടിയിലും സര്‍ക്കാരിലും അഭിപ്രായവ്യത്യാസങ്ങള്‍ രൂക്ഷമായ സാഹചര്യത്തിലാണ് ആറ് തവണ എംഎല്‍എയും നിലവില്‍ കെപിസിസി വര്‍ക്കിങ് പ്രസിഡന്റുമാരില്‍ ഒരാളുമായ എപി അനില്‍ കുമാറിനെ നേതൃനിരയിലേക്ക് കൊണ്ടുവരാനുള്ള നീക്കം. ഇത് അധ്യക്ഷസ്ഥാനത്തേക്ക് പരിഗണിക്കപ്പെട്ടിരുന്ന മറ്റൊരു ദളിത് നേതാവായ കൊടിക്കുന്നില്‍ സുരേഷിന് തിരിച്ചടിയാകും. ദീപാവലിക്ക് ശേഷമേ ഇക്കാര്യത്തില്‍ അന്തിമ തീരുമാനം ഉണ്ടാകുകയുള്ളു.

പാര്‍ട്ടി അധ്യക്ഷ സ്ഥാനത്തേക്ക് എപി അനില്‍ കുമാറിന് കെസി വേണുഗോപാലിന്റെ പിന്തുണയുണ്ടെന്ന് ഒരു കോണ്‍ഗ്രസ് നേതാവ് പറഞ്ഞു. അദ്ദേഹത്തിന്റെ നിയമനം പാര്‍ട്ടിയില്‍ ദളിത് പ്രാതിനിധ്യം എവിടെയെന്ന ചോദ്യത്തിന് മറുപടിയാകുമെന്നും സര്‍ക്കാരിന്റെ പ്രവര്‍ത്തനങ്ങളില്‍ പാര്‍ട്ടി ഇടപെടലിന് സാഹചര്യമൊരുക്കുമെന്നും അദ്ദേഹം അഭിപ്രായപ്പെട്ടു. അധ്യക്ഷനായി തെരഞ്ഞെടുക്കപ്പെട്ടാല്‍ അനില്‍കുമാറിന് മന്ത്രിസ്ഥാനം രാജിവയ്‌ക്കേണ്ടി വരുമെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു.

ഭരണപരിഷ്‌കാര കമ്മീഷന്‍ നിയമനത്തിലും ഡല്‍ഹിയിലെ സംസ്ഥാന പ്രതിനിധിയുടെ നിയമനത്തിലും കോണ്‍ഗ്രസിനുള്ളില്‍ ഉടലെടുത്ത അഭിപ്രായവ്യത്യാസങ്ങളെ തുടര്‍ന്നാണ് കെപിസിസി പ്രസിഡന്റ് സ്ഥാനത്തേ പുതിയ പേര്‍ ഉയര്‍ന്നുവന്നത്. മുന്‍കാലങ്ങളില്‍ മുഖ്യമന്ത്രിയുടെ സ്ഥാനത്തോളം പ്രധാനമായിരുന്നു പാര്‍ട്ടിയില്‍ കെപിസിസി പ്രസിഡന്റിന്റെതെന്നും കോണ്‍ഗ്രസ് നേതാവ് പറഞ്ഞു. 'നയപരമായ തീരുമാനങ്ങളും രാഷ്ട്രീയ വിഷയങ്ങളും മുഖ്യമന്ത്രിയും കെ.പി.സി.സി പ്രസിഡന്റും തമ്മിലാണ് ചര്‍ച്ച ചെയ്തിരുന്നത്. തുടര്‍ന്ന് കെ.പി.സി.സി പ്രസിഡന്റ് ഈ തീരുമാനങ്ങള്‍ മറ്റ് നേതാക്കളെയും പ്രവര്‍ത്തകരെയും അറിയിക്കും. കെ.പി.സി.സി അധ്യക്ഷന് സ്വന്തമായ അഭിപ്രായങ്ങള്‍ ഉണ്ടായിരിക്കണം, അദ്ദേഹം മുഖ്യമന്ത്രിക്ക് വിധേയനായിരിക്കരുത്,' അദ്ദേഹം കൂട്ടിച്ചേര്‍ത്തു.

അനില്‍ കുമാര്‍ അധ്യക്ഷനാകുന്നതോടെ സര്‍ക്കാരില്‍ സംഘടനാപരമായി കൂടുതല്‍ ഇടപെടാനും എഐസിസിയുമായി കൂടുതല്‍ മെച്ചപ്പെട്ട ഏകോപനം ഉറപ്പാക്കാനും സഹായിക്കുമെന്നാണ് നേതൃത്വത്തിന്റെ വിലയിരുത്തല്‍.

KC man in contention as Congress Keralam head; call this month

Subscribe to our Newsletter to stay connected with the world around you

Follow Samakalika Malayalam channel on WhatsApp

Download the Samakalika Malayalam App to follow the latest news updates 

'ദി ബിഗ് ഷോ' അവസാനിച്ചു! ഗ്ലെന്‍ മാക്‌സ്‌വെല്‍ അന്താരാഷ്ട്ര ക്രിക്കറ്റില്‍ നിന്ന് വിരമിച്ചു

യാത്രക്കാരുടെ ശ്രദ്ധയ്ക്ക്!; ട്രാക്ക് അറ്റകുറ്റപ്പണി, ഗതാഗത്തില്‍ നിയന്ത്രണം; പാസഞ്ചര്‍, മെമു ട്രെയിനുകള്‍ റദ്ദാക്കി

'മുറസു' കരതൊട്ടു; ദക്ഷിണ ആന്ധ്രാതീരത്ത് ശക്തമായ കാറ്റും മഴയും; തമിഴ്‌നാട്ടില്‍ ഏഴ് ജില്ലകളില്‍ യെല്ലോ അലര്‍ട്ട്; വിമാനങ്ങളും ട്രെയിനുകളും റദ്ദാക്കി

വെള്ളിയാഴ്ച വരെ ഇടിമിന്നലോട് കൂടിയ മഴയും ശക്തമായ കാറ്റും; നാല് ജില്ലകളില്‍ യെല്ലോ അലര്‍ട്ട്

Today's Rashi Phalam November 03 | പുതിയ ചുമതലകള്‍ ഏറ്റെടുക്കും, ഏറെ നാളായി കാത്തിരുന്ന പണം ലഭിച്ചേക്കും