പാങ്ങോട് സൈനിക ക്യാംപില്‍ നിന്ന് രണ്ടുകോടിയുടെ ആനക്കൊമ്പുകള്‍ മോഷണം പോയി 
Kerala

പാങ്ങോട് സൈനിക ക്യാംപില്‍ നിന്ന് രണ്ടുകോടിയുടെ ആനക്കൊമ്പുകള്‍ മോഷണം പോയി; അന്വേഷണം

ക്യാമ്പില്‍ പാര്‍ട്ടി നടത്തിയതിന് പിന്നാലെയാണ് ആനക്കൊമ്പ് കാണാതായത്. ഡിജെ പാര്‍ട്ടി നടത്താനെത്തിയവരാണ് മോഷണം നടത്തിയതെന്നാണ് സൂചന

Author : സമകാലിക മലയാളം ഡെസ്ക്

തിരുവനന്തപുരം: പാങ്ങോട് സൈനിക ക്യാംപില്‍ നിന്ന് രണ്ട് ആനക്കൊമ്പുകള്‍ മോഷണം പോയ സംഭവത്തില്‍ പൊലീസ് അന്വേഷണം ആരംഭിച്ചു. രണ്ടു കോടി രൂപ വിലവരുന്ന ആനക്കൊമ്പുകളാണ് കാണാതായത്. ക്യാമ്പില്‍ പാര്‍ട്ടി നടത്തിയതിന് പിന്നാലെയാണ് ആനക്കൊമ്പ് കാണാതായത്. ഡിജെ പാര്‍ട്ടി നടത്താനെത്തിയവരാണ് മോഷണം നടത്തിയതെന്നാണ് സൂചന. പൂജപ്പുര പൊലീസ് കേസ് രജിസ്റ്റര്‍ ചെയ്തത്.

കഴിഞ്ഞ ദിവസം ക്യാമ്പില്‍ ഒരു ഡിജെ പാര്‍ട്ടി നടന്നിരുന്നു. മോഷണത്തിനു പിന്നില്‍ ഇവരായിരിക്കാം എന്നാണ് പൊലീസ് നിഗമനം. പതിനേഴ് പേരോളം പൊലീസ് വിളിച്ചു ചോദ്യം ചെയ്തു. മറ്റു തലത്തിലുള്ള അന്വേഷണവും നടക്കുന്നുണ്ട്. ആനക്കൊമ്പ് സൂക്ഷിച്ചിരിക്കുന്ന വിവരം നേരത്തെ അറിവുള്ള ആരെങ്കിലും ആയിരിക്കാം മോഷണത്തിന് പിന്നിലെന്നാണ് സംശയിക്കുന്നത്.

സിസിടിവി ദൃശ്യങ്ങള്‍ ഉള്‍പ്പടെ കേന്ദ്രീകരിച്ചാണ് അന്വേഷണം. അത്രമേല്‍ സുരക്ഷയുള്ളിടത്ത് മോഷണം നടന്നത് പൊലീസ് അതീവ ഗൗരവത്തോടെയാണ് കാണുന്നത്.

Kerala: 2 elephant tusks stolen from Army camp in Pangode, police probe underway

Subscribe to our Newsletter to stay connected with the world around you

Follow Samakalika Malayalam channel on WhatsApp

Download the Samakalika Malayalam App to follow the latest news updates 

കാഫിര്‍ സ്‌ക്രീന്‍ ഷോട്ട് കേസില്‍ ഡിവൈഎഫ്‌ഐ നേതാവ് അറസ്റ്റില്‍

കലയും കരിയറും ഒരുമിച്ച്; സർക്കാർ ഫൈൻ ആർട്‌സ് കോളജുകളിൽ പ്രവേശനത്തിന് അപേക്ഷിക്കാം

പിണറായിയെ രക്ഷിക്കാന്‍ നടത്തിയ പ്രതിരോധം; ഭീകരസംഘം വിമാനത്തില്‍ നടത്തിയ ആക്രമണം നിസാരമല്ല; ഇപി ജയരാജന്‍

കെഎസ്ആര്‍ടിസി സൗജന്യയാത്ര: നഷ്ടകണക്കുകള്‍ നിരത്തി സ്വകാര്യ ബസുടമകള്‍, സര്‍വീസുകള്‍ സര്‍ക്കാര്‍ ഏറ്റെടുക്കണമെന്ന് ആവശ്യം

ട്രംപിന്റേത് പ്രവചനാതീതമായ പെരുമാറ്റം; സമാധാന ചര്‍ച്ചകളില്‍ മനശാസ്ത്രജ്ഞരെ ഉള്‍പ്പെടുത്തി ഇറാന്‍; പ്രകടമായ മാറ്റമുണ്ടായെന്ന് റിപ്പോര്‍ട്ട്

SCROLL FOR NEXT