Sunny Joseph ഫയൽ
Kerala

'പൊതു സമൂഹത്തെ തെറ്റിദ്ധരിപ്പിക്കാനുള്ള അജണ്ട'; മുഖ്യമന്ത്രി ചര്‍ച്ചകള്‍ തള്ളി കെപിസിസി പ്രസിഡന്റ്

ഒരു കോണ്‍ഗ്രസ് നേതാവും തന്നെ മുഖ്യമന്ത്രി ആക്കണം എന്ന ആവശ്യവുമായി മാധ്യമങ്ങളുടെ മുന്നിലോ സോഷ്യല്‍ മീഡിയയിയിലോ വന്നിട്ടില്ല

സമകാലിക മലയാളം ഡെസ്ക്

തിരുവനന്തപുരം: നിയമസഭാ തെരഞ്ഞെടുപ്പില്‍ കേരളത്തില്‍ യുഡിഎഫ് മുഖ്യമന്ത്രിയുമായി ബന്ധപ്പെട്ട വാര്‍ത്തകള്‍ തള്ളി കോണ്‍ഗ്രസ് സംസ്ഥാന നേതൃത്വം. ഒരു കോണ്‍ഗ്രസ് നേതാവും തന്നെ മുഖ്യമന്ത്രി ആക്കണം എന്ന ആവശ്യവുമായി മാധ്യമങ്ങളുടെ മുന്നിലോ സോഷ്യല്‍ മീഡിയയിയിലോ വന്നിട്ടില്ലെന്ന് കെപിസിസി പ്രസിഡന്റ് സണ്ണി ജോസഫ് പ്രതികരിച്ചു. കെ സി വേണുഗോപാലുമായി ബന്ധപ്പെട്ട ചര്‍ച്ചകള്‍ കേരളത്തില്‍ സജീവമായിരിക്കെയാണ് സണ്ണി ജോസഫിന്റെ പ്രതികരണം. ഫെയ്‌സ്ബുക്ക് പോസ്റ്റിലാണ് സണ്ണി ജോസഫ് കേരളത്തിലെ സാഹചര്യം വിവരിക്കുന്നത്.

ഒരു കോണ്‍ഗ്രസ് നേതാവും തന്നെ മുഖ്യമന്ത്രി ആക്കണം എന്ന ആവശ്യവുമായി മാധ്യമങ്ങളുടെ മുന്നിലോ സോഷ്യല്‍ മീഡിയയിയിലോ വന്നിട്ടില്ല. ഈ സാഹചര്യം നിലനില്‍ക്കേ യുഡിഎഫിന്റെ പ്രവര്‍ത്തകരെയും പൊതു സമൂഹത്തെയും തെറ്റിദ്ധരിപ്പിക്കാന്‍ ശ്രമിക്കുന്ന അജണ്ടകളെ നമ്മള്‍ എതിര്‍ക്കേണ്ടതുണ്ട്. ഒരു അജണ്ടക്കും തകര്‍ക്കാന്‍ പറ്റുന്നതല്ല യുഡിഎഫിന്റെ കെട്ടുറപ്പ്. തിരഞ്ഞെടുപ്പിന്റെ ഓരോ മേഖലയിലും അത് നമ്മള്‍ തെളിയിച്ചതുമാണ്. കേരളം ജയിക്കും, യുഡിഎഫ് നയിക്കും. എന്നാണ് സണ്ണി ജോസഫിന്റെ പ്രതികരണം.

മുന്‍ കെപിസിസി പ്രസിഡന്റ് കെ സുധാകരന്‍ എഐസിസി ജനറല്‍ സെക്രട്ടറി കെ സി വേണുഗോപാലിനെ പിന്തുണച്ചു രംഗത്തു വന്നതോടെയാണ് മുഖ്യമന്ത്രി ചര്‍ച്ച വീണ്ടും സജീവമായത്. എന്നാല്‍ മുഖ്യമന്ത്രി പദവിയുമായി ബന്ധപ്പെട്ട ചര്‍ച്ചകളില്‍ ഹൈക്കമാന്‍ഡിനും അതൃപ്തിയുണ്ടെന്നാണ് റിപ്പോര്‍ട്ടുകള്‍. സമൂഹമാധ്യമങ്ങള്‍ വഴിയല്ല തീരുമാനമെടുക്കേണ്ടത്. മുഖ്യമന്ത്രിയെ തീരുമാനിക്കാന്‍ പാര്‍ട്ടിക്ക് വ്യവസ്ഥാപിതമായ മാര്‍ഗങ്ങളുണ്ട്. മുഖ്യമന്ത്രി പദവുമായി ബന്ധപ്പെട്ട ചര്‍ച്ചകളില്‍ നിന്നും ഒഴിഞ്ഞു നില്‍ക്കാനും ഹൈക്കമാന്‍ഡ് നേതാക്കള്‍ക്ക് നിര്‍ദേശം നല്‍കിയിട്ടുണ്ട്.

The Congress state leadership has denied reports of a UDF Chief Minister in Kerala in the assembly elections.

Subscribe to our Newsletter to stay connected with the world around you

Follow Samakalika Malayalam channel on WhatsApp

Download the Samakalika Malayalam App to follow the latest news updates 

സ്ത്രീകളെ ഭരണത്തിന്റെ ഭാഗമാക്കാനുള്ള വലിയ അവസരം; എതിര്‍ക്കുന്നവര്‍ക്ക് സ്ത്രീകള്‍ മാപ്പുനല്‍കില്ല; ലോക്‌സഭയില്‍ മോദി

ഷൂസിലെ ദുർഗന്ധം അകറ്റാം, ഈസിയായി

ആ തിളക്കത്തിന് പിന്നിലൊരു 'കെണി'യുണ്ട്! നെയിൽ ആർട്ടും ജെൽ പോളീഷും സുരക്ഷിതമോ?

ചെന്നൈക്ക് തിരിച്ചടി; പരിക്കേറ്റ പേസര്‍ ഖലീല്‍ അഹമ്മദ് പുറത്ത്

സ്വര്‍ണം വാങ്ങാന്‍ പ്ലാനുണ്ടോ?, അക്ഷയ തൃതീയ ഞായറാഴ്ച; ശ്രദ്ധിക്കേണ്ട അഞ്ചു കാര്യങ്ങള്‍

SCROLL FOR NEXT