വിക്ടർ ടി തോമസ് / ഫയൽ 
Kerala

വിക്ടർ ടി തോമസ് ബിജെപിയിൽ ചേർന്നു 

പ്രകാശ് ജാവദേക്കറിനും ബിജെപി സംസ്ഥാന അദ്ധ്യക്ഷന്‍ കെ സുരേന്ദ്രനും ഒപ്പം എത്തിയായിരുന്നു പ്രഖ്യാപനം

സമകാലിക മലയാളം ഡെസ്ക്

പത്തനംതിട്ട: കേരള കോൺ​ഗ്രസ് ജോസഫ് വിഭാ​ഗം നേതാവായിരുന്ന വിക്ടർ ടി തോമസ് ബിജെപിയിൽ ചേർന്നു. കേരളത്തിന്റെ ചുമതലയുള്ള പ്രകാശ് ജാവദേക്കറിനും ബിജെപി സംസ്ഥാന അദ്ധ്യക്ഷന്‍ കെ സുരേന്ദ്രനും ഒപ്പം എത്തിയായിരുന്നു പ്രഖ്യാപനം. 

യുഡിഎഫ് പത്തനംതിട്ട ജില്ലാ ചെയർമാനായിരുന്ന വിക്ടർ കഴിഞ്ഞ ദിവസം കേരളാ കോൺഗ്രസിലെ സ്ഥാനങ്ങളും യുഡിഎഫ് ചെയർമാൻ സ്ഥാനവും രാജിവെച്ചിരുന്നു. യുഡിഎഫ് നേതാക്കള്‍ തന്നെ കാലുവാരി തോല്‍പ്പിച്ചെന്നും പാര്‍ട്ടിയുടെ ജീവിച്ചിരിക്കുന്ന രക്തസാക്ഷി ആണ് താനെന്നുമായിരുന്നു രാജിക്ക് പിന്നാലെ വിക്ടർ പ്രതികരിച്ചത്. 

വിക്ടര്‍ ജോണി നെല്ലൂരിന്റെ എന്‍പിപിയിലേക്ക് പോകുമെന്ന പ്രചരണം ശക്തമായിരുന്നെങ്കിലും നേരിട്ട് ബിജെപിയില്‍ ചേരാനാണ് അദ്ദേഹം തീരുമാനിച്ചത്. 

ഈ വാർത്ത കൂടി വായിക്കൂ 

സമകാലിക മലയാളം ഇപ്പോൾ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാർത്തകൾക്കായി ക്ലിക്ക് ചെയ്യൂ

Subscribe to our Newsletter to stay connected with the world around you

Follow Samakalika Malayalam channel on WhatsApp

Download the Samakalika Malayalam App to follow the latest news updates 

കോണ്‍ഗ്രസ് 'കൈ' വിട്ടു; സി സി മുകുന്ദന്‍ നാട്ടികയില്‍ ബിജെപി സ്ഥാനാര്‍ത്ഥിയാകും

നവീന്‍ ബാബുവിന്റെ മരണം; ദിവ്യയുടെ മുഴുവന്‍ ഫോണ്‍ രേഖകളും പരിശോധിക്കണം, തുടരന്വേഷണത്തിന് ഉത്തരവിട്ട് കോടതി

'മാഫിയാസംഘത്തിന്റെ കയ്യില്‍ നിന്നും സിപിഎമ്മിനെ രക്ഷിക്കണം'; പയ്യന്നൂരില്‍ മത്സരിക്കുമെന്ന് വി കുഞ്ഞികൃഷ്ണന്‍

കണ്ണൂര്‍: സിപിഎമ്മിന്റെ കോട്ട, യുഡിഎഫിന്റെ തുരുത്ത്

'ഞാനും കമല്‍-രജനി ആരാധികയായിരുന്നു'; വിമര്‍ശിക്കാന്‍ എനിക്ക് അവകാശമുണ്ട്; സൈബര്‍ ആക്രമണത്തില്‍ ചിന്മയി

SCROLL FOR NEXT