ഫയല്‍ ചിത്രം 
Kerala

ഓണ്‍ലൈന്‍ ക്ലാസുകള്‍ക്ക് രണ്ടു ലക്ഷം ലാപ്‌ടോപ് നല്‍കും 

കോവിഡ് വ്യാപനത്തിന്റെ പശ്ചാത്തലത്തില്‍ ഓണ്‍ലൈന്‍ ക്ലാസുകള്‍ക്ക് ലാപ്‌ടോപ് നല്‍കുമെന്ന് ധനമന്ത്രി കെ എന്‍ ബാലഗോപാല്‍

സമകാലിക മലയാളം ഡെസ്ക്

തിരുവനന്തപുരം:  കോവിഡ് വ്യാപനത്തിന്റെ പശ്ചാത്തലത്തില്‍ ഓണ്‍ലൈന്‍ ക്ലാസുകള്‍ക്ക് ലാപ്‌ടോപ് നല്‍കുമെന്ന് ധനമന്ത്രി കെ എന്‍ ബാലഗോപാല്‍. രണ്ടു ലക്ഷം ലാപ്‌ടോപ് നല്‍കുന്ന പദ്ധതി നടപ്പാക്കുമെന്ന് രണ്ടാം പിണറായി സര്‍ക്കാരിന്റെ ആദ്യ ബജറ്റ് പ്രസംഗത്തില്‍ കെ എന്‍ ബാലഗോപാല്‍ പറഞ്ഞു.

മാറുന്ന വിദ്യാഭ്യാസരീതിയെ നേരിടാന്‍ നയം മാറ്റും. ഡിജിറ്റല്‍ സാങ്കേതികസംവിധാനങ്ങളെ ഏകോപിച്ച് തൊഴില്‍ ലഭ്യമാക്കുമെന്നും ബാലഗോപാല്‍ പറഞ്ഞു.

കോവിഡ് പ്രതിസന്ധിയുടെ പശ്ചാത്തലത്തില്‍ കാര്‍ഷിക മേഖലയ്ക്ക് 2000 കോടി രൂപയുടെ വായ്പ അനുവദിക്കുമെന്ന് സംസ്ഥാന ബജറ്റ്. നാലുശതമാനം പലിശനിരക്കില്‍ പ്രാഥമിക സഹകരണ ബാങ്കുകള്‍ വഴിയാണ് വായ്പ നല്‍കുക. കര്‍ഷകര്‍ക്ക് 2600 കോടി രൂപയുടെ വായ്പ അനുവദിക്കുമെന്നും രണ്ടാം പിണറായി സര്‍ക്കാരിന്റെ ആദ്യ ബജറ്റില്‍ ധനമന്ത്രി കെ എന്‍ ബാലഗോപാല്‍ പറഞ്ഞു.

കൃഷിഭവനുകളെ സ്മാര്‍ട്ടാക്കും. കുടുംബശ്രീ, അയല്‍ക്കൂട്ടങ്ങള്‍ക്ക് 1100 കോടി രൂപ വായ്പ അനുവദിക്കും. നാലുശതമാനം പലിശയാണ് ഈടാക്കുക. കേരള ബാങ്കില്‍ നിന്ന് വായ്പ എടുക്കുന്ന കുടുംബശ്രീ യൂണിറ്റുകള്‍ക്ക് മൂന്ന് ശതമാനം വരെ സബ്‌സിഡി അനുവദിക്കും. സംസ്ഥാനത്ത് അഞ്ച് അഗ്രോ പാര്‍ക്കുകള്‍ സ്ഥാപിക്കുമെന്നും ബാലഗോപാല്‍ പറഞ്ഞു.


കോവിഡ് ചികിത്സയ്ക്ക് പ്രഖ്യാപനങ്ങളുമായി സംസ്ഥാന ബജറ്റ്. കോവിഡ് ചികിത്സയ്ക്ക് മുഖ്യമായി ആശ്രയിക്കുന്ന പ്രാഥമികാരോഗ്യ കേന്ദ്രങ്ങളില്‍ 10 ബെഡുള്ള ഐസൊലേഷന്‍ വാര്‍ഡ് ഒരുക്കും. പകര്‍ച്ചവ്യാധികളെ നേരിടാന്‍ മെഡിക്കല്‍ കോളജുകളില്‍ പ്രത്യേക ബ്ലോക്ക് തുടങ്ങും. കോഴിക്കോട്, തിരുവനന്തപുരം മെഡിക്കല്‍ കോളജുകളില്‍ ഐസൊലേഷന്‍ ബ്ലോക്കുകള്‍ ഒരുക്കുന്നതിന് 50 കോടി രൂപ അനുവദിച്ചതായി രണ്ടാം പിണറായി സര്‍ക്കാരിന്റെ ആദ്യ ബജറ്റില്‍ ധനമന്ത്രി കെ എന്‍ ബാലഗോപാല്‍ പറഞ്ഞു.

പീഡീയാട്രിക് ഐസിയുവുകളില്‍ ബെഡുകള്‍ കൂട്ടും. പ്രത്യേക ഐസോലേഷന്‍ വാര്‍ഡുകള്‍ നിര്‍മ്മിക്കും. സംസ്ഥാനത്ത് 150 ടണ്‍ ശേഷിയുള്ള ഓക്‌സിജന്‍ പ്ലാന്റ് സ്ഥാപിക്കുമെന്നും കെ എന്‍ ബാലഗോപാല്‍ പറഞ്ഞു. സൗജന്യ വാക്‌സിന്‍ നല്‍കുന്നതിന് 1000 കോടി രൂപ വകയിരുത്തി. അനുബന്ധ ഉപകരണങ്ങള്‍ വാങ്ങുന്നതിന് 500 കോടി രൂപയും നീക്കിവെച്ചിട്ടുണ്ട്.

രണ്ടാം കോവിഡ് തരംഗം നേരിടുന്നതിന് 20000 കോടി രൂപയുടെ പാക്കേജാണ് സംസ്ഥാന ബജറ്റ് പ്രഖ്യാപിച്ചത്. ആരോഗ്യ അടിയന്തരാവസ്ഥ നേരിടാന്‍ 2800 കോടി രൂപ വകയിരുത്തിയതായി ധനമന്ത്രി കെ എന്‍ ബാലഗോപാല്‍ പറഞ്ഞു.രണ്ടാം പിണറായി സര്‍ക്കാരിന്റെ ആദ്യ ബജറ്റിലാണ് കോവിഡിനെ നേരിടുന്നതിന് സാമ്പത്തിക പാക്കേജ് പ്രഖ്യാപിച്ചത്.


സംസ്ഥാനത്തിന്റെ പൊതു വരുമാനം കുറഞ്ഞു. ജിഎസ്ടി നഷ്ടപരിഹാരം നല്‍കുന്നതിലെ അനിശ്ചിതത്വം സമ്പദ്‌വ്യവസ്ഥയെ ബാധിച്ചു. കേന്ദ്രം നികുതി വിഹിതം തരാത്തതും പ്രതിസന്ധി സൃഷ്ടിച്ചു.ഇതുമൂലം സ്വന്തം നിലയില്‍ പണം കണ്ടെത്തേണ്ട സ്ഥിതി സൃഷ്ടിച്ചു. ഇതുമൂലം റവന്യൂകമ്മി ഉയര്‍ന്നതായി ധനമന്ത്രി കെ എന്‍ ബാലഗോപാല്‍ ബജറ്റ് അവതരണവേളയില്‍ പറഞ്ഞു.

Subscribe to our Newsletter to stay connected with the world around you

Follow Samakalika Malayalam channel on WhatsApp

Download the Samakalika Malayalam App to follow the latest news updates 

ട്രെയിനില്‍ കത്തിക്കുത്ത്; ഇംഗ്ലണ്ടില്‍ നിരവധിപ്പേര്‍ക്ക് പരിക്ക്, ആശുപത്രിയിൽ

കെയ്ന്‍ വില്യംസണ്‍ ടി20 ക്രിക്കറ്റില്‍ നിന്ന് വിരമിച്ചു

സഹായിക്കാനെന്ന വ്യാജേന നടിയെ കടന്നുപിടിച്ചു, കൊച്ചുവേളി റെയില്‍വേ സ്റ്റേഷനിലെ പോര്‍ട്ടര്‍ അറസ്റ്റില്‍

ശ്രീകാകുളം ദുരന്തം; ക്ഷേത്ര ഉടമയ്ക്ക് എതിരെ നരഹത്യാ കേസ്, ക്ഷേത്രം നിര്‍മ്മിച്ചതും ഉത്സവം സംഘടിപ്പിച്ചതും അനുമതിയില്ലാതെ

ഈ നക്ഷത്രക്കാർക്ക് സന്തോഷ വാർത്ത കാത്തിരിക്കുന്നു! സാമ്പത്തിക കാര്യങ്ങളിൽ മുൻകരുതൽ വേണം

SCROLL FOR NEXT