ജോസ് കെ. മാണി file
Kerala

പാലായില്‍ ജോസ് കെ മാണി തന്നെ; സ്ഥാനാര്‍ഥികളെ പ്രഖ്യാപിച്ച് കേരള കോൺഗ്രസ്(എം)

Author : സമകാലിക മലയാളം ഡെസ്ക്

കോട്ടയം: കോട്ടയം: നിയമസഭാ തെരഞ്ഞെടുപ്പിനുള്ള കേരള കോണ്‍ഗ്രസ്(എം) സ്ഥാനാര്‍ഥികളെ പ്രഖ്യാപിച്ചു. കേരള കോണ്‍ഗ്രസ് മത്സരിക്കുന്ന 12 നിയോജക മണ്ഡലങ്ങളിലേക്കുള്ള സ്ഥാനാര്‍ഥികളെയാണ് പ്രഖ്യാപിച്ചത്. പാലായില്‍ പാര്‍ട്ടി ചെയര്‍മാന്‍ ജോസ് കെ. മാണി തന്നെ മത്സരിക്കും. പാര്‍ട്ടിയുടെ അഞ്ച് എംഎല്‍എമാരും അതാത് സീറ്റുകളില്‍ തന്നെ മത്സരിക്കും. മന്ത്രി റോഷി അഗസ്റ്റിന്‍ സിറ്റിങ് സീറ്റായ ഇടുക്കിയില്‍ തന്നെ വീണ്ടും ജനവിധി തേടും. കടുത്തുരുത്തിയില്‍ മുന്‍ ജില്ലാ പഞ്ചായത്ത് പ്രസിഡന്റ് നിര്‍മ്മല ജിമ്മിയും ഇരിക്കൂറില്‍ മാത്യു കുന്നപ്പള്ളിയും മത്സരിക്കും. കോണ്‍ഗ്രസില്‍ നിന്ന് ഇന്ന് രാവിലെ രാജിവെച്ച നഗരസഭാ കൗണ്‍സിലര്‍ ബിജു ചിറയത്താണ് ചാലക്കുടിയില്‍ പാര്‍ട്ടിയുടെ സ്ഥാനാര്‍ഥി

സ്ഥാനാര്‍ഥികള്‍

1. പാലാ-ജോസ് കെ. മാണി

2. ഇടുക്കി-റോഷി അഗസ്റ്റിന്‍

3. കാഞ്ഞിരപ്പള്ളി- ഡോ. എന്‍. ജയരാജ്

4. ചങ്ങനാശ്ശേരി- അഡ്വ. ജോബ് മൈക്കിള്‍

5. പൂഞ്ഞാര്‍- അഡ്വ. സെബാസ്റ്റ്യന്‍ കുളത്തുങ്കല്‍

6. ചാലക്കുടി- അഡ്വ. ബിജു ചിറയത്ത്

7. റാന്നി- പ്രമോദ് നാരായണന്‍

8. തൊടുപുഴ- സിറിയക് ചാഴികാടന്‍

9. പിറവം- സാബു കെ. ജേക്കബ്

10. ഇരിക്കൂര്‍- മാത്യു കുന്നപ്പള്ളി

11. കടുത്തുരുത്തി- നിര്‍മ്മല ജിമ്മി

12. പെരുമ്പാവൂര്‍- ബേസില്‍ പോള്‍

Kerala Congress (M) confirms candidates for 12 constituencies

Subscribe to our Newsletter to stay connected with the world around you

Follow Samakalika Malayalam channel on WhatsApp

Download the Samakalika Malayalam App to follow the latest news updates 

സുഗതന് അനുകൂലമായ കത്ത്: ചെന്നിത്തലയ്ക്ക് അതൃപ്തി; ആഭ്യന്തര വകുപ്പ് അണ്ടര്‍ സെക്രട്ടറിക്കെതിരെ അന്വേഷണം

നീറ്റ് പ്രതിഷേധം: കേരളത്തിലെടുത്ത കേസുകൾ റദ്ദാക്കും, തുടരന്വേഷണം വേണ്ടെന്ന് ഡി ജി പിക്ക് നിർദേശം

17 കാരിയെ വഴിയിൽ തടഞ്ഞു നിർത്തി ഉപദ്രവിച്ചു; പ്രതിക്ക് ഒരു വർഷം തടവും പിഴയും

'നിവിന്‍ പോളിയെ കണ്ടപ്പോള്‍, അദ്ദേഹത്തിന് ഓര്‍മയുണ്ടോ എന്നറിയില്ല'; ക്രിക്കറ്ററാകാന്‍ ആഗ്രഹിച്ചു, സംവിധായകനാകാന്‍ കാരണം: ജെയ്‌സണ്‍ സഞ്ജയ്

'സംഘപരിവാർ അജണ്ടകൾക്ക് മുന്നിൽ യുഡിഎഫ് ഓച്ഛാനിച്ചു നിൽക്കുന്നു; പി എം ശ്രീ നടപ്പിലാക്കാനുള്ള തീരുമാനം കേരളത്തോടുള്ള വഞ്ചന'