kerala congress leader P J Joseph talk about Kerala politics latest devolopments  express Dialogs
Kerala

പി സി ജോര്‍ജ് ഞങ്ങളില്‍പ്പെട്ടവനല്ല, കേരള കോണ്‍ഗ്രസ് നേതാക്കള്‍ ആരും എന്‍ഡിഎയില്‍ പോകില്ല: പി ജെ ജോസഫ്

കേരള കോണ്‍ഗ്രസ് പാര്‍ട്ടികള്‍ ഒന്നിക്കുക എന്ന ലക്ഷ്യത്തോടെയാണ് എല്‍ഡിഎഫ് വിട്ടത്

സമകാലിക മലയാളം ഡെസ്ക്

കോട്ടയം: സംസ്ഥാന രാഷ്ട്രീയത്തില്‍ കേരള കോണ്‍ഗ്രസ് പാര്‍ട്ടികള്‍ ഒന്നിച്ച് നില്‍ക്കണമെന്നാണ് എക്കാലത്തെയും തന്റെ ആഗ്രഹമെന്ന് പി ജെ ജോസഫ്. കേരള കോണ്‍ഗ്രസ് (ജെ) എല്‍ഡിഎഫ് വിട്ടത് ഈ ആശയം മുന്നില്‍ക്കണ്ടായിരുന്നു എന്നും പി ജെ ജോസഫ് വ്യക്തമാക്കുന്നു. ദ ന്യൂ ഇന്ത്യന്‍ എക്‌സ്പ്രസിന്റെ എക്‌സ്പ്രസ് ഡയലോഗ്‌സിലാണ് പി ജെ ജോസഫിന്റെ പ്രതികരണം.

'താന്‍ നേതൃത്വം നല്‍കുന്ന കേരള കോണ്‍ഗ്രസ് പാര്‍ട്ടി എല്‍ഡിഎഫിന്റെയും യുഡിഎഫിന്റെയും ഭാഗമായി പ്രവര്‍ത്തിച്ചിട്ടുണ്ട്. രണ്ടിടത്തും മതിയായ പരിഗണനയും ലഭിച്ചു. കേരള കോണ്‍ഗ്രസ് പാര്‍ടികള്‍ ഒന്നിക്കുക എന്ന ലക്ഷ്യത്തോടെയാണ് അന്ന് എല്‍ഡിഎഫ് വിട്ടത്. ഇക്കാര്യം അന്നും പറഞ്ഞിരുന്നു'. എന്നാല്‍ ജോസ് കെ മാണി നേതൃത്വം നല്‍കുന്ന കേരള കോണ്‍ഗ്രസ് എമ്മിനെ യുഡിഎഫിന്റെ ഭാഗമാക്കാനുള്ള നീക്കങ്ങള്‍ ഒന്നും നടക്കുന്നില്ലെന്നും പിജെ ജോസഫ് പറയുന്നു.

കേരള കോണ്‍ഗ്രസ് എം യുഡിഎഫിലേക്ക് വന്നാല്‍ എതിര്‍ക്കില്ല. കേരള കോണ്‍ഗ്രസുകള്‍ ഒന്നിച്ച് നില്‍ക്കണം എന്നതാണ് പൊതുവിലുള്ള കാഴ്ചപ്പാട്. കേരള കോണ്‍ഗ്രസ് യുഡിഎഫില്‍ എത്തുന്ന സാഹചര്യം ഉണ്ടായാലും രണ്ട് പാര്‍ട്ടികളും തമ്മില്‍ ലയനത്തിനുള്ള സാധ്യതയില്ലെന്നും പി ജെ ജോസഫ് പറയുന്നു. കേരള കോണ്‍ഗ്രസിന്റെ ഒരു നേതാക്കളും എന്‍ഡിഎയില്‍ ചേരുമെന്ന് കരുതുന്നില്ലെന്നും പി ജെ ജോസഫ് പറയുന്നു.

പി സി ജോര്‍ജിന്റെ ബിജെപി പ്രവേശനത്തോടുള്ള ചോദ്യങ്ങളോട് അദ്ദേഹം ഞങ്ങളില്‍പ്പെട്ടവനല്ല എന്നായിരുന്നു പി ജെ ജോസഫിന്റെ പ്രതികരണം, പി സി ജോര്‍ജ് നേരത്തെ തന്നെ എന്‍ഡിഎയോട് സഹകരിച്ചിരുന്നു. അതിന് ശേഷം അദ്ദേഹത്തോടെ തങ്ങളാരും സംസാരിച്ചിട്ടില്ലെന്നും അദ്ദേഹം ചൂണ്ടിക്കാട്ടുന്നു.

kerala congress leader P J Joseph talk about Kerala politics latest devolopments.

Subscribe to our Newsletter to stay connected with the world around you

Follow Samakalika Malayalam channel on WhatsApp

Download the Samakalika Malayalam App to follow the latest news updates 

കടകംപള്ളിയുടെ വെല്ലുവിളി ഏറ്റെടുക്കുന്നു; തെളിവ് കോടതിയില്‍ ഹാജരാക്കും: വിഡി സതീശന്‍

ഇവ ഒരിക്കലും ഇരുമ്പ് പാത്രത്തിൽ പാകം ചെയ്യരുത്

ആറ്റുകാല്‍ പൊങ്കാലയ്ക്ക് സമയം കുറിച്ചിരുന്ന എ എം വിജയന്‍ നമ്പൂതിരി അന്തരിച്ചു

ഭണ്ഡാരത്തിലേക്ക് പൊലീസ് കയറരുത്; കാനനപാത വഴി ശബരിമലയിലേക്ക് നടന്നുപോകുന്നവര്‍ക്കും വിര്‍ച്വല്‍ ക്യൂ നിര്‍ബന്ധം

രാജസ്ഥാന്‍ മുന്‍ ക്യാപ്റ്റനെ ആര്‍ക്കും വേണ്ട, ഐപിഎല്‍ ലേലത്തില്‍ ആരും തിരിഞ്ഞ് നോക്കിയില്ല, കാരണം

SCROLL FOR NEXT