സംസ്ഥാന അധ്യക്ഷന്‍ രാജീവ് ചന്ദ്രശേഖര്‍ സ്മിതയെ ഷാളണിയിച്ച് സ്വീകരിക്കുന്നു kerala assembly election 2026 
Kerala

ബിജെപിയില്‍ ചേര്‍ന്നു; സ്മിത സുന്ദരേശനെ സിപിഎം പുറത്താക്കി

വര്‍ക്കലയില്‍ എന്‍ഡിഎ സ്ഥാനാര്‍ഥിയായി മത്സരത്തിന്

Author : സമകാലിക മലയാളം ഡെസ്ക്

തിരുവനന്തപുരം: ബിജെപിയില്‍ ചേര്‍ന്ന സ്മിത സുന്ദരേശനെ സിപിഎം പാര്‍ട്ടിയില്‍ നിന്നു പുറത്താക്കി. വര്‍ക്കല ബ്ലോക്ക് പഞ്ചായത്ത് അംഗവും മുന്‍ പ്രസിഡന്റും സിപിഎം ഏരിയ കമ്മിറ്റി അംഗവുമായിരുന്നു സ്മിത. തിരുവനന്തപുരത്തെ പ്രമുഖ സിപിഎം നേതാവിയിരുന്ന സുന്ദരേശന്റെ മകളാണ്.

സിപിഎം വിട്ട് ബിജെപിയില്‍ ചേര്‍ന്ന സ്മിത നിയമസഭാ തെരഞ്ഞെടുപ്പില്‍ വര്‍ക്കല മണ്ഡലത്തില്‍ ബിജെപി സ്ഥാനാര്‍ഥിയായി മത്സരത്തിനും ഇറങ്ങും. നേരത്തെ സംസ്ഥാന അധ്യക്ഷന്‍ രാജീവ് ചന്ദ്രശേഖര്‍ സ്മിതയെ ഷാളണിയിച്ച് ബിജെപിയിലേക്ക് സ്വീകരിച്ചിരുന്നു. സ്മിത ബിജെപിയിലേക്ക് എത്തിയതോടെ ബിഡിജെഎസില്‍ നിന്ന് വര്‍ക്കല മണ്ഡലം ബിജെപിക്ക് തിരിച്ചു നല്‍കും.

സിപിഎം നേരിടുന്ന മൂല്യച്യുതിയാണ് തന്നെ ബിജെപിയിലേക്ക് എത്തിച്ചതെന്ന് സ്മിത നേരത്തെ പറഞ്ഞിരുന്നു. മോദിജി നാടിന് നല്‍കുന്ന സമാനതകളില്ലാത്ത വികസന പ്രവര്‍ത്തനങ്ങളാണ് തന്നെ ബിജെപിയിലേക്ക് ആകര്‍ഷിച്ചത്. സിപിഎമ്മില്‍ സ്വജനപക്ഷപാതമാണ് നടക്കുന്നതെന്നും സംഘടനാ ചട്ടങ്ങള്‍ കാറ്റില്‍പ്പറത്തുന്ന പോക്കാണ് പാര്‍ട്ടിയിലുള്ളതെന്നും സ്മിത പറഞ്ഞു.

kerala assembly election 2026: Smita Sundaresan, who joined the BJP, was expelled from the CPM party

Subscribe to our Newsletter to stay connected with the world around you

Follow Samakalika Malayalam channel on WhatsApp

Download the Samakalika Malayalam App to follow the latest news updates 

'ജനങ്ങളെ കേള്‍ക്കും; സഖാക്കള്‍ക്ക് നിര്‍ഭയം അഭിപ്രായം പറയാം'; ദയനീയ തോല്‍വിയില്‍ സമഗ്ര പഠനത്തിന് സിപിഎം

നടത്തം നല്ലതാണ്, പക്ഷേ അമിതമായാൽ അപകടം

'7700' എമർജന്‍സി സിഗ്നലിനു പിറകേ യുഎസിന്റെ 'പറക്കുന്ന പെട്രോള്‍ ടാങ്ക്' അപ്രത്യക്ഷം, പശ്ചിമേഷ്യയില്‍ ഭീതി

അടുക്കളയിൽ ഈ മൂന്ന് വസ്തുക്കൾ ദീർഘകാലം ഉപയോഗിക്കരുത്, 'തടി കേടാകും'

കാത്തിരുന്ന ഫീച്ചര്‍; ത്രെഡ്സ് വെബില്‍ ഡിഎം ഫീച്ചറെത്തി

SCROLL FOR NEXT