മുഖ്യമന്ത്രി പിണറായി വിജയന്‍ ഫെയ്സ്ബുക്ക്
Kerala

'അന്ന് നികൃഷ്ട ജീവി, ഇന്ന് വിവരദോഷി... പക്ഷേ, ചക്രവർത്തി ന​ഗ്നനാണ്, പക്വത ഇല്ല'

മുഖ്യമന്ത്രി പിണറായി വിജയനെതിരെ കേരള കൗണ്‍സില്‍ ഓഫ് ചര്‍ച്ചസ്

സമകാലിക മലയാളം ഡെസ്ക്

പത്തനംതിട്ട: മുൻ നിരണം ഭ​ദ്രാസന മെത്രാപ്പോലീത്ത ​ഗീവർ​ഗീസ് മാർ കൂറിലോസിനെതിരായ മുഖ്യമന്ത്രി പിണറായി വിജയന്റെ പ്രസ്താവനക്കെതിരെ ക്രൈസ്തവ സംഘടനകളുടെ സംയുക്ത കൂട്ടായ്മയായ കേരള കൗൺസിൽ ഓഫ് ചർച്ചസ് (കെസിസി). ഭരണാധികാരിയുടെ ഏകാധിപത്യം അപകടകരമാണ്. വിമർശനങ്ങൾ ഉൾക്കൊള്ളാൻ തയ്യാറാകാത്തത് ഏകാധിപതികളുടെ പ്രത്യേകതയാണെന്നും കെസിസി കുറ്റപ്പെടുത്തി.

ചക്രവർത്തി ന​ഗ്നനെങ്കിൽ വിളിച്ചു പറയുക സമൂഹത്തിന്റെ ഉത്തരവാദിത്വമാണ്. അതുൾക്കൊണ്ടു തിരുത്തുന്നതിനു പകരം വിമർശിക്കുന്നവരെ അധിക്ഷേപിക്കുന്നത് പക്വത ഇല്ലായ്മയാണെന്നു കെസിസി പ്രസ്താവനയിൽ പറയുന്നു.

പണ്ട് നികൃഷ്ട ജീവി എന്നു ഒരു പുരോ​ഹിതനെ വിളിച്ചയാൾ ഇന്ന് വിവരദോഷിയെന്നു മറ്റൊരു പുരോഹിതനെ വിളിക്കുമ്പോൾ, വിളിക്കുന്നയാളുടെ സ്വഭാവം മാറിയിട്ടില്ലെന്നു മനസിലാക്കാം. കേരളത്തിൽ സാധാരണക്കാരനു ജീവിക്കാൻ സാധിക്കാത്ത അവസ്ഥയാണെന്നും അവർ ആരോപിച്ചു.

വാര്‍ത്തകള്‍ അപ്പപ്പോള്‍ ലഭിക്കാന്‍ സമകാലിക മലയാളം ആപ് ഡൗണ്‍ലോഡ് ചെയ്യുക ഏറ്റവും പുതിയ വാര്‍ത്തകള്‍

ലോക്സഭാ തെരഞ്ഞെടുപ്പിൽ കേരളത്തിൽ ഇടതുപക്ഷം നേരിട്ട തിരിച്ചടിയ്ക്കു ക്രൈസ്തവ സമൂഹത്തോടു സർക്കാർ കാട്ടുന്ന വിവേചനപരമായ ഇടപെടലുകൾ ഉൾപ്പെടെ കാരണമായിട്ടുണ്ട്. ക്രൈസ്തവ സമൂഹത്തിന്റെ പ്രശ്നങ്ങൾ പഠിച്ച് റിപ്പോർട്ട് സമർപ്പിച്ച് ഒരു വർഷം കഴിഞ്ഞിട്ടും ജസ്റ്റിസ് ജെബി കോശി കമ്മീഷൻ റിപ്പോർട്ടിൽ നടപടിയായിട്ടില്ല. അതിനാൽ തെറ്റു തിരുത്താൻ സർക്കാർ തയ്യാറാകണമെന്നും പ്രസ്താവനയിലുണ്ട്.

കത്തോലിക്ക സഭ ഒഴികെയുള്ള എപ്പിസ്കോപ്പൽ ക്രൈസ്തവ സഭകളുടെ കൂട്ടായ്മയാണ് കെസിസി. യാക്കോബായ, ഓർത്തഡോക്സ്, സിഎസ്ഐ, മാർത്തോമ, ബിലീവേഴ്സ്, തൊഴിയൂർ സഭകളാണ് കെസിസിയിലുള്ളത്.

Subscribe to our Newsletter to stay connected with the world around you

Follow Samakalika Malayalam channel on WhatsApp

Download the Samakalika Malayalam App to follow the latest news updates 

മൂന്നാറില്‍ നടക്കുന്നത് ടാക്‌സി ഡ്രൈവര്‍മാരുടെ ഗുണ്ടായിസം; ഊബര്‍ നിരോധിച്ചിട്ടില്ല; ആറു പേരുടെ ലൈസന്‍സ് റദ്ദാക്കുമെന്ന് മന്ത്രി കെബി ഗണേഷ് കുമാര്‍

പിഎം ശ്രീ നിര്‍ത്തി വച്ചെന്ന് കേന്ദ്രത്തിന് കത്തയച്ചിട്ടില്ല; ശബരിനാഥന്‍ മത്സരിക്കേണ്ടെന്ന് പറഞ്ഞത് സ്‌നേഹം കൊണ്ടെന്ന് ശിവന്‍കുട്ടി

കളർഫുൾ മുടി! ഈ ട്രെൻഡ് അത്ര സേയ്ഫ് അല്ല, എന്താണ് മൾട്ടി-ടോൺഡ് ഹെയർ കളറിങ്?

'വേടനെപ്പോലും ഞങ്ങള്‍ സ്വീകരിച്ചു, കയ്യടി മാത്രമാണുള്ളത്'; സിനിമാ അവാര്‍ഡില്‍ മന്ത്രി സജി ചെറിയാന്‍

പ്രതിക റാവലിനു മെഡൽ ഇല്ല; തന്റേത് അണിയിച്ച്, ചേർത്തു പിടിച്ച് സ്മൃതി മന്ധാന

SCROLL FOR NEXT