Kadakampally Surendran, V Sivankutty, Rajeev Chandrasekhar, M Vincent Special Arrangement
Kerala

ഒന്നൊഴികെ എല്ലാം, ഇടത്; തിരുവനന്തപുരത്ത് ബിജെപി പ്രതീക്ഷയേറെ

സംസ്ഥാനത്ത് ആദ്യമായി ബിജെപിക്ക് എംഎല്‍എയെ സംഭാവന ചെയ്ത ജില്ലകൂടിയാണ് തിരുവനന്തപുരം

സമകാലിക മലയാളം ഡെസ്ക്

ഒന്നൊഴികെ എല്ലാം, ഇടതിനൊപ്പം- 2021ലെ തിരുവനന്തപുരത്തെ നിയമസഭാ തെരഞ്ഞെടുപ്പിന്റെ ഫലം ലളിതമാണ്. 14 മണ്ഡലങ്ങളുള്ള ജില്ലയില്‍ കോവളം ഒഴികെയുള്ള എല്ലാ മണ്ഡലങ്ങളിലും എല്‍ഡിഎഫ് വിജയം നേടി. എന്നാല്‍ സംസ്ഥാനത്ത് ആദ്യമായി ബിജെപിക്ക് എംഎല്‍എയെ സംഭാവന ചെയ്ത ജില്ലകൂടിയാണ് തിരുവനന്തപുരം. നാല് മണ്ഡലങ്ങളില്‍ ബിജെപിയാണ് രണ്ടാം സ്ഥാനത്ത്.

വര്‍ക്കല-

എല്‍ഡിഎഫിനും യുഡിഎഫിനും ഒപ്പം നിന്നിട്ടുള്ള മണ്ഡലം. 2001 മുതല്‍ 2011 വരെയുള്ള മൂന്ന് തെരഞ്ഞെടുപ്പുകളില്‍ യുഡിഎഫ് വിജയം നേടി. 2016ല്‍ വി ജോയിയിലൂടെ മണ്ഡലം സിപിഎം പിടിച്ചെടുത്തു. 2021 ല്‍ വി ജോയ് വിജയം ആവര്‍ത്തിച്ചു. കോണ്‍ഗ്രസിലെ അഡ്വ. ബിആര്‍എം ഷഫീറിനെ 17821 വോട്ടുകള്‍ക്കാണ് വി ജോയ് പരാജയപ്പെടുത്തിയത്.

ആറ്റിങ്ങല്‍-

തിരുവനന്തപുരം ജില്ലയിലെ പട്ടികജാതി സംവരണ മണ്ഡലം. 2006 മുതല്‍ തുടര്‍ച്ചയായി സിപിഎം വിജയിക്കുന്ന മണ്ഡലം. 2011, 2016 തെരഞ്ഞെടുപ്പുകളില്‍ ബി സത്യന്‍ വിജയം നേടി. 2021 ല്‍ ഒ എസ് അംബിക സിപിഎം ബിജെപിയുടെ പി സുധീറിനെ 31236 വോട്ടുകള്‍ക്കാണ് ഒ എസ് അംബിക പരാജയപ്പെടുത്തിയത്.

ചിറയിന്‍കീഴ്-

ജില്ലയിലെ രണ്ടാമത്തെ പട്ടിക ജാതി സംവരണ മണ്ഡലം. മണ്ഡല പുനര്‍നിര്‍ണയത്തിന് ശേഷം രൂപം കൊണ്ട സീറ്റില്‍ 2011 മുതല്‍ എല്‍എഡിഎഫിനായി സിപിഐ ആണ് മത്സരിക്കുന്നത്. വി ശശിയാണ് സിറ്റിങ് എംഎല്‍എ. 14017 വോട്ടുകളുടെ ഭൂരിപക്ഷത്തില്‍ ആണ് കോണ്‍ഗ്രസ് സ്ഥാനാര്‍ഥി ബി എസ് അനൂപിനെ വി ശശി പരാജയപ്പെടുത്തിയത്.

നെടുമങ്ങാട്-

എല്‍ഡിഫില്‍ സിപിഐ മത്സരിക്കുന്ന മണ്ഡലം. 2011 ല്‍ യുഡിഫിനായി പാലോട് രവി വിജയം നേടി. 2016 ല്‍ സി ദിവാകരന്‍ മണ്ഡലം ഇടതുപക്ഷത്ത് എത്തിച്ചു. 2021 ല്‍ ജി ആര്‍ അനില്‍ സിപിഐയുടെ വിജയം ആവര്‍ത്തിച്ചു. കോണ്‍ഗ്രസിലെ പിഎസ് പ്രശാന്തിനെ 23309 വോട്ടുകള്‍ക്കാണ് ജി ആര്‍ അനില്‍ മറികടന്നത്.

വാമനപുരം-

തിരുവനന്തപുരം ജില്ലയിലെ ഉറച്ച സിപിഎം മണ്ഡലം. 1977 മുതല്‍ ഇടതുപക്ഷ മാത്രം ജയിച്ചുവരുന്ന മണ്ഡലം. 2011 ല്‍ കോലിക്കോട് എന്‍ കൃഷ്ണന്‍ നായര്‍ വിജയം മണ്ഡലത്തില്‍ നിന്ന് വിജയിച്ചു. 2016, 2021 തെരഞ്ഞെടുപ്പുകളില്‍ ഡി കെ മുരളിയും വിജയം നേടി. കോണ്‍ഗ്രസിലെ ടി ശരത് ചന്ദ്ര പ്രസാദിനെ 9596 വോട്ടുകള്‍ക്കാണ് ഡി കെ മുരളി പരാജയപ്പെടുത്തിയത്.

കഴക്കൂട്ടം

2011 ല്‍ യുഡിഫ്, 2016, 21 തെരഞ്ഞെടുപ്പുകളില്‍ എല്‍ഡിഫ്. രണ്ട് തവണയായി കടകംപള്ളി സുരേന്ദ്രന്‍ വിജയിച്ച് വരുന്ന മണ്ഡലമാണ് കഴക്കൂട്ടം.

ബിജെപി സ്ഥാനാര്‍ഥിയായി മത്സരിച്ച ശോഭ സുരേന്ദനെ 23497 വോട്ടുകളുടെ ഭൂരിപക്ഷത്തിലാണ് കെ സുരേന്ദ്രന്‍ 2021 ല്‍ പരാജയപ്പെടുത്തിയത്.

വട്ടിയൂര്‍ക്കാവ്

മണ്ഡല പുനര്‍നിര്‍ണയത്തില്‍ രൂപം മാറിയ പഴയ തിരുവനന്തപുരം നോര്‍ത്ത് മണ്ഡലം. 2011 ല്‍ കെ മുരളീധരന്‍ വിജയം നേടി. 2016 ല്‍ വിജയം ആവര്‍ത്തിച്ചു. 2019 ലെ ഉപതെരഞ്ഞെടുപ്പില്‍ മണ്ഡലം സിപിഎം പിടിച്ചെടുത്തു. വി കെ പ്രശാന്ത് വിജയം നേടി. 2021 ല്‍ വി കെ പ്രശാന്ത് വിജയം ആവര്‍ത്തിച്ചു. ബിജെപി സ്ഥാനാര്‍ഥിയായിരുന്ന വിവി രാജേഷിനെ 21515 വോട്ടുകള്‍ക്കാണ് പ്രശാന്ത് പരാജയപ്പെടുത്തിയത്.

തിരുവനന്തപുരം-

മണ്ഡലപുനര്‍ നിര്‍ണയത്തോടെ അതിര്‍ത്തികള്‍ മാറിയ മണ്ഡലം. 2011, 2016 തെരഞ്ഞെടുപ്പുകളില്‍ യുഡിഎഫിന് ഒപ്പം. 2021 ല്‍ ഇടത് പക്ഷത്തേക്ക്. ജനാധിപത്യ കേരള കോണ്‍ഗ്രസ് സ്ഥാനാര്‍ഥിയായി മത്സരിച്ച അഡ്വ. ആന്റണി രാജുവിന് വിജയം. സിഎംപിയുടെ സിപി ജോണിനെയാണ് 7089 വോട്ടുകള്‍ക്കാണ് ആന്റണി രാജു പരാജയപ്പെടുത്തിയത്.

നേമം-

മണ്ഡല പുനര്‍നിര്‍ണയത്തോടെ അതിര്‍ത്തികള്‍ മാറിയ മണ്ഡലം. കേരളത്തില്‍ ആദ്യമായി ബിജെപി വിജയിച്ച മണ്ഡലം കൂടിയാണ് നേമം.

2011 ല്‍ വി ശിവന്‍കുട്ടി വിജയിച്ചു. 2016 ല്‍ ഒ രാജഗോപാലിലൂടെ ബിജെപി ചരിത്ര വിജയം നേടി. 2021 ല്‍ വി ശിവന്‍കുട്ടി വിജയം ആവര്‍ത്തിച്ചു. ബിജെപിയുടെ കുമ്മനം രാജശേഖരനെ3949 വോട്ടുകള്‍ക്കാണ് വി ശിവന്‍ കുട്ടി തോല്‍പ്പിച്ചത്.

അരുവിക്കര-

ജില്ലയിലെ പുതിയ മണ്ഡലങ്ങളില്‍ ഒന്ന്. 2011 ല്‍ ജി കാര്‍ത്തികേയന്‍ ആദ്യ എംഎല്‍എ. ജി കാര്‍ത്തികേയന്റെ മരണത്തിന് പിന്നാലെ 2016 ല്‍ ഉപതെരഞ്ഞെടുപ്പ്. യുഡിഎഫ് സ്ഥാനാര്‍ഥി കെ എസ് ശബരി നാഥന്‍ വിജയം നേടി. 2016 ല്‍ വിജയം ആവര്‍ത്തിച്ചു. 2021 ല്‍ ജി സ്റ്റീഫന്‍ മണ്ഡലം ഇടത് പക്ഷത്തിനൊപ്പം എത്തിച്ചു. ശബരിനാഥനെ 5046 വോട്ടുകള്‍ക്കാണ് ജി സ്റ്റീഫന്‍ പരാജയപ്പെടുത്തിയത്.

പാറശ്ശാല-

201ല്‍ യുഡിഎഫ്, 2016, 21 തെരഞ്ഞെടുപ്പുകളില്‍ എല്‍ഡിഫ് ഇതാണ് പാറശാലയുടെ കഴിഞ്ഞ ഒന്നര പതിറ്റാണ്ട്. 2011 ല്‍ എ ടി ജോര്‍ജ് വിജയിച്ചു. 2016, 21 തെരഞ്ഞെടുപ്പുകളില്‍ സി കെ ഹരീന്ദ്രന്‍ വിജയം നേടി.

കോണ്‍ഗ്രസിന്റെ അന്‍സാജിത റസ്സലിനെ 25850 വോട്ടുകള്‍ക്കാണ് സി കെ ഹരീന്ദ്രന്‍ പരാജയപ്പെടുത്തിയത്.

കാട്ടാക്കട-

മണ്ഡല പുനര്‍ നിര്‍ണയത്തില്‍ രൂപം കൊണ്ട പുതിയ മണ്ഡലം. 2011 ല്‍ എന്‍ ശക്തന്‍ വിജയിച്ചു. 2016, 21 തെരഞ്ഞെടുപ്പുകളില്‍ സിപിഎമ്മിന്റെ ഐ ബി സതീഷ് വിജയം നേടി. മലയിന്‍കീഴ് വേണുഗോപാല്‍ എന്ന യുഡിഎഫ് സ്ഥാനാര്‍ഥിയെ 23231 വോട്ടുകള്‍ക്ക് പരാജയപ്പെടുത്തിയാണ് ഐബി സതീഷ് രണ്ടാമൂഴം ഉറപ്പിച്ചത്.

കോവളം

തിരുവനന്തപുരം ജില്ലയില്‍ 2021ല്‍ യുഡിഎഫിന് ഒപ്പം നിന്ന ഏക മണ്ഡലം. 2011 ല്‍ ജനതാദള്‍ സ്ഥാനാര്‍ഥി ജമീല പ്രകാശം മണ്ഡലത്തെ എല്‍എഫിനൊപ്പം നിര്‍ത്തി. 2016 ല്‍ എം വിന്‍സന്റ് യുഡിഎഫ് സ്ഥാനാര്‍ഥിയായി വിജയിച്ചു. 2021 ല്‍ നീലലോഹിതദാസന്‍ നായരെ പരാജയപ്പെടുത്തിയായിരുന്നു വിജയം. ഭൂരിപക്ഷ 11562.

നെയ്യാറ്റിന്‍കര-

2011 സപിഎം, 2012 ഉപതെരഞ്ഞെടുപ്പില്‍ കോണ്‍ഗ്രസ്. 2011 ല്‍ സിപിഎം സ്ഥാനാര്‍ഥിയായി വിജയിച്ച ആര്‍ സെല്‍വരാജ് രാജിവച്ചതിനെ തുടര്‍ന്നായിരുന്നു ഉപതെരഞ്ഞെടുപ്പ് നടന്നത്. തെരഞ്ഞെടുപ്പില്‍ യുഡിഎഫ് സ്ഥാനാര്‍ഥിയായി മത്സരിച്ച് ആര്‍ സെല്‍വരാജ് വീണ്ടും എംഎല്‍എ ആയി. 2016, 2021 തെരഞ്ഞെടുപ്പുകളില്‍ സിപിഎം സ്ഥാനാര്‍ഥിയായി കെ അന്‍സലന്‍ വിജയിച്ചു. കോണ്‍ഗ്രസ് സ്ഥാനാര്‍ഥി ആര്‍ സെല്‍വരാജിനെ 14642 വോട്ടുകള്‍ക്കായിരുന്നു കെ ആന്‍സലന്‍ പരാജയപ്പെടുത്തിയത്.

തദ്ദേശം തിരുവനന്തപുരം

ചരിത്രത്തില്‍ ആദ്യമായി സംസ്ഥാനത്ത് ബിജെപി നയിക്കുന്ന എന്‍ഡിഎ കോര്‍പറേഷന്‍ ഭരണം നേടിയ തെരഞ്ഞടുപ്പായിരുന്നു 2025 ലേത്. 50 സീറ്റുകള്‍ നേടിയ ബിജെപി സ്വതന്ത്രന്റെ പിന്തുണയോടെയാണ് കോര്‍പറേഷന്‍ ഭരിക്കുന്നത്.

എന്നാല്‍ ജില്ലാ പഞ്ചായത്തില്‍ എല്‍ഡിഎഫ് ഭരണം നിലനിര്‍ത്തി. എല്‍ഡിഫ് 15 ഡിവിഷനുകള്‍ നേടിയപ്പോള്‍ യുഡിഎഫ് 13 ഡിവിഷനുകള്‍ സ്വന്തമാക്കി. ജില്ല നാല് നഗരസഭകളും എല്‍ഡിഎഫിന് ഒപ്പമാണ്.

11 ബ്ലോക്ക് പഞ്ചായത്തുകളില്‍ എട്ട് എണ്ണം എല്‍ഡിഎഫ് നേടിയപ്പോള്‍ മൂന്ന് എണ്ണം യുഡിഫ് സ്വന്തമാക്കി.

73 ഗ്രാമ പഞ്ചായത്തുകളുള്ള ജില്ലയില്‍ 35 എണ്ണം എല്‍ഡിഎഫിന് ഒപ്പമാണ്. 25 എണ്ണത്തില്‍ യുഡിഫ് വിജയം നേടി. ആറ് പഞ്ചായത്തുകള്‍ എന്‍ഡിഎ നേടിയപ്പോള്‍ 7 പഞ്ചാത്തുകളില്‍ ആര്‍ക്കും ഭൂരിപക്ഷം ലഭിച്ചില്ല.

Kerala Assembly Election 2026: Previous Election results from constituencies of Thiruvananthapuram district.

Subscribe to our Newsletter to stay connected with the world around you

Follow Samakalika Malayalam channel on WhatsApp

Download the Samakalika Malayalam App to follow the latest news updates 

തെരഞ്ഞെടുപ്പ് കമ്മീഷന്റെ കത്തില്‍ ബിജെപി സീല്‍; ആരോപണവുമായി സിപിഎം

ജന്മദിനത്തില്‍ മുംബൈ ഭീകരാക്രമണം നേരില്‍ കണ്ടു; ധുരന്ധര്‍ എന്റെ പകവീട്ടല്‍: അര്‍ജുന്‍ രാംപാല്‍

കൊല്ലം: കൈവിട്ട മണ്ഡലങ്ങൾ തിരിച്ചുപിടിക്കാൻ എല്‍ഡിഎഫ്, അടിയൊഴുക്കില്‍ പ്രതീക്ഷ വച്ച് യുഡിഎഫ്

അമിതമായാൽ പനീറും ശരീരത്തിന് ആപത്ത്

ഒരു പരീക്ഷണവും ഇല്ല; കെഎൽ രാഹുൽ സ്ഥിരം ഓപ്പണർ; ഉറപ്പിച്ച് ഡൽഹി ക്യാപിറ്റൽസ്

SCROLL FOR NEXT