Kerala Assembly elections 
Kerala

പത്രിക പിന്‍വലിക്കാനുള്ള സമയം ഇന്ന് അവസാനിക്കും; മുന്നണികള്‍ക്ക് തലവേദനയായി അപരന്‍മാന്‍

പന്ത്രണ്ട് ദിവസങ്ങള്‍ മാത്രമാണ് ഇനി പരസ്യ പ്രചാരണത്തിനുള്ളത്.

സമകാലിക മലയാളം ഡെസ്ക്

തിരുവനന്തപുരം: നിയമസഭാ തെരഞ്ഞെടുപ്പില്‍ മത്സരിക്കുന്ന സ്ഥാനാര്‍ഥികളുടെ അന്തിമ ചിത്രം ഇന്നറിയാം. ഇന്നാണ് പത്രിക പിന്‍വലിക്കാനുള്ള അവസാന തീയതി. വൈകീട്ട് മൂന്ന് മണിവരെയാണ് പത്രിക പിന്‍വലിക്കാനുള്ള സമയം. പന്ത്രണ്ട് ദിവസങ്ങള്‍ മാത്രമാണ് ഇനി പരസ്യ പ്രചാരണത്തിനുള്ളത്. പത്രിക പിന്‍വലിക്കാനുള്ള സമയപരിധി ഇന്ന് മൂന്ന് മണിക്ക് അവസാനിക്കാനിരിക്കെ അപരന്‍മാരുടെ ഭീഷണി ഒഴിവാക്കാനുള്ള അശ്രാന്ത ശ്രമത്തിലാണ് സ്ഥാനാര്‍ഥികള്‍.

പത്രികകളുടെ സൂക്ഷ്മ പരിശോധന ബുധനാഴ്ച വൈകീട്ടോടെ പൂര്‍ത്തിയായിരുന്നു. നിലവില്‍ 985 സ്ഥാനാര്‍ഥികള്‍ ആണ് മത്സര രംഗത്തുള്ളത്. 2,125 നാമനിര്‍ദേശ പത്രികകളായിരുന്നു ഇക്കുറി ആകെ ലഭിച്ചത്. 1,757 പത്രികകള്‍ സ്വീകരിക്കുകയും 357 പത്രികകള്‍ തള്ളുകയും 11 എണ്ണം പിന്‍വലിക്കുകയും ചെയ്തിരുന്നു. കഴിഞ്ഞ തവണത്തെ അപേക്ഷിച്ച് 28 സ്ഥാനാര്‍ഥികളാണ് ഇത്തവണ അധികം മത്സരിക്കുന്നത്. 2021ലെ നിയമസഭ തെരഞ്ഞെടുപ്പില്‍ ആകെ 957 സ്ഥാനാര്‍ഥികളായിരുന്നു മത്സരിച്ചത്.

ജില്ലതിരിച്ചുള്ള കണക്കുകള്‍ പ്രകാരം 115 സ്ഥാനാര്‍ഥികള്‍ മത്സര രംഗത്തുള്ള തിരുവനന്തപുരമാണ് മുന്നില്‍. കൊല്ലത്ത് 68, പത്തനംതിട്ടയില്‍ 25, ആലപ്പുഴയില്‍ 53, കോട്ടയം 62, ഇടുക്കി 32, എറണാകുളത്ത് 93, തൃശൂര്‍ 83, പാലക്കാട് 83, മലപ്പുറത്ത് 112, കോഴിക്കോട് 112, വയനാട് 22, കണ്ണൂരില്‍ 88, കാസര്‍കോട് 37 എന്നിങ്ങനെയാണ് ഓരോ ജില്ലകളിലും സൂക്ഷ്മ പരിശോധനയ്ക്ക് ശേഷമുള്ള സ്ഥാനാര്‍ഥികളുടെ കണക്കുകള്‍.

കൊടുവള്ളി നിയോജക മണ്ഡലത്തിലാണ് ഏറ്റവും കൂടുതല്‍ സ്ഥാനാര്‍ഥികള്‍ മത്സരിക്കുന്നത്. 17 സ്ഥാനാര്‍ഥികളാണ് ഇവിടെയുള്ളത്. മഞ്ചേശ്വരം 14, തിരുവനന്തപുരം 16 എന്നിവയാണ് കൂടുതല്‍ സ്ഥാനാര്‍ഥികളുള്ള മണ്ഡലങ്ങള്‍. മാനന്തവാടി നാട്ടിക മണ്ഡലങ്ങളിലാണ് കുറവ് സ്ഥാനാര്‍ഥികളുള്ളത്. മൂന്ന് പേര്‍ വീതമാണ് ഇവിടങ്ങളില്‍ ജനവിധി തേടുന്നത്.

Kerala Assembly Election 2026 withdrawal of nominations ends today

Subscribe to our Newsletter to stay connected with the world around you

Follow Samakalika Malayalam channel on WhatsApp

Download the Samakalika Malayalam App to follow the latest news updates 

'പാകിസ്ഥാനെ പോലെ ദല്ലാള്‍ പണിയെടുക്കുന്ന രാജ്യമല്ല ഇന്ത്യ; ഏത് സാഹചര്യവും നേരിടാന്‍ രാജ്യം സജ്ജം'

കുടുംബ പ്രശ്നങ്ങള്‍ ബാധിച്ചേക്കാം, പക്ഷേ എല്ലാം ശാന്തമായി കൈകാര്യം ചെയ്യുക

ലോകത്തത്തെ മികച്ച 10 വിമാനത്താവളങ്ങള്‍; ഒന്നാമതെത്തി സിംഗപ്പൂര്‍ ഷാംഗി, 30 വിമാനത്താവളങ്ങളുടെ പട്ടികയില്‍ ഡല്‍ഹി

പുറപ്പെടാന്‍ വൈകി; കെഎസ്ആര്‍ടിസി ബസ് ഓടിച്ചുപോകാന്‍ പൊലിസുകാരന്റെ ശ്രമം; മദ്യലഹരിയില്‍ എന്ന് ആരോപണം; കസ്റ്റഡിയില്‍

മഞ്ചേശ്വരത്തെ യുഡിഎഫ് സ്ഥാനാര്‍ഥിക്കെതിരെ പരാതിയുമായി കെ സുരേന്ദ്രന്‍

SCROLL FOR NEXT