KEAM 2025 online registration പ്രതീകാത്മക ചിത്രം
Kerala

കീം പ്രവേശനം: 16വരെ അപേക്ഷ നല്‍കാം; ആദ്യ അലോട്ട്‌മെന്റ് പട്ടിക 18ന്

പ്രവേശനത്തിനായി യോഗ്യത നേടിയ വിദ്യാര്‍ഥികള്‍ക്ക് 16ന് രാവിലെ 11 വരെ www.cee.kerala.gov.in എന്ന വെബ്സൈറ്റിലൂടെ ഓണ്‍ലൈനായി ഓപ്ഷനുകള്‍ റജിസ്റ്റര്‍ ചെയ്യാം. ആദ്യ അലോട്‌മെന്റ് പട്ടിക 18ന് പുറത്തിറക്കും.

Author : സമകാലിക മലയാളം ഡെസ്ക്

തിരുവനന്തപുരം: പുതുക്കിയ കീം റാങ്ക് ലിസ്റ്റ് പ്രകാരം സംസ്ഥാനത്തെ എന്‍ജിനീയറിങ് കോഴ്സുകളിലേക്ക് 2025-26 അധ്യയന വര്‍ഷത്തെ കേന്ദ്രീകൃത അലോട്‌മെന്റ് നടപടികള്‍ സര്‍ക്കാര്‍ ആരംഭിച്ചു. പ്രവേശനത്തിനായി യോഗ്യത നേടിയ വിദ്യാര്‍ഥികള്‍ക്ക് 16ന് രാവിലെ 11 വരെ www.cee.kerala.gov.in എന്ന വെബ്സൈറ്റിലൂടെ ഓണ്‍ലൈനായി ഓപ്ഷനുകള്‍ റജിസ്റ്റര്‍ ചെയ്യാം. ആദ്യ അലോട്‌മെന്റ് പട്ടിക 18ന് പുറത്തിറക്കും.

കോഴ്സുകളിലേയ്ക്ക് ഓണ്‍ലൈന്‍ ഓപ്ഷനുകള്‍ സര്‍ക്കാര്‍/എയ്ഡഡ്/സ്വയംഭരണ എയ്ഡഡ്/സര്‍ക്കാര്‍ കോസ്റ്റ് ഷെയറിങ്/സ്വകാര്യ സ്വാശ്രയ സ്വയംഭരണ എന്‍ജിനീയറിങ് കോളജുകളിലേക്കാണ് ഈ ഘട്ടത്തില്‍ ക്ഷണിക്കുന്നത്. ഓപ്ഷനുകള്‍ റജിസ്റ്റര്‍ ചെയ്യാത്ത വിദ്യാര്‍ഥികളെ അലോട്‌മെന്റിനു പരിഗണിക്കില്ല.

പ്രവേശനം ലഭിക്കാന്‍ ആഗ്രഹിക്കുന്ന എല്ലാ എന്‍ജിനീയറിങ് കോഴ്സുകളിലേക്കും ഈ ഘട്ടത്തില്‍ തന്നെ ഓപ്ഷനുകള്‍ നല്‍കണം. വിശദ വിവരങ്ങള്‍ക്ക് പ്രവേശന പരീക്ഷാ കമ്മിഷണറുടെ www.cee.kerala.gov.in എന്ന വെബ്സൈറ്റില്‍ നല്‍കിയിട്ടുള്ള വിജ്ഞാപനം പരിശോധിക്കുക.

Subscribe to our Newsletter to stay connected with the world around you

Follow Samakalika Malayalam channel on WhatsApp

Download the Samakalika Malayalam App to follow the latest news updates 

ബംഗാളില്‍ 15 ബൂത്തുകളില്‍ നാളെ റീപോളിങ്

അരിമ്പൂരില്‍ കിണറ്റില്‍ കല്ലുകെട്ടി താഴ്ത്തിയ നിലയില്‍ അസ്ഥിക്കഷ്ണങ്ങള്‍; സ്ത്രീയുടെ അടിവസ്ത്രവും കണ്ടെത്തി; അന്വേഷണം

വൈഭവിനെ പുറത്താക്കിയതിൽ അതിര് വിട്ട് ആഘോഷം; ജാമിസനെതിരെ വിമർശനം (വിഡിയോ)

ദമ്പതികളുടെയും 2 മക്കളുടെയും മരണത്തില്‍ വില്ലന്‍ തണ്ണിമത്തന്‍ അല്ല; അവയവങ്ങള്‍ പച്ചനിറത്തിലായ നിലയില്‍

പരാഗിന് സെഞ്ച്വറി നഷ്ടം; ഫെരേരയുടെ വെടിക്കെട്ടിന്റെ ബലത്തിൽ മുന്നേറി രാജസ്ഥാൻ, ഡൽഹിയ്ക്ക് വിജയലക്ഷ്യം 226 റൺസ്

SCROLL FOR NEXT