KC Venugopal 
Kerala

സ്ഥാനാര്‍ഥിത്വം ലഭിക്കാത്ത ഒട്ടേറെ പേരുണ്ട്; തോറ്റാല്‍ പിന്നെ വേറെ പദവിയില്ലെന്ന് കെസി വേണുഗോപാല്‍

പരാജയപ്പെട്ടാലും സര്‍ക്കാര്‍ വന്നാല്‍ പദവികള്‍ ലഭിക്കുമെന്ന് ആരും കരുതേണ്ട. അര്‍ഹതയുണ്ടായിട്ടും സ്ഥാനാര്‍ഥിത്വം ലഭിക്കാത്ത ഒട്ടേറെ പേരുണ്ട്. ബോര്‍ഡ്, കോര്‍പ്പറേഷന്‍ പദവികള്‍ അവര്‍ക്കുനല്‍കും.

സമകാലിക മലയാളം ഡെസ്ക്

തിരുവനന്തപുരം: നിയമസഭാ തെരഞ്ഞെടുപ്പില്‍ മത്സരിച്ച് പരാജയപ്പെടുന്നവര്‍ക്ക് മറ്റ് പദവികള്‍ ലഭിക്കില്ലെന്ന് എഐസിസി ജനറല്‍ സെക്രട്ടറി കെസി വേണുഗോപാല്‍. തെരഞ്ഞെടുപ്പുമായി ബന്ധപ്പെട്ട് ചേര്‍ന്ന കെപിസിസി നേതൃയോഗത്തിലാണ് വേണുഗോപാല്‍ പാര്‍ട്ടി നിലപാട് വ്യക്തമാക്കിയത്.

പരാജയപ്പെട്ടാലും സര്‍ക്കാര്‍ വന്നാല്‍ പദവികള്‍ ലഭിക്കുമെന്ന് ആരും കരുതേണ്ട. അര്‍ഹതയുണ്ടായിട്ടും സ്ഥാനാര്‍ഥിത്വം ലഭിക്കാത്ത ഒട്ടേറെ പേരുണ്ട്. ബോര്‍ഡ്, കോര്‍പ്പറേഷന്‍ പദവികള്‍ അവര്‍ക്കു നല്‍കും. ആരും സ്വയം സ്ഥാനാര്‍ഥിത്വം പ്രഖ്യാപിക്കേണ്ടെന്നും അദ്ദേഹം പറഞ്ഞു. വിജയസാധ്യത മാത്രം മാനദണ്ഡമാക്കിയാവണം സ്ഥാനാര്‍ഥി നിര്‍ണയമെന്നും യോഗത്തില്‍ അഭിപ്രായമുയര്‍ന്നു.

തെരഞ്ഞെടുപ്പിന് മുന്നോടിയായി കോണ്‍ഗ്രസ് നേതാക്കളടക്കമുള്ളവരുടെ ഭവനസന്ദര്‍ശനത്തിന് ഈ മാസം 20ന് തുടക്കമാകും. 28വരെയാണ് ഭവന സന്ദര്‍ശനം നടത്തുക. നേതാക്കളും ഭവനസന്ദര്‍ശനത്തിന്റെ ഭാഗമാകും. കേന്ദ്ര-സംസ്ഥാന സര്‍ക്കാരിനെതിരെയുള്ള ലഘുലേഖകള്‍ വിതരണം ചെയ്യും. അന്തിമ വോട്ടര്‍ പട്ടിക സൂക്ഷ്മമായി നിരീക്ഷിക്കണമെന്ന് ജില്ലാ കോണ്‍ഗ്രസ് കമ്മിറ്റികളോട് കെപിസിസി നിര്‍ദ്ദേശിച്ചു.

എസ്‌ഐആറില്‍ പുറത്തായവരെ കണ്ടെത്തി വോട്ടര്‍ പട്ടികയില്‍ ഉള്‍പ്പെടുത്തണമെന്നും ആവശ്യപ്പെട്ടിരുന്നു. തദ്ദേശ തെരഞ്ഞെടുപ്പില്‍ യുഡിഎഫ് വലിയ വിജയം നേടുന്നതില്‍ സംസ്ഥാന വ്യാപകമായി വോട്ടര്‍ പട്ടികയില്‍ പേര് ചേര്‍ക്കുന്നതില്‍ കാണിച്ച ജാഗ്രത വലിയ വിജയമായെന്നാണ് കോണ്‍ഗ്രസ് വിലയിരുത്തല്‍.

KC Venugopal Warns No Other Posts for Assembly Election Losers

Subscribe to our Newsletter to stay connected with the world around you

Follow Samakalika Malayalam channel on WhatsApp

Download the Samakalika Malayalam App to follow the latest news updates 

'അയ്യപ്പന്‍ അവരെ വെറുതെ വിടുമോ?, കുടുങ്ങാനുള്ളവരെല്ലാം കുടുങ്ങട്ടെ'; ജയറാം ഇഡി ഓഫീസില്‍

സര്‍ക്കാരിന് വന്‍ തിരിച്ചടി; നവകേരള സര്‍വേ ഹൈക്കോടതി റദ്ദാക്കി

എഐ ഉച്ചകോടിക്ക് സൈബര്‍ സുരക്ഷാ ഭീഷണി; 'വാട്ടറിങ് ഹോള്‍ ആക്രമണങ്ങള്‍'ക്ക് സാധ്യത, മുന്നറിയിപ്പ്

മുന്തിരിയിലെ വിഷാംശം കളയാം

ലോകകപ്പ്, വനിതാ പ്രീമിയർ ലീ​ഗ് കിരീടങ്ങൾ; സ്മൃതി മന്ധാന മികച്ച കായിക താരം; ബിബിസി പുരസ്‌കാരം

SCROLL FOR NEXT