Kerala CM V D Satheesan Helps Accident Victim Reach Hospital in Kochi. special arrangment
Kerala

അപകടത്തിൽപ്പെട്ട യുവാവിന് രക്ഷകനായി വി ഡി സതീശൻ; പൈലറ്റ് വാഹനത്തിൽ ആശുപത്രിയിലെത്തിച്ചു

മുഖ്യമന്ത്രിയുടെ വാഹനവ്യൂഹത്തിന് തൊട്ടുമുന്നിലാണ് അപകടം നടന്നത്.

Author : സമകാലിക മലയാളം ഡെസ്ക്
Edited By : Joice Daniel

കൊച്ചി: കണ്ടെയ്നർ ടെർമിനൽ റോഡിൽ വാഹനാപകടത്തിൽപ്പെട്ട യുവാവിനെ ആശുപത്രിയിലാക്കാൻ സഹായിച്ച് മുഖ്യമന്ത്രി വി ഡി സതീശൻ.  മുളവുകാട് സ്വദേശിയും ബൈക്ക് യാത്രികനുമായ ആൽഫി പെരേരയ്ക്കാണ് യാത്രയ്ക്കിടെ അപകടം സംഭവിച്ചത്. കൊച്ചിയിൽ നടന്ന ഒരു യോഗത്തിൽ പങ്കെടുത്ത് മടങ്ങുന്നതിനിടെയാണ് സംഭവം. മുഖ്യമന്ത്രിയുടെ വാഹനവ്യൂഹത്തിന് തൊട്ടുമുന്നിലാണ് അപകടം നടന്നത്.

രണ്ട് ഇരുചക്രവാഹനങ്ങൾ തമ്മിൽ കൂട്ടിയിടിച്ചതിനെ തുടർന്ന് യുവാവ് റോഡിൽ മുഖമടിച്ചുവീണ് പരിക്കേറ്റിരുന്നു. അപകടം കണ്ട ഉടൻ തന്നെ വാഹനം നിർത്തി പുറത്തിറങ്ങി. പരിക്കേറ്റയാളെ ആശുപത്രിയിലാക്കാൻ മുഖ്യമന്ത്രി പോലീസുകാർക്ക് നിർദേശം നൽകി. ഉടൻ തന്നെ നാട്ടുകാരും പൊലീസും ചേർന്ന് പരിക്കേറ്റയാളെ മുഖ്യമന്ത്രിയുടെ പൈലറ്റ് വാഹനത്തിൽ കയറ്റി.

സുരക്ഷാ ഉദ്യോഗസ്ഥരോട് മറ്റൊരു പൈലറ്റ് വാഹനത്തിന്റെ ആവശ്യമില്ലെന്നും താൻ ഒറ്റക്ക് പൊക്കോളാം എന്ന് മുഖ്യമന്ത്രി പറഞ്ഞു. ഉടൻ തന്നെ പരിക്കേറ്റയാളെ പൊലീസ് വാഹനത്തിൽ ആശുപത്രിയിലേക്ക് മാറ്റി. തുടർന്ന്, അപകടം എങ്ങനെയാണ് സംഭവിച്ചതെന്ന് അവിടെയുണ്ടായിരുന്ന നാട്ടുകാരോട് ചോദിച്ചു മനസ്സിലാക്കിയ ശേഷമാണ് മുഖ്യമന്ത്രി മടങ്ങിയത്.

Kerala CM V D Satheesan Helps Accident Victim Reach Hospital in Kochi.

Subscribe to our Newsletter to stay connected with the world around you

Follow Samakalika Malayalam channel on WhatsApp

Download the Samakalika Malayalam App to follow the latest news updates 

ഇടുക്കിയില്‍ മണ്ണിടിച്ചില്‍, രണ്ടു മരണം; ഒരാൾ ഗുരുതരാവസ്ഥയിൽ

ഇടുക്കിയിൽ മണ്ണിടിച്ചിലില്‍ രണ്ടു മരണം; വാഴവറ്റയിലെ വീട് ആന്റോ അഗസ്റ്റിന്റേത് തന്നെ; ഇന്നത്തെ അഞ്ചു പ്രധാന വാർത്തകൾ

വരുന്നു മഹീന്ദ്രയുടെ പുതിയ എസ് യുവി; അറിയാം വിഷന്‍ എസ് ഫീച്ചറുകള്‍

ഗൂഗിളിൽ ആശുപത്രി നമ്പർ തിരയുന്നവർ സൂക്ഷിക്കുക; പുതിയ തട്ടിപ്പ് ഇങ്ങനെ...

'വീടിന് താഴെ ബോംബ് പൊട്ടി, എടുത്തെറിയുന്നത് പോലെ തെറിച്ചു വീണു; ചുറ്റും പൊടിയും കണ്ണാടി ചില്ലുകളും'; കശ്മീരിലെ കുട്ടിക്കാലത്തെക്കുറിച്ച് കുണാല്‍ കേമു