ഫയല്‍ ചിത്രം 
Kerala

സ്കൂൾ വിദ്യാഭ്യാസത്തിൽ കേരളത്തിന് എ പ്ലസ്, കേന്ദ്ര വിദ്യാഭ്യാസ മന്ത്രാലയത്തിന്റെ സൂചികയിൽ വീണ്ടും ഒന്നാമത്

70 മാനദണ്ഡങ്ങൾ ഉൾക്കൊള്ളുന്ന പ്രകടന വിലയിരുത്തൽ സൂചികയിൽ 901 പോയന്റ്‌ നേടിയാണ്‌ കേരളം രാജ്യത്ത് ഒന്നാമതെത്തിയത്‌

സമകാലിക മലയാളം ഡെസ്ക്

തിരുവനന്തപുരം; സ്കൂൾ വിദ്യാഭ്യാസം മികവിന്റെ കേന്ദ്രങ്ങളാക്കുന്നതിൽ മറ്റു സംസ്ഥാനങ്ങളിൽ നിന്ന് ഏറെ മുന്നിലാണ് കേരളം. ഇപ്പോൾ  കേന്ദ്ര വിദ്യാഭ്യാസ മന്ത്രാലയത്തിന്റെ പെർഫോമൻസ് ഗ്രേഡിങ്‌ സൂചികയിൽ (പിജിഐ) വീണ്ടും ഒന്നാമതായിരിക്കുകയാണ് സംസ്ഥാനം.  70 മാനദണ്ഡങ്ങൾ ഉൾക്കൊള്ളുന്ന പ്രകടന വിലയിരുത്തൽ സൂചികയിൽ 901 പോയന്റ്‌ നേടിയാണ്‌ കേരളം രാജ്യത്ത് ഒന്നാമതെത്തിയത്‌. കഴിഞ്ഞ വർഷം ഒന്നാം സ്ഥാനം നേടുമ്പോൾ കേരളത്തിന്‌ 862 പോയന്റായിരുന്നു.

കുട്ടികൾക്ക്‌ വിദ്യാഭ്യാസത്തിന്റെ പ്രാപ്തത, പൊതുവിദ്യാഭ്യാസ മേഖലയിലെ ഭരണനിർവഹണം, വിദ്യാഭ്യാസത്തിന്റെ ഗുണമേന്മ, ഫലപ്രാപ്‌തി എന്നിവയിൽ കേരളത്തിന്റെ മികച്ച പ്രകടനമാണ്‌ രാജ്യത്തെ പൊതുവിദ്യാഭ്യാസ മേഖലയിലെ നേട്ടങ്ങളിൽ കേരളത്തെ വീണ്ടും ഒന്നാമതെത്തിച്ചത്‌. പൊതുവിദ്യാലയങ്ങളിലേക്ക്‌ കുട്ടികളെ ആകർഷകിക്കാൻ നടത്തിയ പ്രവർത്തനങ്ങളും സമഗ്രശിക്ഷാ കേരള വഴി നടത്തിയ പ്രവർത്തനങ്ങളുമാണ്‌ മികവിന്റെ സൂചികയിൽ ഏറ്റവും ഉയർന്ന ഗ്രേഡായ എപ്ലസ് നേടാൻ കേരളത്തിന്‌ തുണയായത്‌.

പഞ്ചാബ്, ചണ്ഡിഗഡ്, തമിഴ്നാട്, എന്നീ സംസ്ഥാനങ്ങളും ആൻഡമാൻ ആൻഡ്‌ നിക്കോബാർ ദ്വീപുകളും കേരളത്തിനൊപ്പം ഉയർന്ന ഗ്രേഡ്‌ പങ്കിട്ടിട്ടുണ്ട്‌.

Subscribe to our Newsletter to stay connected with the world around you

Follow Samakalika Malayalam channel on WhatsApp

Download the Samakalika Malayalam App to follow the latest news updates 

'യുഎസിന് ആരുടേയും സഹായം വേണ്ട'; ഇറാൻ യുദ്ധത്തിൽ ഒന്നിച്ചു ചേരാൻ വിസമ്മതിച്ച നാറ്റോ രാജ്യങ്ങൾക്കെതിരെ ട്രംപ്

നിരോധിത സംഘടനയിലുള്ളവർക്ക് ആയുധ പരിശീലനം; യുഎപിഎ കേസിൽ 7 വി​ദേശ പൗരൻമാർ പിടിയിൽ

'കോണ്‍ഗ്രസിന് ദളിത് വോട്ട് വേണ്ടേ? നായന്‍മാര്‍ക്ക് മാത്രം ഇത്രയും സീറ്റ് എവിടുന്ന്? കോണ്‍ഗ്രസിന്റേത് പവര്‍ പൊളിറ്റിക്‌സ്'- അഭിമുഖം

രോഹിത് ശര്‍മ ഇത്തവണയും ഇംപാക്ട് പ്ലെയര്‍? മുംബൈ ഇന്ത്യന്‍സ് കോച്ച് പറയുന്നത്...

'കുഞ്ഞികൃഷ്‌നെ പിന്തുണയ്‌ക്കേണ്ട ഗതികേട്'; വിമതനായി മത്സരിക്കുമെന്ന് മുതിര്‍ന്ന നേതാവ്; പയ്യന്നൂര്‍ സീറ്റിനെച്ചൊല്ലി കോണ്‍ഗ്രസില്‍ പൊട്ടിത്തെറി

SCROLL FOR NEXT