Kerala bus travel is an eye-opening experience for many, especially those from other regions SCREEN GRAB
Kerala

'ദൈവങ്ങള്‍ പോലും പേടിക്കുന്ന ഡ്രൈവിങ്!' ബസിനകത്തെ ദൈവങ്ങളെ കണ്ട് കണ്ണ് തള്ളി ക്രിസ്റ്റീന

ഇരിങ്ങാലക്കുട സെന്റ് ജോസഫ് കോളജിലെ ബിരുദ വിദ്യാര്‍ഥിനിയായ ക്രിസ്റ്റീന ഇതിനോടകം തന്നെ സോഷ്യല്‍ മീഡിയയില്‍ പ്രിയങ്കരിയാണ്.

സമകാലിക മലയാളം ഡെസ്ക്

കേരളത്തിലെപ്രൈവറ്റ്‌ ബസുകളുടെ ബോണറ്റിന് മുകളില്‍ സീറ്റിന് ചുറ്റുമായി ഇരിക്കുന്ന ദൈവങ്ങളുടെ ചിത്രം പതിവ് കാഴ്ചയാണ്. നോര്‍ത്ത് ഈസ്റ്റില്‍ നിന്നും കേരളത്തില്‍ പഠിക്കാനെത്തിയ ക്രിസ്റ്റീനയ്ക്ക് ഇതൊരു കൗതുകമായിരുന്നു. ഇത്രയധികം ദൈവങ്ങളുടെ ചിത്രങ്ങള്‍ എന്തിനാണ് ഒരു ബസിനുള്ളില്‍ എന്ന ക്രിസ്റ്റീനയുടെ ചോദ്യവും അതിന് മലയാളികള്‍ നല്‍കിയ മറുപടികളുമാണ് ഇപ്പോള്‍ സോഷ്യല്‍ മീഡിയയില്‍ വൈറലായിരിക്കുന്നത്.

ക്രിസ്റ്റീന പങ്കുവച്ച വിഡിയോയ്ക്ക് താഴെ വന്ന കമന്റുകള്‍ പലതും ചിന്തിപ്പിക്കുന്നതും അതുപോലെ ചിരിപടര്‍ത്തുന്നതുമാണ്. ദൈവങ്ങള്‍ പോലും പേടിക്കുന്ന ഡ്രൈവിങ്!, 'ഒരു ദൈവത്തിനെക്കൊണ്ട് ഒറ്റയ്ക്ക് താങ്ങാന്‍ പറ്റുന്ന െ്രെഡവിങ് അല്ല ഇത്!' 'ബസ് ഡ്രിഫ്റ്റ് ചെയ്യുന്നത് കണ്ടാല്‍ അറിയാം എന്തിനാണ് ഇത്രയും ദൈവങ്ങളെന്ന്' വളവുകളില്‍ ബസ് ചെരിയുമ്പോള്‍ യാത്രക്കാര്‍ അറിയാതെ പ്രാര്‍ത്ഥിച്ചു പോകുന്ന അവസ്ഥ!. 'കേരളം ദൈവത്തിന്റെ സ്വന്തം നാടല്ലേ, അപ്പോള്‍ ബസിനുള്ളിലും വേണം ഒരു മിനി ദേവലോകം!' എന്നിങ്ങനെ പോകുന്നു കമന്റുകള്‍.

ഇരിങ്ങാലക്കുട സെന്റ് ജോസഫ് കോളജിലെ ബിരുദ വിദ്യാര്‍ഥിനിയായ ക്രിസ്റ്റീന ഇതിനോടകം തന്നെ സോഷ്യല്‍ മീഡിയയില്‍ പ്രിയങ്കരിയാണ്. മലയാളം പഠിച്ചെടുക്കാന്‍ ശ്രമിക്കുന്ന ക്രിസ്റ്റീനയുടെ വിഡിയോകള്‍ക്ക് വലിയ പിന്തുണയാണ് ലഭിക്കാറുള്ളത്. തന്റെ ചുറ്റുമുള്ള കൊച്ചു കൊച്ചു വിശേഷങ്ങള്‍ തമാശ കലര്‍ത്തി പങ്കുവയ്ക്കുന്നതാണ് ക്രിസ്റ്റീനയുടെ രീതി. കേരളത്തിലെ റോഡുകളിലൂടെയുള്ള ഈ 'ദൈവിക യാത്ര' എന്തായാലും ക്രിസ്റ്റീനയുടെ ഫോളോവേഴ്‌സിന് ചിന്തിക്കാനും ചിരിക്കാനും ഇട്ട് കൊടുത്തിരിക്കുകയാണ്.

Kerala bus travel is an eye-opening experience for many, especially those from other regions

Subscribe to our Newsletter to stay connected with the world around you

Follow Samakalika Malayalam channel on WhatsApp

Download the Samakalika Malayalam App to follow the latest news updates 

കേരളത്തിന് ഇല്ല; ഒന്‍പത് അമൃത് ഭാരത് ട്രെയിനുകള്‍ പ്രഖ്യാപിച്ച് റെയില്‍വേ; ഏഴ് സംസ്ഥാനങ്ങളെ ബന്ധിപ്പിക്കും; റൂട്ടുകള്‍ അറിയാം

തിരികൊളുത്തി പഴയിടം; അഞ്ച് ദിവസവും വ്യത്യസ്തമായ പായസങ്ങള്‍, കലോത്സവത്തിന്റെ ഭക്ഷണപ്പുര ഉണര്‍ന്നു

അതിജീവിതയുടെ നഗ്‌നദൃശ്യങ്ങള്‍ രാഹുല്‍ പകര്‍ത്തിയോ?; രണ്ടാമത്തെ ഫോണും കണ്ടെടുത്ത് പൊലീസ്

വര്‍ണം വിതച്ച് കലാഘോഷയാത്ര; സ്വര്‍ണക്കപ്പിനെ ആവേശത്തോടെ വരവേറ്റ് പൂരനഗരി

ഐഷാ പോറ്റി കോണ്‍ഗ്രസില്‍; രാഹുല്‍ മൂന്ന് ദിവസം പൊലീസ് കസ്റ്റഡിയില്‍; ഇന്നത്തെ അഞ്ച് പ്രധാന വാര്‍ത്തകള്‍

SCROLL FOR NEXT