കെഎന്‍ ബാലഗോപാല്‍ ബജറ്റ് അവതരിപ്പിക്കുന്നു 
Kerala

ആരോഗ്യവും ഭക്ഷണവും ഉറപ്പാക്കും; ബജറ്റ് അവതരണം തുടങ്ങി

എല്ലാവര്‍ക്കും ആരോഗ്യവും ഭക്ഷണവും ഉറപ്പാക്കും.

സമകാലിക മലയാളം ഡെസ്ക്

തിരുവനന്തപുരം:   ജനക്ഷേമ പ്രഖ്യാപനങ്ങളുമായി രണ്ടാം പിണറായി സര്‍ക്കാരിന്റെ ബജറ്റ് ധനമന്ത്രി കെഎന്‍ ബാലഗോപാല്‍ നിയമസഭയില്‍ അവതരിപ്പിക്കുന്നു. ബജറ്റില്‍ ഒന്നാം പരിഗണ ആരോഗ്യത്തിനാണെന്ന് ധനമന്ത്രി കെഎന്‍ ബാലഗോപാല്‍ വ്യക്തമാക്കി. എല്ലാവര്‍ക്കും ആരോഗ്യവും ഭക്ഷണവും ഉറപ്പാക്കും.

കോവിഡിന്റെ മൂന്നാം വരവിനെക്കുറിച്ചുള്ള ആശങ്ക കണക്കിലെടുക്കും. പ്രഖ്യാപനങ്ങൾ നടപ്പാക്കാന്‍ സർക്കാർ പ്രതിജ്ഞാബദ്ധരാണ്. തോമസ് ഐസക് അവതരിപ്പിച്ചത് സമഗ്രമായ ബജറ്റാണെന്നും അദ്ദേഹം പറഞ്ഞു. അതിലെ പ്രഖ്യാപനങ്ങള്‍ എല്ലാം നടപ്പാക്കുമെന്ന് ബജറ്റ് ആമുഖത്തില്‍ ധനമന്ത്രി. കേരള ഭരണത്തില്‍ ജനാധിപത്യവല്‍കരണം നടപ്പാക്കുന്നതിന്റെ സൂചനയാണ് ഇടതുപക്ഷ ജനാധിപത്യ മുന്നണിയുടെ വിജയമെന്ന് ധനമന്ത്രി പറഞ്ഞു.  

രാഷ്ട്രീയ കുതിരക്കച്ചവടത്തില്‍ നിന്ന് കേരളത്തെ രക്ഷിക്കുന്നതില്‍ ഇടതുപക്ഷത്തിന്റെ പങ്ക് വലുതായിരുന്നെന്ന് ബാലഗോപാല്‍ പറഞ്ഞു. കേന്ദ്ര അന്വേഷണ ഏജന്‍സികളുടെ അന്വേഷണം കൂടി വന്നപ്പോള്‍ ഒന്നാം പിണറായി സര്‍ക്കാര്‍ നേരിട്ടത് വലിയ പ്രതിസന്ധികളായിരുന്നു.  അതെല്ലാം മറികടന്നുള്ള വിജയമാണുണ്ടായതെന്ന് ബജറ്റ് ആമുഖപ്രസംഗത്തില്‍ ധനമന്ത്രി സൂചിപ്പിച്ചു.

Subscribe to our Newsletter to stay connected with the world around you

Follow Samakalika Malayalam channel on WhatsApp

Download the Samakalika Malayalam App to follow the latest news updates 

ഷാഫി പറമ്പിലിന് മര്‍ദനമേറ്റ സംഭവം; ആഭ്യന്തര മന്ത്രാലയത്തോട് റിപ്പോര്‍ട്ട് തേടി ലോക്സഭ സെക്രട്ടറിയേറ്റ്

ഈ രാശിക്കാര്‍ക്ക് ജോലിയില്‍ സ്ഥാനക്കയറ്റം, കിട്ടാനുള്ള പണം ലഭിക്കും

ജോലിയില്‍ പുതിയ വെല്ലുവിളികള്‍, ഈ ആഴ്ച നിങ്ങള്‍ക്ക് എങ്ങനെ

ഒരു കുപ്പി വെള്ളത്തിന് 100, കാപ്പിക്ക് 700; നിരക്ക് ക്രമീകരിച്ചില്ലെങ്കില്‍ തിയറ്ററുകള്‍ കാലിയാകുമെന്ന് സുപ്രീംകോടതി

സംസ്ഥാന സ്‌കൂള്‍ കലോത്സവ തീയതികളില്‍ മാറ്റം

SCROLL FOR NEXT