മധു മോഹനന്‍/ householder found dead Screen grab
Kerala

കേരള ബാങ്കിന്റെ ജപ്തി ഭീഷണി; ഗൃഹനാഥന്‍ ജീവനൊടുക്കി

37 ലക്ഷം രൂപയുടെ ലോണ്‍ കുടിശ്ശിക ഉണ്ടായിരുന്നതായി കുടുംബം പറയുന്നു

Author : സമകാലിക മലയാളം ഡെസ്ക്

കൊച്ചി: എറണാകുളം കുറുമശ്ശേരിയില്‍ ജപ്തി ഭീഷണിയെ തുടര്‍ന്ന് ഗൃഹനാഥന്‍ ജീവനൊടുക്കി. കുറുമശ്ശേരി സ്വദേശി മധു മോഹനന്‍ (46) ആണ് ജീവനൊടുക്കിയത്. കേരള ബാങ്ക് ആണ് ജപ്തി നോട്ടീസ് നല്‍കിയത്.

ഇന്നലെ കേരള ബാങ്ക് മധുവിന്റെ വീട്ടിലെത്തി ജപ്തി നോട്ടീസ് പതിക്കുകയായിരുന്നു. 37 ലക്ഷം രൂപയുടെ ലോണ്‍ കുടിശ്ശിക ഉണ്ടായിരുന്നതായി കുടുംബം പറയുന്നു.

ജപ്തി ഭീഷണിയെ തുടര്‍ന്നാണ് മധു ജീവനൊടുക്കിയതെന്ന് കുടുംബം പറഞ്ഞു. ഡ്രൈവിങ് ജോലി ചെയ്യുന്ന മധു മോഹനന് ഭാര്യയും രണ്ട് പെണ്‍കുട്ടികളുമുണ്ട്. പൊലീസ് സ്ഥലത്തെത്തി ഇന്‍ക്വസ്റ്റ് നടപടികള്‍ പൂര്‍ത്തിയാക്കി വരികയാണ്.

A householder found dead in Ranakulam Kurumassery after receiving threats of confiscation. The deceased was Madhu Mohanan (46), a native of Kurumassery.

Subscribe to our Newsletter to stay connected with the world around you

Follow Samakalika Malayalam channel on WhatsApp

Download the Samakalika Malayalam App to follow the latest news updates 

'പരാതിയുണ്ടെങ്കിലും സിപിഎമ്മുകാര്‍ പാര്‍ട്ടി സ്ഥാനാര്‍ഥിക്ക് തന്നെ വോട്ട് ചെയ്യണം'; പിണറായി വിജയനെ പിന്തുണച്ച് എംഎ ബേബി

'മോശമായ രീതിയിൽ അവരെന്റെ ഫോട്ടോകളെടുത്തു, പ്രസവ ശേഷം ക്രൂരമായ ബോഡി ഷെയ്മിങ്ങിന് ഇരയായി'; തുറന്ന് പറഞ്ഞ് ബിപാഷ ബസു

മന്ത്രിമാരുടെ പ്രകടനം വിലയിരുത്താന്‍ മോദി; സാമൂഹ്യ നീതിയും ക്ഷേമപദ്ധതികളും മുഖ്യ അജണ്ട

'തങ്കമാന പയ്യൻ'; സെൻസേഷണലാകുന്ന സായി അഭ്യങ്കറിന്റെ രധിമാ

തൃശൂര്‍ പാതിരി ഗഡീസ്, ഷെപേര്‍ഡ്‌സ് ഇലവന്‍, ഫെയ്ത്ത് സ്‌ട്രൈക്കേഴ്‌സ്, ഡിസൈപ്പിള്‍സ് കാഞ്ഞിരപ്പള്ളി...; 'കത്തനാര്‍ ലീഗി'നൊരുങ്ങി വൈദികര്‍